മലയാള സിനിമയിൽ മമ്മൂട്ടി ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് അമൽ നീരദ് ഒരുക്കിയ ബിഗ് ബി. എന്നാൽ റിലീസായ സമയത്ത് പൂർണ പരാജയം നേടിയ ഈ ചലച്ചിത്രം വർഷങ്ങൾക്കിപ്പറം സിനിമ ഏറെ ആഘോഷിക്കപ്പെടുകയായിരുന്നു. ബിലാൽ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയിൽ അവതരിപ്പിച്ചത്. മനോജ്‌ കെ ജയൻ, മമ്ത മോഹൻദാസ്, ബാല തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു.

2005ലെ റിലീസ് ചെയ്ത ഫോർ ബ്രദർസ് എന്ന സിനിമ പ്രചോദനം ഉൾക്കൊണ്ടാണ് ബിഗ് ബി ഒരുക്കിയത്. ഇപ്പോൾ ഇതാ ബിഗ് ബിയെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് മമ്മൂട്ടി. പരാജയ സിനിമകളെ കുറിച്ച് സംസാരിക്കുന്നതിടയിലാണ് മമ്മൂട്ടി ബിഗ് ബിയെ കുറിച്ച് സംസാരിച്ചത്. ഒരു സിനിമയുടെ വിജയവും പരാജയവും ആർക്കും പ്രവചിക്കാൻ കഴിയില്ല.

എന്നാൽ പരാജയങ്ങൾക്ക് ഒരു കാരണങ്ങളുണ്ടാവും. അതിനു കാരണം കാതൽ ആയിരുന്നു. എല്ലാം കൂടി ഒത്തു ചേർന്നാലേ ഒരു സിനിമ സിനിമയാവുകയുള്ളു. ഏതെങ്കിലും ഒരു ഘടകം മാത്രം നന്നായി കഴിഞ്ഞാൽ ആ സിനിമ വിജയിക്കണമെന്നില്ല. ഓരോ കണക്കൂട്ടലുകൾ തെറ്റി പോകുന്നതാണ് സിനിമ പരാജയപ്പെടാൻ പ്രധാന കാരണം. കഥകളെ പറ്റിയുള്ള കണക്കൂട്ടലുകൾ. എവിടെയോ തെറ്റിപോകുന്നുണ്ട് അതുകൊണ്ടാണ് ആളുകൾക്ക് സിനിമ ഇഷ്ടപ്പെടാത്തത്.

കാലം തെറ്റി സിനിമ വരും. കാലം മാറുന്നതിനുസരിച്ച് ചലച്ചിത്രത്തിന്റെ ആസ്വാദന രീതി തന്നെ മാറും, കഥ രീതി മാറും, സാങ്കേതികത മാറും. അത് അനുസരിച്ച് കഥയും കഥാപാത്രങ്ങളും മാറും. ബിഗ് ബി അന്ന് വലിയ പരാജയമായി. ചില സിനിമകൾ വൈകി വരും. ചിലപ്പോൾ വേണ്ടത്ര വിജയം നേടാൻ കഴിഞ്ഞെന്ന് വരില്ല.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

അറ്റലി വിജയ് കൂട്ടുക്കെത്തിൽ പാൻ ഇന്ത്യ ചലച്ചിത്രം ഒരുങ്ങാൻ പോകുന്നു ; പുഷ്മ സിനിമയിലെ നിർമ്മാതാക്കൾ

ബിഗിൽ, മേഴ്സൽ, തെറി എന്നീ സിനിമകൾക്ക് ശേഷം വിജയ് അറ്റലി കൂട്ടുക്കെത്തിൽ ബഡ്‌ജറ്റ് സിനിമ പ്രേഷകരുടെ…

വിക്രം സിനിമയിലേക്ക് അഭിനയിക്കാൻ വിളിച്ചപ്പോൾ താനില്ല എന്ന് പറയാനായിരുന്നു ഫോൺ എടുത്തത്

ലോകേഷ് കനകരാജ് ഉലകനായകൻ കമലഹാസൻ കൂട്ടുക്കെത്തിൽ റിലീസ് ചെയ്ത ചലച്ചിത്രമാണ് വിക്രം. ഈ സിനിമ തിയേറ്ററുകളിൽ…

പെണ്ണ് നിയമം കയ്യിലെടുത്താലും നിയമം ഒന്നു തന്നെയല്ലേ ? ഷീബക്ക് അരുൺകുമാറിനോട് ഇത്രയും ദേഷ്യം തോന്നാൻ കാരണം..

ഷീബ വിവാഹിതയും രണ്ട് കുട്ടികളും ഉള്ളവളാണെന്നും അരുൺകുമാറിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നെന്നും എന്നാൽ വിവാഹിതയാണെന്നറിഞ്ഞതോടെ ഷീബയെ…

സ്പടികം വീണ്ടും തീയേറ്ററുകളിലേക്ക് ; കൂടുതൽ വെളിപ്പെടുത്തലുമായി സംവിധായൻ ഭദ്രൻ

മലയാളത്തിലെ ക്ലാസിക്ക് ചലച്ചിത്രങ്ങളിൽ ഒന്നാണ് ആടുതോമയുടെയും, തുളസിയുടെയും, ചാക്കോ മാഷിന്റെയും ചലച്ചിത്രമായ സ്പടികം. സിനിമ ഇറങ്ങിട്ട്…