മലയാള സിനിമയുടെ രാജകുമാരനാണ് പൃഥ്വിരാജ് സുകുമാരന്‍.നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, ഗായകന്‍ എന്നീ നിലകളില്‍ എല്ലാം തന്നെ തന്റെ കഴിവ് തെളിയിച്ച താരം കൂടിയാണ് അദ്ദേഹം. നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് പൃഥ്വിരാജ് തുടക്കം കുറിക്കുന്നത്.നടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്.

താരത്തിന്റെ പിറന്നാൾ ദിനമായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാൾ ദിനത്തിൽ പൃഥ്വിരാജിന് കിടിലൻ സമ്മാനവുമായി സലാർ ടീം രംഗത് എത്തിയിരിക്കുകയാണ്. പൃഥ്വിരാജിന്റെ കാരക്ടർ പോസ്റ്റർ ആണ് അണിയറപ്രവർത്തകർ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് സമ്മാനമായി നൽകിയത്. പൃഥ്വിരാജും തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചു. കെ ജി എഫ് ചിത്രങ്ങളുടെ സംവിധായകനായ പ്രശാന്ത് നീൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് സലാർ. പ്രഭാസ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

വരദരാജ മന്നാര്‍ എന്നാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പോസ്റ്ററിന് ഇതിനോടകം തന്നെ വന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്കും അതുപോലെ തന്നെ. കറുത്ത ഗോപിക്കുറിയണിഞ്ഞ് കഴുത്തിലും മൂക്കിലുമെല്ലാം ആഭരണങ്ങള്‍ അണിഞ്ഞ് ഒരു വില്ലന്‍ ഛായയിലാണ് ഫസ്റ്റ് ലുക്കില്‍ പൃഥ്വിരാജിന്റെ കഥാപാത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഞങ്ങളെ ഒന്ന് കാണാൻ പറ്റുമോ എന്ന് ലാലേട്ടൻ എന്റെ അനിയനോട് ചോദിച്ചു, വൈറലായി ഫേസ്ബുക്ക് പോസ്റ്റ്‌

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാൾ ആണ് മലയാളികളുടെ സ്വന്തം കംപ്ലീറ്റ് ആക്ടർ…

ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും : നഖം, തലമുടി, രക്ത സാമ്പിൾ എന്നിവയുടെ സാമ്പിളുകളാണ് ശേഖരിച്ചത്

സിനിമ പ്രൊമോഷനിടെ, ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ നടൻ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക്…

ടിനു പാപ്പച്ചന്റെ അടുത്ത ചിത്രത്തിൽ നായകൻ കുഞ്ചാക്കോ ബോബൻ

യുവസംവിധായകരിൽ ഏറെ ശ്രദ്ധ നേടിയ സംവിധായാകൻ ആണ് ടിനു പാപ്പച്ചൻ. ലിജോ ജോസ് പെല്ലിശേരിയുടെ അസിസ്റ്റന്റ്…

ബോക്സോഫീസിൽ വിസ്ഫോടനം തീർക്കാൻ ഒരുപിടി മികച്ച ചിത്രങ്ങളുമായി മെഗാസ്റ്റാർ എത്തുന്നു

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ…