അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് പള്ളി മണി. കെ വി അനിൽ തിരക്കഥ ഒരുക്കുന്ന ഈ ചലച്ചിത്രം സൈക്കോ ഹൊറർ ത്രില്ലെറാണ്. അതുമാത്രമല്ല മലയാളികളുടെ പ്രിയ നടിയായ നിത്യ ദാസ് നീണ്ട ഇടവേളയ്ക്ക് ശേഷം എത്തുന്ന സിനിമ എന്ന പ്രേത്യേകതയും കൂടി ഈ ചലച്ചിത്രത്തിനുണ്ട്. ശ്വേത മേനോനും മറ്റൊരു പ്രധാന കഥാപാത്രമായി സിനിമയിലെത്തുന്നുണ്ട്.

എൽ എ പ്രൊഡക്ഷന്റെ ബാറിൽ അരുൺ മേനോൻ, ലക്ഷ്മി തുടങ്ങിയവരാണ് സിനിമ നിർമ്മിക്കപ്പെടുന്നത്. ഇപ്പോൾ ഇതാ നിത്യ ദാസ് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സ്വകാര്യ ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിൽ ഹൊറർ സിനിമകളെ കുറിച്ച് മനസ്സ് തുറക്കുകയാണ്. താരം പറഞ്ഞത് ഇങ്ങനെ ” എനിക്ക് ത്രില്ലെർ ചലച്ചിത്രങ്ങൾ പൊതുവെ പേടിയാണ്.

ഞാനൊരു തമിഴ് പരമ്പരയായ ഭൈരവിയിൽ അഭിനയിച്ചിരുന്നു. പ്രേതത്തിന്റെ സീരിയലാണ്. കൂടാതെ രാത്രി പത്ത് മണിക്കാണ് സീരിയൽ സംപ്രേഷണം ചെയ്യുന്നത്. ഞാൻ അഭിനയിച്ച ആ സീരിയൽ ഇതുവരെ കണ്ടിട്ടില്ല എന്നതാണ് സത്യം. കുഞ്ചാക്കോ ബോബന്റെ അഞ്ചാം പാതിരാ സിനിമ കണ്ടിട്ട് ഒരാഴ്ച്ച ഞാൻ ഉറങ്ങിട്ടില്ല. മോൾക്കും എനിക്കും നല്ല പേടിയാണ്. എന്റെ അച്ഛനെയും അമ്മയും വീട്ടിൽ വിളിച്ചു വരുത്തിയാണ് ഞങ്ങൾ ഉറങ്ങുന്നതെന്ന്” നിത്യ ദാസ് പറയുന്നു.

അർജെന്റിന ഫാൻസ്‌ കാട്ടൂർക്കടവ് എന്ന സിനിമയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചലച്ചിത്രമായിരുന്നു അഞ്ചാം പാതിരാ. നിരന്തരമായ കൊലപാതകങ്ങളും പോലീസ് സ്റ്റോറിയുമായിരുന്നു സിനിമയിലുണ്ടായിരുന്നത്. കുഞ്ചാക്കോ ബോബൻ കൂടാതെ ഷറഫുദ്ദീൻ, ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീഷൻ, ജിനു ജോസഫ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ആ പ്രായത്തിൽ മറ്റാർക്കും ചെയ്യാൻ കഴിയാത്ത കാര്യം മോഹൻലാൽ ചെയ്തു ; വെളിപ്പെടുത്തലുമായി സിബി മലയിൽ

മലയാള സിനിമയുടെ കംപ്ലീറ്റ് ആക്ടർ എന്ന വിളിപ്പേരുള്ള ഏക നടനാണ് മോഹൻലാൽ. മലയാള സിനിമയ്ക്ക് ഒരുപാട്…

മറ്റുള്ള ഭാര്യ ഭർത്താക്കന്മാരുടെ ജീവിതത്തിൽ എത്തി നോക്കാൻ പലർക്കും ഇഷ്ടമാണ് ; തുറന്നു പറഞ്ഞു ദിലീപ്

ജനപ്രിയ നായകൻ ദിലീപ് എന്ന നടനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. മലയാള സിനിമയ്ക്ക് ഒരുപാട് സംഭവാനങ്ങൾ നേടി…

മമ്മൂക്ക കോസ്റ്റ്യുമറോട് ചൂടാവുന്നത് ഞാൻ ആകെ ഞെട്ടി ; വെളിപ്പെടുത്തലുമായി സുരാജ് വെഞ്ഞാറമൂട്

ഒരുപാട് മിമിക്രി വേദികളിലൂടെ തന്റെ കഴിവ് പ്രകടനമാക്കി സിനിമയിലേക്ക് കടന്ന് വന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്.…