ഈ അടുത്ത കാലത്ത് ബോക്സ്‌ ഓഫീസുകളിൽ ഹിറ്റ് വാരി കൂട്ടിയ പട്ടികയിൽ മമ്മൂട്ടി ചലച്ചിത്രമായ റോഷാക്കും. സൈക്കോളജിക്കൽ ത്രില്ലെർ ഡ്രാമ രീതിയിൽ ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിസാം ബഷീറാണ്. ആദ്യ വാരാന്ത്യയിൽ കേരളത്തിൽ നിന്നു മാത്രം റോഷാക്ക് കളക്ഷൻ നേടിയത് 9.75 കോടിയായിരുന്നു. ആഗോള തലത്തിൽ വരുമ്പോൾ ഏകദേശം ഇരുപത് കോടിയോളം വന്നിട്ടുണ്ട്.

റിലീസ് ചെയ്തു രണ്ട് ആഴ്ചകൾക്കുള്ളിൽ ഏറ്റവും കൂടുതൽ കളക്ഷൻ വാരുകയും സമീപക്കാലത്ത് മറ്റു സിനിമകളെ മറികടക്കുകയും ചെയ്തുവെന്ന് പല ബോക്സ്‌ ഓഫീസ് ട്രാക്കരമാർ പറയുന്നുണ്ട്. ഫോറം കണക്കു പ്രകാരം ഇന്നലെ കേരളത്തിൽ നിന്നും മാത്രം നേടിയത് 90 ലക്ഷം രൂപയാണ്. മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ 86.77 ലക്ഷവും ടോവിനോയുടെ തല്ലുമാല 80.5 ലക്ഷം രൂപയാണ് റിലീസ് ചെയ്ത് രണ്ടാഴ്ച്ചക്കുള്ളിൽ സ്വന്തമാക്കിയത്.

സമീപക്കാലത്ത് ഇറങ്ങിയ കടുവ, ന്നാ താൻ കേസ് കൊട്, പാപ്പൻ എന്നീ സിനിമകളുടെ രണ്ടാഴ്ച്ച കളക്ഷൻ മറികടന്നുയെന്ന് ഫോറം അറിയിച്ചു. അതേസമയം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ഈ ചലച്ചിത്രംഈ വാരം കൂടുതൽ വിദേശ മാർകെറ്റുകളിലേക്ക് പ്രദർശനം ആരംഭിച്ചിട്ടുണ്ട്.

സൗദി അറബിയ മാത്രമല്ല യൂറോപ്പിലും കഴിഞ്ഞ ദിവസം ഈ ചലച്ചിത്രം പ്രദേർശനത്തിലെത്തിയിരുന്നു. യൂറോപ്പിൽ യുകെ, അയർലാൻഡ്, ജർമനി, ഇറ്റലി, നെതർലാൻഡ്, മാൾട്ട, ജോർജിയ, പോളണ്ട്, ഓസ്ട്രിയ, ബെൽജിയം തുടങ്ങിയ ഇടങ്ങളിലാണ് പ്രദേർശനം ആരംഭിച്ചിട്ടുള്ളത്. അനേകം വിദേശ മാർകെറ്റുകളിൽ സിനിമ എത്തിയതോടെ ചിത്രത്തിന്റെ ഗ്ലോബൽ കളക്ഷനിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ശ്രീനാഥ്‌ ഭാസിയുടെ പടച്ചോനെ ഇങ്ങള് കാത്തോളീ സിനിമ തീയേറ്ററുകളിലേക്ക്

ബിജിത്ത് ബാല സംവിധാനത്തിൽ ശ്രീനാഥ് ഭാസി പ്രധാന വേഷത്തിലെത്തുന്ന പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന ചലച്ചിത്രം…

റോഷാക്ക് സിനിമയെ കുറിച്ച് ഒരു പ്രേഷകൻ കുറിച്ചത് ഇങ്ങനെ

നിസാം ബഷീറിന്റെ സംവിധാനത്തിൽ മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ചിത്രീകരിച്ച ഏറ്റവും പുതിയ ചലച്ചിത്രമാണ് റോഷാക്ക്. ഇന്ന്…

മമ്മൂട്ടിയുടെ റോഷാക്ക് സിനിമയെ പൊട്ടിക്കാൻ മോഹൻലാലിന്റെ മോൺസ്റ്റർ 21ന് തീയേറ്ററുകളിൽ എത്തുന്നു

സൂപ്പർ ഹിറ്റ് സംവിധായകൻ വൈശാഖ് സംവിധാനം ചെയ്യുന്ന കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ഏറ്റവും…

നിരവധി അവസരങ്ങൾ എനിക്ക് ലഭിച്ചതാണ് ; അദ്ദേഹം എന്നെ നിരന്തരമായി വിളിച്ചിരുന്നു ; തുറന്നു പറഞ്ഞു പാലാ സജി

ഇൻസ്റ്റാഗ്രാം റീൽസിൽ മിന്നും താരമായി നിൽക്കുന്ന ഒരു വ്യക്തിയാണ് പാലാ സജി. ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷ…