തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുനെ നായകനാക്കി സുകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം ലോകമെങ്ങും ഉള്ള തിയേറ്ററിൽ എത്തിയ ചിത്രം ആണ് പുഷ്പ തെ റൈസ്. രശ്മിക മന്ദാന നായിക ആയി എത്തിയ ചിത്രത്തിൽ മലയാളികളുടെ സ്വന്തം ഫഹദ് ഫാസിലും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇവർക്ക് പുറമെ സുനിൽ, ധനജയ്, അനസൂയ, റാവു രമേശ് തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിരുന്നു. ചിത്രം വമ്പൻ വിജയം നേടിയിരുന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗം ആയ പുഷ്പ ദി റൂൾ ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കും എന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. അതിൽ ഫഹദ് ഫാസിൽ ഉണ്ടാവില്ല എന്നും ആദ്യ ഭാഗത്തിൽ ഫഹദ് അഭിനയിച്ച കഥാപാത്രത്തെ അർജുൻ കപൂർ അവതരിപ്പിക്കും എന്ന് കുറെ അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. എന്നാൽ സിനിമയുടെ അണിയറ പ്രവർത്തകർ ആരും ഇതിനെപ്പറ്റി പ്രതികച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നിർമ്മാതാവ് നവീൻ യോർനേനി.
പുഷ്പ രണ്ടാം ഭാഗത്തിൽ ഭാൻവാർ സിങ് എന്ന കഥാപാത്രത്തെ അർജുൻ കപൂർ ആണ് അവതരിപ്പിക്കുക എന്ന വാർത്ത തികച്ചും അടിസ്ഥാന രഹിതം ആണെന്നും ഫഹദ് ഫാസിൽ തന്നെ ആകും ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന് നവീൻ യോർനേനി വ്യക്തമാക്കി. ഈ മാസം തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നും അദ്ദേഹം കൂട്ടി ചേർത്തു. എന്നാൽ എന്നാണ് ഷൂട്ടിംഗ് തുടങ്ങുക എന്ന കൃത്യമായ ഒരു തീയതി അദ്ദേഹം പറഞ്ഞില്ല. പശ്ചിമ ബംഗാളിലെ ഗ്രാമീണ മേഖലകളിൽ ആയിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക എന്നാണ് വിവരം.