മലയാളത്തിന്റെ സ്വന്തം കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി മുരളി ഗോപിയുടെ തിരക്കഥയിൽ പ്രിത്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രം ആണ് ലൂസിഫർ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിച്ചത്. ലൂസിഫർ ഒരു മൂന്ന് പാർട്ട് ഉള്ള ചിത്രം ആണെന്ന് അണിയറ പ്രവർത്തകർ ലൂസിഫർ റിലീസിന് ശേഷം തന്നെ വെളിപ്പെടുത്തിയിരുന്നു. രണ്ടാം ഭാഗം ആയ എമ്പുരാൻ ഉടൻ ഷൂട്ടിംഗ് തുടങ്ങും എന്നാണ് വിവരം. എന്നാൽ ഇപ്പോൾ ലൂസിഫർ മൂന്നാം ഭാഗത്തിൽ മമ്മുട്ടി വന്നാൽ എങ്ങനെയിരിക്കും? അങ്ങനെ ഉള്ള ഒരു സാധ്യതയെ പറ്റി ഒരു ആരാധകൻ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ ചേർക്കുന്നു:-“ഒരു പ്രവചനം ആണ്..ലൂസിഫർ എന്ന സിനിമക്ക് 3 പാർട്ട് ആണ് ഉള്ളത് … ആദ്യ പാർട്ടിൽ സ്റ്റീഫൻ നെടുമ്പിള്ളി തകർത്തഭിനയിച്ച് അവസാനം ഖുറേഷി അബ്രാം വന്ന് രണ്ടാം ഭാഗത്തിലേക്കുള്ള ഹൈപ്പ് കൂട്ടി, ഇനി രണ്ടാം ഭാഗത്തിൽ ഖുറേഷി അബ്രാം തകർത്തഭിനയിച്ച് ക്ലൈമാക്സിൽ മമ്മുക്കയെ അവതരിപ്പിച്ച് മൂന്നാം ഭാഗത്തിലേക്ക് ഹൈപ്പ് കൂട്ടും.. അവസാനം മൂന്നാം ഭാഗത്തിൽ മമ്മൂട്ടിയും മോഹൻലാലും കൂടി ഇന്ത്യൻ സിനിമയുടെ സകല റെക്കോർഡുകളും തൂത്തുവാരും…
കൂട്ടത്തിൽ പൃഥിരാജ് ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനുമാവും..
ആശീർവാദ് സിനിമാസ് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന പ്രൊഡക്ഷൻ കമ്പനിയും ആവും.
മാത്രമല്ല ഖുറേഷി – അബ്രാം എന്നത് 2 പേരാണെന്നുള്ള സാധ്യതകൾ ഇപ്പോൾ പ്രവചിക്കപ്പെടുന്നുണ്ട്.. അങ്ങനെയാണെങ്കിൽ ഖുറേഷി മമ്മുക്കയും അബ്രാം ലാലേട്ടനുമായിരിക്കും”. ഏതായാലും ലൂസിഫർ മൂന്നാം ഭാഗത്തിൽ കംപ്ലീറ്റ് ആക്ടർ മോഹൻലാലും മെഗാസ്റ്റാർ മമ്മൂട്ടിയും പ്രിത്വിരാജിന്റെ സംവിധാനത്തിൽ ഒന്നിച്ചു എത്തുമോ എന്നാണ് ഓരോ മലയാളികളും ഇപ്പോൾ കാത്തിരിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും വലിയ വിജയം അവിടെ പിറക്കും.