സൂരരൈ പോട്ര്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സൂര്യ നായകനായി എത്തിയ ചിത്രമായിരുന്നു ജയ് ഭിം. തമിഴ് സിനിമ സങ്കൽപങ്ങളെ തന്നെ പൊളിച്ചടുക്കിയ ചിത്രം.യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ടി ജെ ജ്ഞാനവേൽ ആണ്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും ലഭ്യമായ ചിത്രത്തിൽ പ്രകാശ് രാജ്, ലിജോമോൾ ജോസ്, കെ മണികണ്ഠൻ, രജിഷ വിജയൻ, റാവു രമേഷ് തുടങ്ങിയവരാണ് സൂര്യക്കൊപ്പം പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ദേശീയ തലത്തില്‍ തന്നെ വളരെയധികം ശ്രദ്ധ നേടിയിരുന്നു.ഇപ്പോഴിതാ ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയില്‍ മികച്ച നിറമാതാവിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് സൂര്യയുടെ ഭാര്യയും പ്രമുഖ നടിയും നിര്‍മ്മാതാവുമായ ജ്യോതിക പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. “ജയ് ഭീം ഈ അവാര്‍ഡ് അര്‍ഹിക്കുന്നു എന്ന് വളരെ അഭിമാനത്തോടെ പറയും. നല്ല സിനിമ ആയതുകൊണ്ട് മാത്രമല്ല തമിഴ് സിനിമയിലെ ഒരുപാട് ക്ലീഷേകള്‍ പൊളിച്ചടുക്കിയ സിനിമ കൂടിയാണ് ജയ് ഭീം. ദീപാവലി ദിവസം റിലീസ് ചെയ്ത സീരിയസ് സിനിമ കാണാന്‍ പ്രേക്ഷകര്‍ തയാറാകുമോ എന്ന കാര്യത്തില്‍ വളരെ ആശങ്ക ഉണ്ടായിരുന്നു.

പക്ഷേ ഞങ്ങള്‍ക്ക് തെറ്റിപ്പോയി എന്ന് പ്രേക്ഷകര്‍ തെളിയിച്ചു. അവര്‍ ഈ സിനിമ ഒരു ആഘോഷമാക്കുക തന്നെ ചെയ്തു. ദക്ഷിണേന്ത്യയിലും ഇന്ത്യന്‍ സിനിമ ഒട്ടാകെയുമുള്ള ഹീറോയിസം എന്ന ക്ലീഷേ തകര്‍ത്തു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. എല്ലാവരും ആരാധിക്കുന്ന ഒരു നായകന്‍ പാട്ടുപാടി നൃത്തം ചെയ്യണം, പ്രണയിക്കണം ഇതൊക്കെയാണ് ഹീറോയിസം എന്നാണ് പൊതുവെയുള്ള ധാരണ. പക്ഷേ സംവിധായകന്‍ ജ്ഞാനവേല്‍ ആ ചട്ടമെല്ലാം കാറ്റില്‍ പറത്തി. ഇതൊന്നുമല്ല ഹീറോയിസം എന്ന് അദ്ദേഹം തെളിയിച്ചു. സൂര്യ അദ്ദേഹത്തിന്റെ പുരികം പൊക്കിക്കൊണ്ട് ആ ചെറിയ പെണ്‍കുട്ടിയോട് ‘നിനക്ക് ഇഷ്ടമുള്ളത്രയും പഠിക്കാം’ എന്ന് പറഞ്ഞതാണ് തന്നെ സംബന്ധിച്ച്‌ ഹീറോയിസം.

സ്‌ക്രിപ്റ്റില്‍ ഉള്ളതുപോലെ തന്നെ, ചിത്രത്തിലെ നായികയെ ആധാരമാക്കി കഥ പറഞ്ഞു എന്നുള്ളതാണ് മറ്റൊരു ഹീറോയിസം. സിനിമയുടെ നന്മയ്ക്ക് വേണ്ടി നമ്മള്‍ ഹീറോയിസത്തെ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് പറയാനുള്ളത്.ജ്ഞാനവേലിനോട് ഒരുപാട് നന്ദിയുണ്ട്. വജ്രം എങ്ങനെയിരുന്നാലും പരിശുദ്ധമായിരിക്കും എന്ന് അദ്ദേഹം തെളിയിച്ചു.” ജ്യോതിക പറഞ്ഞു. വെളിച്ചത്തിൻ്റെ ഒരു ചെറിയ കണം മതി അതിനു ചുറ്റുമുള്ള ഇരുളകറ്റാൻ. ഇരുട്ടിലായിരുന്ന നിരവധിപ്പേരുടെ ജീവിതത്തിലേക്ക് അത്തരത്തിൽ വെളിച്ചം കൊണ്ടുവന്ന ഒരു പോരാട്ടത്തിൻ്റെ കഥയാണ് ജയ് ഭീമിൽ ഉള്ളത്. മനുഷ്യാവകാശധ്വംസനമാണ് ചിത്രത്തിൻ്റെ അടിസ്ഥാന വിഷയം.1993-ൽ ഇരുളർ എന്ന ഗോത്രക്കാരായ വ്യക്തികളുടെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളും, ചന്ദ്രുവെന്ന വക്കീൽ ഇവർക്കായി നടത്തിയ നിയമ പോരാട്ടവുമാണ് ചിത്രത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

നടൻ പ്രഭുവിനു നേരെ കേസുനൽകി സഹോദരിമാർ

വിശ്വ വിഖ്യാത നടൻ ശിവാജി ഗണേശന്റെ സ്വത്തിനെ ചൊല്ലി തർക്കം. സ്വത്ത് ഭാഗിച്ചതിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി…

സലാർ അപ്ഡേറ്റ് പുറത്ത് വിടാത്തതിന് പ്രശാന്ത് നീലിന് കത്തയച്ച് പ്രഭാസ് ആരാധകൻ, കത്ത് വായിച്ച് ഞെട്ടി സംവിധായകൻ

വെറും മൂന്ന് ചിത്രങ്ങൾ കൊണ്ട് ഇന്ത്യ ഒട്ടാകെ ആരാധകരെ സൃഷ്ടിച്ച സംവിധായകൻ ആണ് പ്രശാന്ത് നീൽ.…

പാര്‍ത്ഥിബന്റെ ‘ഇരവിന്‍ നിഴല്‍’:പുതിയ പോസ്റ്റർ പുറത്തിറങ്ങി

പാര്‍ത്ഥിബന്റെ വരാനിരിക്കുന്ന പരീക്ഷണ ചിത്രം ‘ഇരവിന്‍ നിഴല്‍’ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ജൂലൈ 15…

പൊളിറ്റിക്സ് എനിക്ക് ഒരിക്കലും ഒരു എക്സൈറ്റ്മെന്റ് ആയിട്ട് ഇതുവരെ തോന്നിയിട്ടില്ല; മോഹൻലാൽ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. അഭിനയത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്തും മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന തരത്തിലുള്ള…