ലോകേഷ് കനകരാജ് ഉലകനായകൻ കമലഹാസൻ കൂട്ടുക്കെത്തിൽ റിലീസ് ചെയ്ത ചലച്ചിത്രമാണ് വിക്രം. ഈ സിനിമ തിയേറ്ററുകളിൽ ഉണ്ടാക്കിയ ആവേശം ഒട്ടും. ചെറുതായിരുന്നില്ല. ഒരുപക്ഷേ കമലഹാസന്റെ അഭിനയ ജീവിതത്തിലെ ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷനുകൾ വാരിയ സിനിമയാണെന്ന് പറയാം. കമലഹാസൻ കൂടാതെ ഫഹദ് ഫാസിൽ, വിജയ് സേതുപതി, ചെമ്പൻ വിനോദ്, നരേൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയിരുന്നു.

അതിഥി വേഷത്തിൽ സൂര്യയും പ്രേത്യേക്ഷപ്പെട്ടിരുന്നു. വെറും മൂന്ന് മിനിറ്റ് രംഗങ്ങളിൽ മാത്രമേ സൂര്യ ഉണ്ടായിരുന്നുള്ളു. എങ്കിലും മറ്റു നടന്മാർക്ക് ലഭിച്ചതിനെക്കാളും കൂടുതൽ സ്വീകാര്യതയാണ് സൂര്യയ്ക്ക് ലഭിച്ചിരുന്നത്. ഇപ്പോൾ ഇതാ വിക്രം സിനിമയിൽ അഭിനയിക്കാനുണ്ടായ സാഹചര്യത്തെ കുറച്ച് സൂര്യ വെളിപ്പെടുത്തുകയാണ്. ലോകേഷിന്റെ ഫോൺ എടുത്ത് ഈ സിനിമയിൽ താനില്ല എന്ന് പറയാനായിരുന്നു.

എന്നാൾ ലോകേഷിന്റെ നിർബന്ധ പ്രകാരമാണ് ഈ സിനിമയിൽ അഭിനയിച്ചത്. അവസാന നിമിഷം എടുത്ത് തീരുമാനമായിരുന്നു. പക്ഷേ ആ കഥാപാത്രത്തിനു ഇത്രേയുമധികം സ്നേഹം ലഭിക്കുമെന്ന് ഞാൻ കരുതിയില്ല. റോളക്സ് എപ്പോൾ വരുമെന്നുള്ളത് ഉടനെ പറയാനാകില്ല. വരുവായാണെങ്കിൽ ആ കഥാപാത്രം ഞാൻ ചെയ്യും. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ ബാനറിൽ ആർ മഹേന്ദ്രനും കമലഹാസും ചേർന്നാണ് നിർമ്മിച്ചത്.

പ്രധാന കഥാപാത്രം കമലഹാസനായിരുന്നു. തനിക്ക് ലഭിച്ച ഓരോ വേഷവും മികച്ച രീതിയിലായിരുന്നു താരം കൈകാര്യം ചെയ്തിരുന്നത്. മലയാളി താരങ്ങളും ഈ സിനിമയിൽ അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചു എന്നതാണ് മറ്റൊരു സത്യം. ഫഹദ് ഫാസിൽ, ചെമ്പൻ വിനോദ്, നരേൻ എന്നിവരുടെ പ്രകടനം വളരെ മികച്ചതായിരുന്നു. ഒരുപാട് നല്ല പ്രതികരണങ്ങളായിരുന്നു ഇരുവരുടെയും അഭിനയത്തിനു ലഭിച്ചത്.