ബിഗിൽ, മേഴ്സൽ, തെറി എന്നീ സിനിമകൾക്ക് ശേഷം വിജയ് അറ്റലി കൂട്ടുക്കെത്തിൽ ബഡ്‌ജറ്റ് സിനിമ പ്രേഷകരുടെ മുന്നിലെത്താൻ പോകുന്നു എന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ദളപതി വിജയയുടെ 68ആം സിനിമ ഒരുങ്ങുന്നത് ബിഗ് ബഡ്‌ജറ്റിലായിരിക്കുമെന്നാണ് സിനിമ നിരീഷകർ പുറത്ത് വിടുന്ന വിവരം. ഒരുങ്ങാൻ പോവുന്നത് 300 കോടിയോളം വരുന്ന വലിയ പ്രൊജക്റ്റായിരിക്കുമെന്നാണ് തെനിന്ത്യൻ സിനിമ വൃത്തങ്ങൾ പുറത്ത് വിടുന്നത്.

ഈ സിനിമ അല്ലു അർജുൻ നായകനായിയെത്തിയ പുഷ്പ എന്ന ചലച്ചിത്രത്തിന്റെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കർസ് നിർമ്മിക്കുമെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന വാർത്തകൾ. ലോകേഷ് കനകരാജ് വിജയ് ചിത്രം വാരീസ്, ദളപതി 67ആം എന്നീ സിനിമകൾക്ക് ശേഷമാണ് ഈ സിനിമയുടെ ഔദ്യോഗിക കാര്യങ്ങൾ പുറത്തു വിടുന്നത്.

ഷാരുഖ് ഖാനെ നായകനാക്കി ബോളിവുഡ് ചലച്ചിത്രമായ ജവാൻ ഒരുക്കുന്ന തിരക്കിലാണ് അറ്റലി ഇപ്പോൾ. ഈ ചലച്ചിത്രത്തിൽ ഷാരുഖ് ഖാന്റെ നായികയായി എത്തുന്നത് ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ്. അതുമാത്രമല്ല നയൻതാരയുടെ ആദ്യ ഹിന്ദി ചലച്ചിത്രം കൂടിയാണ്. അതേസമയം വാരീസ് എന്ന സിനിമയുടെ തിരക്കിലാണ് വിജയ്.

ദളപതി വിജയയുടെ 66ആം ചലച്ചിത്രമായ വാരീസ് അവസാനം ഭാഗങ്ങളിൽ എത്തിയിരിക്കുകയാണ്. തെലുങ്കിലും തമിഴിലും ഒരേസമയം റിലീസ് ചെയ്യുന്നാ ഈ ചലച്ചിത്രം തെലുങ്കിൽ വരസുഡു എന്നാണ് പേര് നൽകിരിക്കുന്നത്. പിൻഗാമി, അവകാശി എന്നീ അർത്ഥങ്ങളാണ് ഈ പേരിനുള്ളത്. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് തമനാണ്. സംയുക്ത, യോഗി ബാബു, സംഗീത കൃഷ്, ശ്രീകാന്ത് എന്നിവരും പ്രാധാന വേഷത്തിലെത്തുന്നുണ്ട്.