മലയാള സിനിമയുടെ അഭിമാന താരമാണ് നടൻ പൃഥ്വിരാജ്. താരം കുടുബത്തിൽ നിന്ന് വന്ന പ്രിഥ്വിരാജ് ഇതിനോടകം തന്നെ തന്റെതായ സ്ഥാനമുണ്ടാക്കിയെടുത്തു. ഇന്നായിരുന്നു പൃഥ്വിയുടെ നാല്പതാം പിറന്നാൾ. അഭിനയതാവ് എന്ന നിലയിൽ മാത്രമല്ല നിർമ്മാതാവ്, ഗായകൻ, സംവിധായകൻ എന്നീ മേഖലകളിൽ തന്റെതായ കഴിവ് താരം തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ ഇതാ താരത്തിന്റെ പിറന്നാൾ ദിനത്തിൽ കെജിഎഫിന്റെ സംവിധായകനായ പ്രശാന്ത് നീൽ സംവിധാനം ഒരുക്കുന്ന സലാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വീട്ടിരിക്കുകയാണ്.കറുത്തഗോപി കുറിയണിഞ്ഞ് കഴുത്തിലും മൂക്കിലും ആഭരണങ്ങൾ അണിഞ്ഞു ഒരു വില്ലൻ വേഷത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പൃഥ്വിരാജിനെ കാണാൻ സാധിക്കുന്നത്. കന്നഡ സിനിമ ഇൻഡസ്ട്രിയിൽ ലോകം ഒട്ടാകെ ഏറെ സ്വീകാര്യത നേടി കൊടുത്ത ചലച്ചിത്രമായിരുന്നു യാഷ് നായകനായിയെത്തിയിരുന്ന കെജിഎഫ്.ഇന്ത്യയിലെ എക്കാലത്തെയും വിജയ ചിത്രങ്ങളിൽ ഏറ്റവും മുൻപന്തിയിൽ കെജിഎഫുമിണ്ടാകും. കെജിഎഫിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് സലാർ. അതായത് കൊണ്ട് തന്നെ സിനിമയ്ക്ക് വലിയ രീതിയിലുള്ള ഹൈപ്പാണ് സിനിമ പ്രമികൾ നൽകുന്നത്. ചിത്രത്തിന്റെ പുറത്ത് വരുന്ന ഓരോ വാർത്തകളും വലിയ രീതിയിലാണ് ആരാധകർ സ്വീകരിക്കുന്നത്.2023 സെപ്റ്റംബർ 28നാണ് സലാർ തീയേറ്ററുകളിൽ എത്താൻ പോകുന്നത്. സിനിമയിൽ നായികയായി എത്തുന്നത് ശ്രുതി ഹാസനാണ്. ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്‌ഡി എന്നിവരാണ് മറ്റു. പ്രധാന കഥാപാത്രങ്ങളായി ചലച്ചിത്രത്തിൽ എത്തുന്നത്. കെജിഎഫിന്റെ നിർമ്മാതാക്കളായ ഹൊബാളെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ ആണ് സിനിമ നിർമ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

അറ്റലി വിജയ് കൂട്ടുക്കെത്തിൽ പാൻ ഇന്ത്യ ചലച്ചിത്രം ഒരുങ്ങാൻ പോകുന്നു ; പുഷ്മ സിനിമയിലെ നിർമ്മാതാക്കൾ

ബിഗിൽ, മേഴ്സൽ, തെറി എന്നീ സിനിമകൾക്ക് ശേഷം വിജയ് അറ്റലി കൂട്ടുക്കെത്തിൽ ബഡ്‌ജറ്റ് സിനിമ പ്രേഷകരുടെ…

ലാൽ സിനിമയുടെ വൈകിയെങ്കിൽ എന്നെ വെച്ചൊരു സിനിമ ആലോചിക്ക് ; മമ്മൂട്ടി

കൂറെ നാളുകൾക്ക് മുന്നേ സൂപ്പർഹിറ്റ് സംവിധായകന്മാരായ ഹരികുമാറും, എം ടി വാസുദേവൻ നായരും ചേർന്ന് താരരാജാവിന്റെ…

സമീപക്കാല ഹിറ്റുകളിൽ എല്ലാത്തിനെയും തകർത്തു കൊണ്ട് മമ്മൂട്ടിയുടെ റോഷാക്ക് മുന്നേറുന്നു ; കളക്ഷൻ റിപ്പോർട്ടുകൾ

ഈ അടുത്ത കാലത്ത് ബോക്സ്‌ ഓഫീസുകളിൽ ഹിറ്റ് വാരി കൂട്ടിയ പട്ടികയിൽ മമ്മൂട്ടി ചലച്ചിത്രമായ റോഷാക്കും.…

വിജയയെ എപ്പോൾ കണ്ടാലും ഞാൻ വഴക്ക് പറയും ; അനുഭവങ്ങൾ തുറന്നു പറഞ്ഞു നടി ലൈല

ഒരുക്കാലത്ത് തെനിന്ത്യൻ ചലച്ചിത്രങ്ങളിൽ നിറഞ്ഞാടിയ നടിയായിരുന്നു ലൈല. ബോംബെക്കാരിയായ ലൈല തെനിന്ത്യൻ സിനിമകളിലൂടെയാണ് ഏറെ ശ്രെദ്ധിക്കപ്പെടുന്നത്.…