ബിജിത്ത് ബാല സംവിധാനത്തിൽ ശ്രീനാഥ് ഭാസി പ്രധാന വേഷത്തിലെത്തുന്ന പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന ചലച്ചിത്രം ഇതാ തീയേറ്ററുകളിലേക്ക് എത്താൻ പോകുന്നു. ശ്രീനാഥ് ഭാസി കൂടാതെ തന്നെ ഗ്രേസ് ആന്റണി, ആൻ ശീതൾ, ഹരീഷ് കണാരൻ, ദിനേഷ് പ്രഭാകർ, വിജിലേഷ്, നിർമ്മൽ, സരസ്സ ബാലുശ്ശേരി, ജോണി ആന്റണി, മമ്മൂക്കോയ, ഷൈനി സാറ, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവൻ, മൃദുല, രസ്ന പവിത്രൻ തുടങ്ങിയ അഭിനയതേക്കാളും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഷൈനി ഹാൻഡ്‌സന്റെ പ്രൊഡക്ഷൻ ബാനറിൽ രഞ്ജിത്ത് മണമ്പ്രകാട്ട്, ജോസുകുട്ടി മഠത്തിൽ എന്നിവരാണ് നിർമ്മാണം വഹിക്കുന്നത്. ജയസൂര്യയുടെ വെള്ളം, അപ്പൻ എന്നീ ഈ രണ്ട് ചലച്ചിത്രങ്ങളും നിർമ്മിച്ചിരുന്നത് ഇവർ തന്നെയായിരുന്നു. രണ്ട് സിനിമകൾ ഹിറ്റായി എന്ന് തന്നെ പറയാം.

ഈ സിനിമയുടെ തിരക്കഥാകൃത്തായി എത്തിയത് പ്രദീപ് കുമാറാണ്. ഷാൻ റഹ്മാന്റെ സംഗീതത്തിൽ ഗാന രചിയതാക്കളായി എത്തിയത് ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത്, നിധീഷ് നടേരി എന്നിവരാണ്. സിനിമയുടെ എഡിറ്റിംഗ് മേഖല കൈകാര്യം ചെയ്തിരിക്കുന്നത് കിരൺ ദാസാണ്. ഛായാഗ്രഹണം ഒരുക്കിരിക്കുന്നത് വിഷ്ണു പ്രസാദ്. രഞ്ജിത്ത് മണലപറമ്പിൽ മേക്കപ്പ് കൈകാര്യം ചെയ്യുമ്പോൾ പ്രൊഡക്ഷൻ കണ്ട്രോളായി സിനിമയിൽ പ്രവർത്തിച്ചത് ദീപക് പരമശ്വരനാണ്.

ഈ അടുത്തിടെയാണ് അവതാരികയോട് അസഭ്യം പറഞ്ഞതിന് ശ്രീനാഥ് ഭാസി വിവാദത്തിലാവുകയും പോലീസ് കേസാവാവുകയും ശേഷം ഒത്തുതീർപ്പായി പോവുകയായിരുന്നു. അതിന്റെ തൊട്ട് പിന്നാലെയാണ് ശ്രീനാഥ് ഭാസിയുടെ ഏറ്റവും പുതിയ ചലച്ചിത്രമായ പടച്ചോനെ ഇങ്ങള് കത്തോളീ എന്ന സിനിമ ബിഗ്സ്ക്രീൻ പ്രേഷകരുടെ മുമ്പാകെ എത്താൻ പോകുന്നത്.