കൂറെ നാളുകൾക്ക് മുന്നേ സൂപ്പർഹിറ്റ് സംവിധായകന്മാരായ ഹരികുമാറും, എം ടി വാസുദേവൻ നായരും ചേർന്ന് താരരാജാവിന്റെ മോഹൻലാലിനു വേണ്ടി ഒരു സിനിമ ആലോചിക്കുകയായിരുന്നു. കഥ എംടി പൂർത്തിയാക്കിയെങ്കിലും എംടിക്ക് തന്നെ പൂർണ തൃപ്തി വരാത്തത് കൊണ്ട് വേണ്ടെന്ന് വെക്കുകയായിരുന്നു. ചിത്രം മാറ്റിവെച്ച കാര്യം ലാലിനോട് പറഞ്ഞ് ഹരികുമാർ കോഴിക്കോടെത്തി അറിയിക്കുകയും തിരിച്ചു പോവുമ്പോൾ ഗുരുവായൂരിൽ ഇറങ്ങി എലൈറ്റിൽ മുറിയെടുക്കുകയായിരുന്നു.എന്നാൽ ആ സമയത്ത് മെഗാസ്റ്റാർ മമ്മൂട്ടി അതേ ഹോട്ടലിലുണ്ടായിരുന്നു. ആ കാലത്ത് ഇരുവരും ചെറിയ സൗന്ദര്യപിണക്കമുണ്ടായിരുന്നെങ്കിലും തൊട്ട് അടുത്തുള്ള മമ്മൂട്ടിയെ വിളിക്കാതെയിരിക്കാൻ കഴിഞ്ഞില്ല. ഏറ്റവും ഒടുവിൽ ഇരുവർ സംസാരിക്കുകയും മമ്മൂട്ടി ഹരികുമാറിനെ നിർബന്ധിച്ച് കാറിൽ കയറ്റി ലൊക്കേഷനിൽ പോയി. ലാലിന്റെ പ്രൊജക്റ്റ്‌ വൈകുമെന്ന് അറിഞ്ഞപ്പോൾ എങ്കിൽ എന്നെ വെച്ച് ഒരു സിനിമ ആലോചിക്ക് എന്ന് മമ്മൂട്ടി പറയുകയായിരുന്നു.ഉടനെ ഹരികുമാർ എംടിയെ കാണാൻ കോഴിക്കോടേക്ക് പോയി. ഇതിന്റെ ഇടയിൽ മമ്മൂട്ടി തന്നെ തനിക്ക് ഒരു പ്രൊജക്റ്റ്‌ ആലോചിക്കാൻ വിളിച്ചു പറഞ്ഞു. തന്നോട് മമ്മൂട്ടി കാര്യം പറഞ്ഞെന്ന് ഹരികുമാർ എത്തിയപ്പോൾ എംടി പറഞ്ഞു. ഒരാഴ്ച്ച കഴിഞ്ഞ് മമ്മൂട്ടിയെ വിളിച്ചു.
മരണം മുഖാമുഖം കണ്ട് തിരിച്ചു ജീവിതത്തിലേക്ക് എത്തിയ ഒരു വെക്തി അനുഭവിക്കുന്ന തിരിച്ചടികളെ കുറിച്ച് പറയുന്ന കഥ മമ്മൂട്ടിയോട് പറഞ്ഞു. കഥ ഇഷ്ടമായ സംവിധായകൻ ഹരികുമാർ ഏറെ ആവേശത്തിലായി. ആ കഥയാണ് സുകൃതം എന്ന ചലച്ചിത്രം. ഈ സിനിമയാണ് ഏറെ പുരസ്‌കാരങ്ങൾ മമ്മൂട്ടിയ്ക്കും, ഹരികുമാർ, എംടി വാസുദേവൻ നായർ എന്നിവർക്ക് നേടി കൊടുത്തു. കൂടാതെ പ്രേഷകരുടെ മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

റോഷാക്ക് സിനിമയെ കുറിച്ച് ഒരു പ്രേഷകൻ കുറിച്ചത് ഇങ്ങനെ

നിസാം ബഷീറിന്റെ സംവിധാനത്തിൽ മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ചിത്രീകരിച്ച ഏറ്റവും പുതിയ ചലച്ചിത്രമാണ് റോഷാക്ക്. ഇന്ന്…

പ്രശാന്ത് നീലിന്റെ സലാറിൽ വില്ലൻ ലുക്കായി പൃഥ്വിരാജ് ഫസ്റ്റ് ലുക്ക് പോസ്റ്റർ

മലയാള സിനിമയുടെ അഭിമാന താരമാണ് നടൻ പൃഥ്വിരാജ്. താരം കുടുബത്തിൽ നിന്ന് വന്ന പ്രിഥ്വിരാജ് ഇതിനോടകം…

നടി മീനയുടെ ഭർത്താവ് അന്തരിച്ചു

നടി മീനയുടെ ഭർത്താവ് അന്തരിച്ചു തമിഴ് നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു,ശ്വാസകോശ രോഗം സംബന്ധിച്ച്…

അറ്റലി വിജയ് കൂട്ടുക്കെത്തിൽ പാൻ ഇന്ത്യ ചലച്ചിത്രം ഒരുങ്ങാൻ പോകുന്നു ; പുഷ്മ സിനിമയിലെ നിർമ്മാതാക്കൾ

ബിഗിൽ, മേഴ്സൽ, തെറി എന്നീ സിനിമകൾക്ക് ശേഷം വിജയ് അറ്റലി കൂട്ടുക്കെത്തിൽ ബഡ്‌ജറ്റ് സിനിമ പ്രേഷകരുടെ…