ഒരുപാട് മിമിക്രി വേദികളിലൂടെ തന്റെ കഴിവ് പ്രകടനമാക്കി സിനിമയിലേക്ക് കടന്ന് വന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്. താര പ്രാധാന്യം കുറഞ്ഞ വേഷങ്ങൾ ആദ്യ സമയങ്ങളിൽ കൈകാര്യം ചെയ്ത് അദ്ദേഹം രാജമാണിക്യം എന്ന സിനിമയുടെ ഡയലോഗുകൾ തിരുവനന്തപുരം സ്ലാഗിൽ എഴുതി കൊടുത്താണ് സുരാജ് ഏറെ പ്രശക്തി ആർജിച്ചത്. മമ്മൂക്കയുടെ ഏറ്റവും വലിയ വിജയ ചലച്ചിത്രങ്ങളിൽ ഒന്നായിരുന്നു രാജമാണിക്യം. ഈ ചിത്രത്തിലേക്ക് സുരാജ് എങ്ങനെയാണ് എത്തിയതെന്ന് ഒരു അഭിമുഖത്തിലൂടെ സുരാജ് മനസ്സ് തുറക്കുകയാണ്.വിവാഹം കഴിഞ്ഞ് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് നിർമ്മാതാവായ ആന്റോ ജോസഫ് വിളിക്കുന്നത്. മമ്മൂട്ടിയുടെ നമ്പർ നൽകിട്ട്, രാജമാണിക്യം എന്ന സിനിമ പൊള്ളാച്ചിയിൽ നടക്കുന്നുണ്ട്, വിളിക്കണമെന്ന് പറഞ്ഞു. അന്നത്തെ വരുമാന മാർഗം സ്റ്റേജ് ഷോകൾ മാത്രമായിരുന്നു. എങ്കിലും താൻ അതെല്ലാം വേണ്ടാണെന്ന് വെച്ച് പൊള്ളാച്ചിയിലേക്ക് വണ്ടി കയറി.സിനിമയുടെ തിരകഥാകൃത്ത് എഴുതിയ ഡയലോഗുകൾ തിരുവനന്തപുരം സ്ലാങിലേക്ക് മാറ്റി നൽകാനാണ് പറഞ്ഞത്. എന്നാൽ അതുമാത്രമല്ലായിരുന്നു എഴുതി കൊടുത്ത ഡൈലോഗുകൾ മമ്മൂട്ടിയ്ക്ക് പറഞ്ഞു പഠിപ്പിക്കുകയും വേണമായിരുന്നു. അവിടെ എത്തിയപ്പോൾ ആന്റോ ജോസഫ് എന്നെ കൂട്ടി മമ്മൂട്ടിയുടെ മുറിയിലേക്ക് പോയി. അവിടെ അദ്ദേഹത്തിന്റെ ഭാര്യയുമുണ്ടായിരുന്നു.ആ സമയതാണ് കോസ്റ്റ്യുമും കൊണ്ട് ഒരാൾ വന്നത്. മമ്മൂട്ടി അയാളോട് ചൂടായി. അത് കണ്ടപ്പോൾ ഞാൻ ആകെ ഞെട്ടി. ഉടനെ ഭാര്യടുയോട് എന്തോ പറഞ്ഞു ചൂടായി. തണുക്കാൻ വേണ്ടി മമ്മൂട്ടി ഒന്ന് പുറത്തേക്ക് പോയിട്ട് വരാമെന്ന് പറഞ്ഞ് ഇറങ്ങുന്ന സമയത്ത് ഇരിയെടാ അവിടെ എന്ന് പറഞ്ഞു. പിന്നീട് അവിടെ വെച്ചായിരുന്നു ഡൈലോഗ്സ് മാറ്റിയത് എന്ന് സുരാജ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

തീയേറ്ററുകളിലേക്ക് ജനപ്രവാഹം ; ഹോളിവുഡ് ലെവൽ ഐറ്റമെന്ന് പ്രേഷകർ ; പ്രേഷകരുടെ അഭിപ്രായം നോക്കാം

പുലിമുരുകനു ശേഷം വൈശാഖ് കൂട്ടുക്കെത്തിൽ ഒരിക്കൽ കൂടി തീയേറ്ററുകളിൽ കോളിളക്കം സൃഷ്ടിക്കുകയാണ് മോഹൻലാൽ ചിത്രം മോൺസ്റ്റർ.…

ആ ചലച്ചിത്രം പരാജയപ്പെടാൻ മോഹൻലാലിനെ അഭിനയിപ്പിക്കേണ്ട സ്ഥാനത്ത് ദിലീപിനെ അഭിനയിപ്പിച്ചതാണ്

ടിവി ചന്ദ്രൻ സംവിധാനം ചെയ്ത് ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി ഒരുക്കിയ ചലച്ചിത്രമായിരുന്നു കഥാവേഷൻ. ഈ…

ലാൽ സിനിമയുടെ വൈകിയെങ്കിൽ എന്നെ വെച്ചൊരു സിനിമ ആലോചിക്ക് ; മമ്മൂട്ടി

കൂറെ നാളുകൾക്ക് മുന്നേ സൂപ്പർഹിറ്റ് സംവിധായകന്മാരായ ഹരികുമാറും, എം ടി വാസുദേവൻ നായരും ചേർന്ന് താരരാജാവിന്റെ…

ലിജോ ജോസ് മമ്മൂട്ടി കൂട്ടുക്കെത്തിൽ എത്താൻ പോകുന്ന ഏറ്റവും പുതിയ ചലച്ചിത്ര പോസ്റ്റർ വൈറലാവുന്നു

സിനിമ പ്രേമികളും ആരാധകരും ഏറെ കാത്തിരിപ്പോടെയിരിക്കുന്ന ചലച്ചിത്രമാണ് മമ്മൂട്ടി നായകനായി എത്തുന്ന നൻപകൽ നേരത്ത് മയക്കം.…