ശാലീന സുന്ദരിയായി മലയാള സിനിമയിലേക്ക് കടന്നു വന്നു ഇന്നും മലയാളികളുടെ മനസ്സിൽ നിലനിൽക്കുന്ന നടിയാണ് നമ്മളെ വിട്ട് പോയ് നടി മോനിഷ. നല്ല വേഷം കൈകാര്യം ചെയ്തു ചുരുങ്ങിയ കാലം കൊണ്ട് തന്റെതായ സ്ഥാനം മോനിഷയ്ക്ക് നേടാൻ കഴിഞ്ഞു. അതേസമയം മോനിഷയുടെ മരണം മലയാള സിനിമയ്ക്ക് തീരനഷ്ടമായിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുമ്പോളായിരുന്നു ഒരു വാഹന അപകടത്തിലൂടെ എല്ലാവരെയും വിട്ട് മോനിഷ പോയത്.

താരം വേഷമിട്ട കഥാപാത്രങ്ങളിലൂടെ ഇന്നും മലയാളികളുടെ മനസ്സിൽ മോനിഷ ജീവിക്കുകയാണ്. ഇപ്പോൾ ഇതാ താരത്തെ കുറിച്ചുള്ള ചില ഓർമകൾ നടൻ മണിയൻപിള്ള രാജു പങ്കുവെക്കുകയാണ്. ഫ്ലവർസ് ചാനലിലെ ഒരുകോടി എന്ന പരിപാടിയിലായിരുന്നു മണിയൻപിള്ള രാജ്യ ഓർമ പങ്കുവെച്ചത്. താരം പറഞ്ഞത് ഇങ്ങനെ.

” ഒരു ചോദ്യത്തിന്റെ ഇടയിലാണ് മോനിഷ എന്റെ ഓർമയിലേക്ക് കടന്നു വരുന്നത്. ജയരാജിന്റെ സിനിമയിലാണ് ഞങ്ങൾ ഏറ്റവും ഒടുവിൽ ഒരുമിച്ച് അഭിനയിച്ചത്. അന്ന് മോനിഷയ്ക്ക് ഒരു കല്യാണം ആലോചിക്കട്ടെ, നല്ലൊരു ഡോക്ടർ പയ്യനുണ്ടായിരുന്നു. എനിക്ക് ഡോക്ടർമാരെ വേണ്ട, കാരണം ഡോക്ടർമാർ മറ്റുള്ളവർക്ക് വേണ്ടിയുള്ളവരാണ്. രാത്രി പന്ത്രണ്ടു മണിയ്ക്ക് വിളിച്ചാലും കിടപ്പ് മുറിയിൽ നിന്നും ഓടേണ്ടി വന്നേക്കാമെന്നാണ് മോനിഷ പറഞ്ഞത്.

ആ കാലത്ത് 504 റൂമിലാണ് ഞാൻ താമസിച്ചത്. പ്രിയദർശനും എന്റെ കൂടെയാണ്. അങ്ങനെ ഒരിക്കൽ 504ൽ പോയപ്പോൾ മുറിയില്ല. അങ്ങനെ 505ൽ കിടന്നു. രാത്രി അസമയമായപ്പോൾ മോനിഷ അടുത്ത് വന്ന് നിൽക്കുന്നു. ഷൂട്ടിങ് ഇല്ലേ പോവേണ്ട എന്ന് ചോദിച്ചപ്പോൾ ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. കണ്ണ് തുറന്നപ്പോൾ അവിടെ ആരുമില്ല. വെള്ള ടോപ്പിൽ വലിയ സൂര്യകാന്തിയുള്ള വസ്ത്രമായിരുന്നു മോനിഷ ഭരിച്ചിരുന്നത്. പിറ്റേ ദിവസം മിന്നാരം സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. അവിടെ ഈ കാര്യം പറഞ്ഞപ്പോൾ മോഹൻലാൽ ഞെട്ടി.