മലയാളികളുടെ സ്വന്തം കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിനെ പറ്റി ഒരു ആരാധകൻ ഫേസ്ബുക്ക് ഗ്രൂപ്പിൽ ഇട്ട പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. മോഹൻലാൽ ഇപ്പോഴുള്ള കൂട്ടുകെട്ടിൽ നിന്നൊക്കെ മാറി പുതിയ പിള്ളേരുടെ കൂടെ സിനിമകൾ ചെയ്യണമെന്നും അങ്ങനെ സിനിമകൾ വന്നാൽ മോഹൻലാൽ എന്ന നടനും മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയരും എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:-

മോഹൻലാലിന് ഇപ്പോ ഒരു മാറ്റം അത്യാവശ്യമാണ് , റോഷോക്ക് കണ്ടത് മുതൽ തോന്നിയതാണ് ചെറുപ്പക്കാർ ഒക്കെ എത്ര കിടിലൻ ആയിട്ടാണ് മമ്മൂട്ടിയേ Present ചെയ്തിരിക്കുന്നത് ?. അതും ചില സീനിൽ ഒക്കെ വൻ ഫാഷൻ സെൻസിലാണ് മമ്മൂട്ടിയേ സിനിമയിൽ കാണിക്കുന്നത്. മോഹൻലാൽ പുതിയ പിള്ളേർക്ക് വേണ്ടി ഫുൾ ട്രാക്ക് മാറ്റണം . ഒരു കിടിലൻ സ്റ്റൈലിഷ് Gangster സ്റ്റോറി ഒക്കെ ഇപ്പോഴും മോഹൻലാലിനെ കൊണ്ട് ചെയ്യാൻ പറ്റുന്നതാണ്.

മോഹൻലാലിനെ പൃഥ്വിരാജ് present ചെയ്തത് പോലെ (ലൂസിഫെർ Climax) ഈ അടുത്ത് ആരും അത്രയും Mass appeal ലിൽ present ചെയ്തിട്ടില്ല ! Empuraan നിൽ ഇതിലും കിടിലൻ ആയിട്ട് ആയിരിക്കും Present ചെയ്യാൻ പോകുന്നത് പക്ഷേ ഒരു പൃഥ്വിരാജ് മാത്രമല്ല വേണ്ടത് . ഇടയ്ക്ക് ഒക്കെ ഇതുപോലെ കിടിലൻ പിള്ളേർക്ക് Date കൊടുക്കണം. അത് ഏതൊരാളും ആഗ്രഹിക്കുന്നതാണ് നിലവിൽ ഉള്ള ഗ്യാങിൽ നിന്ന് മോഹൻലാൽ പുറത്തേക്കു വരണമെന്ന്. കുറേ കാലത്തിനു ശേഷം മോഹൻലാലിന്റെ ഒരു മികച്ച ചിത്രം കാണാൻ ആണ് ഇന്ത്യൻ ജനത ഒന്നടങ്കം കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഒരൊറ്റ പടം, തൂക്കിയത് നാല്പത് അവാർഡുകൾ, ഇത് നടിപ്പിൻ നായകന്റെ വിജയമെന്ന് ആരാധകർ

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആണ് തമിഴകത്തിന്റെ സ്വന്തം നടിപ്പിൻ നായകൻ സൂര്യ.…

ആത്മാർത്ഥമായ പ്രണയം നിരസിച്ചതിനും നിത്യ മേനോൻ ജീവിതത്തിൽ ദുഃഖിക്കും: സന്തോഷ്‌ വർക്കി

1998-ൽ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായിട്ടാണ്…

ബോക്സോഫീസിൽ വിസ്ഫോടനം തീർക്കാൻ ആ ഇടിവെട്ട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു?

ഇന്ത്യൻ പട്ടാള സിനിമ പ്രേമികൾ എന്നും ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള ചിത്രങ്ങൾ ആണ് മേജർ…

പാര്‍ത്ഥിബന്റെ ‘ഇരവിന്‍ നിഴല്‍’:പുതിയ പോസ്റ്റർ പുറത്തിറങ്ങി

പാര്‍ത്ഥിബന്റെ വരാനിരിക്കുന്ന പരീക്ഷണ ചിത്രം ‘ഇരവിന്‍ നിഴല്‍’ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ജൂലൈ 15…