സിനിമ പ്രേമികളും ആരാധകരും ഏറെ കാത്തിരിപ്പോടെയിരിക്കുന്ന ചലച്ചിത്രമാണ് മമ്മൂട്ടി നായകനായി എത്തുന്ന നൻപകൽ നേരത്ത് മയക്കം. മലയാളികളുടെ പ്രിയ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഈ ചലച്ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. കൂടാതെ ലിജോ ജോസും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന സിനിമ എന്ന പ്രേത്യേകത കൂടി ഇതിലുണ്ട്. ഈ വർഷം ഫെബുവരിയിൽ ചിത്രീകരണം അവസാനിപ്പിച്ച ഈ സിനിമയുടെ പുതിയ റിലീസ് തീയതി ഒന്നും ഇതുവരെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല.

27ആം കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് നൻപകൽ നേരത്ത് മയക്കം എന്ന ചലച്ചിത്രം തിരഞ്ഞെടുത്തതിന്റെ സന്തോഷം നേരത്തെ തന്നെ മമ്മൂട്ടി പങ്കുവെച്ചിരുന്നു. ഒരുപാട് ആളുകളുടെ നടുവിൽ ഇരുന്ന് സംസാരിക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഇതിനോടകം തന്നെ അനേകം പേരാണ് ആശംസകളുമായി രംഗത്തെത്തിയിരുന്നത്.

കൂടാതെ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ഈ ചലച്ചിത്രം നിർമ്മിക്കുന്നത്. അശോകൻ, നടി രമ്യ പാന്ധ്യ തുടങ്ങിയവരും ചിത്രത്തിന്റെ മറ്റു പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. അതുമാത്രമല്ല അമരം എന്ന സിനിമയ്ക്ക് ശേഷം അശോകൻ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്ന എന്ന വിശേഷണവും ഈ സിനിമയിലുണ്ട്.

സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് എസ് ഹാരീഷാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് തേനി ഈശ്വരാണ്. കെ പി മുരളീധരൻ വരച്ച പോസ്റ്ററുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ജനശ്രെദ്ധ നേടുന്നത്. സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചും മറ്റു ഔദ്യോഗിക കാര്യങ്ങളെ കുറിച്ചും ലിജോ ജോസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ദീപു ജോസഫാണ് സിനിമയുടെ എഡിറ്റിംഗ് മേഖല കൈകാര്യം ചെയ്തിരിക്കുന്നത്.