ചലച്ചിത്ര നടൻ ജയറാമിന്റെ മകനും നടനുമാണ്‌ കാളിദാസ് ജയറാം (കാളിദാസൻ). കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാളിദാസൻ ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നു വരുന്നത്. പിന്നീട് ‘എന്റെ വീട് അപ്പുവിന്റെയും’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശിയ പുരസ്ക്കാരം സ്വന്തമാക്കി.2003 ല്‍ എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചു. 2018ല്‍ പുറത്തിറങ്ങിയ പൂമരം എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഒരു നീണ്ട ഇടവേളക്ക് ശേഷം നായകനായി 2016 ല്‍ മീന്‍ കുഴമ്പും മണ്‍ പാനെയും എന്ന തമിഴ് ചിത്രത്തിലൂടെ തിരിച്ചെത്തി. നിരവധി സിനിമകളില്‍ നായകനായി ഇപ്പോള്‍ താരമാവുകയാണ് കാളിദാസ്.

ഇപ്പോഴിതാ അച്ഛനായ ജയറാമിനെക്കുറിച്ച് താരം സംസാരിക്കുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.സ്റ്റാര്‍ കിഡ്സിന് ലഭിക്കുന്ന തരം ലോഞ്ചിങ് ഒന്നും തനിക്കു ലഭിച്ചിട്ടില്ലെന്നും അച്ഛനില്‍ നിന്നും കൂടുതല്‍ പിന്തുണ വേണമെന്ന് തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു.എനിക്ക് വേണ്ടി സിനിമകള്‍ നിര്‍മ്മിക്കുമെന്ന് അച്ഛന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അങ്ങനെയൊക്കെ നടന്നിരുന്നെങ്കില്‍ എന്ന് ആ്ഗ്രഹമുണ്ട്. അച്ഛനില്‍ നിന്ന് കൂടുതല്‍ പിന്തുണ വേണമെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ അതുണ്ടായിട്ടില്ല. ഒരു പിന്തുണയുടെയും പിന്‍ബലമില്ലാതെയാണ് അദ്ദേഹം കടന്ന് വന്നത്. അതുകൊണ്ടായിരിക്കാം എന്റെ കാര്യത്തിലും ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്.
35 വര്‍ഷത്തിലേറെ ആയി അദ്ദേഹം സിനിമാ ഇന്‍ഡസ്ടറിയില്‍ വന്നിട്ട് ‘ചരട് വലികള്‍ ‘നടത്താനൊന്നും ആള്‍ക്കറിയില്ല. അങ്ങനെ കാര്യം നേടിയെടുക്കാന്‍ അറിഞ്ഞിരുന്നെങ്കില്‍ ഇന്ന് കാണുന്നതിനേക്കാള്‍ എത്രയോ വലിയ നടനായി അദ്ദേഹം മാറിയേനെ എന്നും കാളിദാസ് കൂട്ടിച്ചേര്‍ത്തു.

1988ൽ പുറത്തിറങ്ങിയ അപരൻ എന്ന പത്മരാജൻ ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ജയറാം കടന്നു വരുന്നത്. തുടർന്ന് പത്മരാജന്റെ തന്നെ മികച്ച സിനിമകളായ “മൂന്നാം പക്കം”, “ഇന്നലെ” തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ വളരെ ശ്രദ്ധേയമായി അവതരിപ്പിച്ചു. പിന്നീട് സംവിധായകൻ രാജസേനനുമൊത്തുള്ള ചിത്രങ്ങളാണ് ജയറാമിന്റെ കരിയർ ഗ്രാഫ് ഏറെ മുകളിലേക്കുയർത്തിയത്. തുടർന്ന് സത്യൻ അന്തിക്കാടുമൊത്തും ഏറെ കുടുംബ ചിത്രങ്ങൾ ഹിറ്റുകളാക്കി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

എല്ലാ ദിവസവും ക്യമാറയ്ക്ക് മുന്നില്‍ നില്‍ക്കണം എന്ന ആഗ്രഹംകൊണ്ട് മാത്രം ജീവിക്കുന്ന വ്യക്തിയാണ് ഷൈന്‍ ടോം ചാക്കോ : ഐശ്വര്യ ലക്ഷ്മി

മലയാളത്തിലെ യുവാ നടൻമാരിൽ മുൻനിരയിൽ നിൽക്കുന്ന നടനാണ് ഷൈൻ ടോം ചാക്കോ.2011ല്‍ ഗദ്ദാമയിലൂടെ അഭിനയരംഗത്തേക്ക് കടന്നു…

തുടർച്ചയായി രണ്ടാമത്തെ അൻപത് കോടി ചിത്രവുമായി പ്രിത്വിരാജ്, കടുവ അൻപത് കോടി ക്ലബ്ബിൽ

പ്രിത്വിരാജ് സുകുമാരനെ നായകൻ ആക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത് പുറത്ത് വന്ന ചിത്രം ആണ്…

ബോക്സോഫീസിൽ കാട്ടുതീ പടർത്തി റോക്കി ഭായി, നാല് ദിവസം കൊണ്ട് ആഗോളതലത്തിൽ നേടിയത്

റോക്കിങ് സ്റ്റാർ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഇന്ത്യ ഒട്ടാകെ തരംഗം ആയി…

വിക്രം വിജയ് ചിത്രത്തിൽ നിന്ന് കോപ്പി അടിച്ചത്, വൈറലായി വിജയ് ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ഉലക നായകൻ കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് മാർച്ച് മൂന്നിന്…