അഞ്ജലി മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് അൻവർ റഷീദ് എന്റർടൈൻമെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമിച്ച് 2014 ൽ റിലീസ് ചെയ്ത ചിത്രം ആണ് ബാംഗ്ലൂർ ഡേയ്‌സ്. ഫഹദ് ഫാസിൽ, നിവിൻ പോളി, ദുൽഖർ സൽമാൻ, നസ്രിയ നസീം, പാർവതി തിരുവോത്ത്, നിത്യ മേനോൻ, ഇഷ തൽവാർ, പാരിസ് ലക്ഷ്മി, കല്പന, പ്രതാപ് പോത്തൻ, മണിയൻ പിള്ള രാജു, വിജയരാഘവൻ തുടങ്ങി ഒട്ടേറെ പ്രമുഖർ അഭിനയിച്ച ചിത്രം വമ്പൻ വിജയം നേടിയിരുന്നു.

ആ വർഷത്തെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളിൽ ഒന്നായി ബാംഗ്ലൂർ ഡേയ്‌സ് മാറിയിരുന്നു. ബാംഗ്ലൂർ നാത്ക്കൾ എന്ന പേരിൽ ചിത്രം തമിഴിൽ റീമേക്ക് ചെയ്തിരുന്നു. റാണ ദഗ്ഗ്ബാട്ടി, ആര്യ, സമന്ത, ശ്രീദിവ്യ, ബോബി സിംഹ തുടങ്ങിയ താരങ്ങൾ ആണ് ബാംഗ്ലൂർ ഡേയ്‌സ് തമിഴ് റീമേക്കിൽ അഭിനയിച്ച പ്രമുഖർ. ഇപ്പോൾ ബാംഗ്ലൂർ ഡേയ്സിന്റെ ഹിന്ദി റീമേക്ക് വരാൻ പോകുന്നു എന്ന വാർത്തകൾ ആണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. യാരിയൻ ടു എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

മീസാൻ ജഫ്രിയാണ് ദുൽഖർ അഭിനയിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിവ്യ കോഷല കുമാർ, പേർൽ വി പൂരി, യഷ് ഡഷ്ഗുപ്ത, വാരിൻ ഹുസൈൻ എന്നിവർ യഥാക്രമം നസ്രിയ, നിവിൻ പോളി, ഫഹദ് ഫാസിൽ, പാരിസ് ലക്ഷ്മി എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ ചെയ്യുമ്പോൾ പാർവതി തിരുവോത്ത് മനോഹരമാക്കിയ റോളിൽ അനശ്വര രാജനും ഇഷ തൽവാറിന്റെ റോളിൽ പ്രിയ വാര്യറും ആണ് എത്തുക എന്നാണ് വിവരം. ലക്കി, സനം തേരി കസം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത വിനയ് സാപ്രൂ, രാധിക റാവു എന്നിവർ ചേർന്നാണ് യാരിയൻ ടു സംവിധാനം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

എങ്ങും മികച്ച പ്രതികരണങ്ങളുമായി കംപ്ലീറ്റ് ആക്ടറിന്റെ മോൺസ്റ്റർ, കുതിക്കുന്നത് വമ്പൻ വിജയത്തിലേക്ക്

മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ വൈശാഖ് സംവിധാനം ചെയ്തു ഇന്ന്…

ബോക്സോഫീസിൽ കാട്ടുതീ പടർത്തി റോക്കി ഭായി, നാല് ദിവസം കൊണ്ട് ആഗോളതലത്തിൽ നേടിയത്

റോക്കിങ് സ്റ്റാർ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഇന്ത്യ ഒട്ടാകെ തരംഗം ആയി…

ഞാൻ അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്ന സിനിമയെക്കുറിച്ച് സംസാരിക്കാൻ ലാലേട്ടന്റെ വീട്ടിലേക്ക് പോവുകയാണ് ; പൃഥ്വിരാജ്

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് മോഹന്‍ലാലും പൃഥ്വിരാജും.2019ല്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത…

മമ്മൂട്ടിയും മോഹൻലാലും ഇത്തരം കഥാപാത്രങ്ങൾ അല്ല ചെയ്യേണ്ടത് ; തുറന്നു പറഞ്ഞു നിർമ്മാതാവ് സമദ് മങ്കട

മലയാള സിനിമയിൽ പ്രായത്തെ വെല്ലുന്ന സൗന്ദര്യമുള്ള മോളിവുഡിലെ വല്യേട്ടനാണ് നടൻ മമ്മൂട്ടി. ഓരോ ദിവസം കാലത്തിനു…