മലയാള സിനിമയിലെ യുവതാരങ്ങളിൽ ഏറെ പ്രശസ്തനായ ആളാണ് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനായ ദുൽഖർ സൽമാൻ. സിനിമയിൽ വന്ന് പത്തു വർഷത്തിനുള്ളിൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ മികച്ച ചിത്രങ്ങളുടെ ഭാഗമാകുവാനും പാൻ ഇന്ത്യൻ സ്റ്റാർ ആകുവാനും ദുൽഖർ സൽമാന് സാധിച്ചു. നിലവിൽ സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ദുൽഖർ. ദുൽഖർ തന്നെയാണ് കിങ് ഓഫ് കൊത്ത എന്ന ചിത്രം നിർമ്മിക്കുന്നത്. ദുൽഖറിനൊപ്പം സീ സ്റ്റുഡിയോസും നിർമ്മാണ പങ്കാളി ആയി ഉണ്ട്.

ഇപ്പോൾ ദുൽഖറിനെ പറ്റി ഒരു ആരാധകൻ സിനിമ ചർച്ച ചെയ്യുന്ന ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ഒന്നിൽ ഇട്ട പോസ്റ്റാണ് വൈറലായി മാറിയിരിക്കുന്നത്. ദുൽഖർ ആരാധകൻ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്ക് വെച്ച പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ ചേർക്കുന്നു:- ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മോളിവുഡിൽ Big Ms സെറ്റ് ചെയ്ത് വെച്ച റെക്കോർഡ്സ്.. അതിപ്പോ ഫസ്റ്റ്ഡേ ആയാലും, ഫൈനൽ ആയാലും വേറെന്ത് തന്നെ ആയാലും.. അത് മറികടക്കാൻ കെല്പുള്ള ഒരേ ഒരു നടനെ ഇന്ന് മലയാള സിനിമയിൽ ഉള്ളു.. അതാണ് ദുൽകർ സൽമാൻ.

മെഗാസ്റ്റാറിന്റെ മകൻ എന്ന ലേബലിൽ നിന്നും സൂപ്പർസ്റ്റാറിലേക്കും പിന്നെ ‘മെഗാസ്റ്റാർ’എന്ന ലെവലിലേക്കും വരാൻ ദുൽകറിനു ഇനി അധികം വർഷങ്ങൾ വേണ്ടി വരില്ല. സൂപ്പർസ്റ്റാറുകൾ ഉണ്ടാവുന്നത് മാസ്സ് കഥാപാത്രങ്ങളിലൂടെ ആണ്. കിങ് ഓഫ് കൊത്ത അത്തരത്തിൽ ഉള്ള ഒരു കഥാപാത്രമായിക്കും എന്ന് തോന്നുന്നു. ലാലേട്ടന് രാജാവിന്റെ മകൻ പോലെ ദുൽകറിനെ മലയാള സിനിമ സൂപ്പർസ്റ്റാറായി പ്രഖ്യാപിക്കാൻ പോകുന്നത് കിങ് ഓഫ് കൊത്തയിലൂടെ ആവട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

നാല് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ഡബ്ല്യൂ സി സി നൽകിയ ഹർജിയിൽ അനുകൂല വിധിയുമായി ഹൈകോടതി

മലയാള സിനിമ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ നിർബന്ധമാക്കണമെന്ന വുമൺ ഇൻ സിനിമ കളക്റ്റീവിന്റെ…

നൻപകൽ നേരത്ത് മയക്കം’ പുതിയ മമ്മൂട്ടി ചിത്രത്തിന്റെ ടീസർ ശ്രദ്ധ നേടുന്നു

അന്താരാഷ്ട്ര തലത്തില്‍ തന്നെ സമീപകാലത്ത് ശ്രദ്ധ നേടിയ സംവിധായകനണ് ലിജോ ജോസ് പല്ലിശേരി.മമ്മൂട്ടിയെ നായകനാക്കി ലിജോ…

കിടിലൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലെറുമായി ബി ഉണ്ണികൃഷ്ണൻ എത്തുന്നു, നായകൻ മമ്മൂട്ടി

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളിൽ ഒരാളും മികച്ച സംവിധായകരിൽ ഒരാളും ആണ് ബി…

ശ്രീനിയേട്ടന് ആദരാഞ്ജലികൾ, വ്യാജപ്രചാരണം കണ്ട് ശ്രീനിവാസന്റെ മറുപടി ; കുറിപ്പ്..

വൈപാസ് സർജറിയെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന നടൻ ശ്രീനിവാസന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണ്.. എന്നാൽ കഴിഞ്ഞ…