ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചു വരവ് നടത്തിയ സംവിധായകനാണ് പത്തൊമ്പതാം നൂറ്റാണ്ട്. സിജു വിൽ‌സനെ പ്രധാന കഥാപാത്രമാക്കി തിയേറ്ററിൽ റിലീസ് ചെയ്ത ചലച്ചിത്രമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ട്. കുറഞ്ഞ ബഡ്‌ജറ്റിൽ ഒരുക്കിയ ഈ ചിത്രം തീയേറ്ററുകളിൽ വലിയ വിജയമായിരുന്നു നേടിയത്. സിനിമ മേഖലയിൽ വർഷങ്ങളോളം വിലക്ക് ലഭിക്കുകയും അതിനെ നിയമപരമായി നേരിട്ട് തിരിച്ചു വന്ന വിനയനെ മലയാളികൾ ഇരുകൈകൾ നീട്ടിയാണ് സ്വീകരിച്ചത്.

1990 തീയേറ്ററുകളിൽ റിലീസ് ചെയ്ത സൂപ്പർ സ്റ്റാർ എന്ന ചലച്ചിത്രമാണ് വിനയൻ ആദ്യമായി സംവിധാനം ചെയ്യുന്നത്. ലാലേട്ടന്റെ മുഖചായയുള്ള മദൻലാൽ എന്ന വെക്തിയായിരുന്നു സൂപ്പർ സ്റ്റാറിൽ അഭിനയിച്ചത്. മലയാള സിനിമയിൽ വലിയ ചർച്ച വിഷയമായി മാറിയ ചലച്ചിത്രമായിരുന്നു അത്. തന്റെ ആദ്യ വിവാദവും ഈ സിനിമയെ പറ്റിയായിരുന്നു.

ഇപ്പോൾ ഇതാ ഈ സിനിമയെ കുറിച്ച് അത് വിവാദമുണ്ടാവാനുള്ള കാരണവും വെളുപ്പെടുത്തിയിരിക്കുകയാണ് വിനയൻ. വിനയൻ പറഞ്ഞത് ഇങ്ങനെ ” ആ പ്രായത്തിൽ അങ്ങനെയൊന്നും ചിന്തിച്ചില്ല. ലാലേട്ടന്റെ ഏറ്റവും വലിയ ആരാധകനായിരുന്നു സിനിമയിലെ നായകൻ. ഞാൻ നാടക ഗ്രൂപ്പിന്റെ ഉടമയായ കാലത്ത് മദൻലാലിനെ വെച്ച് നാടകം ചെയ്തു നിൽക്കുന്ന സമയത്ത് എറണാകുളത്തുള്ള ജോർജ് എന്നൊരു വ്യക്തി വിളിച്ചു ഇയാളെ വെച്ചൊരു സിനിമ സംവിധാനം ചെയ്തൂടെ എന്ന് ചോദിക്കുകയായിരുന്നു.

അന്നൊക്കെ സിനിമ സംവിധാനം ചെയ്യാൻ വിളിക്കുന്നത് ലോട്ടറി അടിച്ചത് പോലെയായിരുന്നു. പുള്ളിക്കാരൻ പറഞ്ഞ് മോഹൻലാലിന്റെ അതേ രൂപമുള്ള ഒരാളെ വെച്ച് കഥയുണ്ടാക്കാൻ പറഞ്ഞു. എന്നാൽ അതൊരു കോമഡി ചിത്രമായിരുന്നു. അന്ന് ഞാൻ ഒരു സംവിധായകനായിട്ടില്ല. എന്റെ ആദ്യ സിനിമ തന്നെ വലിയ വിവാദമായി മാറി. ലാലിന് പകരം ഞാൻ വേറെയോരാളെ ഇറക്കിയെന്നായിരുന്നു അന്ന് പലരും പ്രെചരിച്ചത്. അത് വലിയ ശത്രുതയിലേക്ക് നീങ്ങി” എന്ന് വിനയൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

നടി മീനയുടെ ഭർത്താവ് അന്തരിച്ചു

നടി മീനയുടെ ഭർത്താവ് അന്തരിച്ചു തമിഴ് നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു,ശ്വാസകോശ രോഗം സംബന്ധിച്ച്…

സ്പടികം വീണ്ടും തീയേറ്ററുകളിലേക്ക് ; കൂടുതൽ വെളിപ്പെടുത്തലുമായി സംവിധായൻ ഭദ്രൻ

മലയാളത്തിലെ ക്ലാസിക്ക് ചലച്ചിത്രങ്ങളിൽ ഒന്നാണ് ആടുതോമയുടെയും, തുളസിയുടെയും, ചാക്കോ മാഷിന്റെയും ചലച്ചിത്രമായ സ്പടികം. സിനിമ ഇറങ്ങിട്ട്…

താൻ ആ കാര്യം പഠിച്ചത് മോഹൻലാലിന്റെ അടുത്ത് നിന്നാണ് ; മനസ്സ് തുറന്നു ലെന

എക്കാലത്തെയും മലയാള സിനിമയുടെ പ്രിയങ്കരിയാണ് നടി ലെന. അമൽ നീരദ്, മമ്മൂട്ടി കൂട്ടുക്കെത്തിൽ റിലീസ് ചെയ്ത…

ആ സമയത്ത് അദ്ദേഹം എന്നെ ചവിട്ടി ; ഷൂട്ടിങ് അനുഭവം വെളിപ്പെടുത്തി സഞ്ജു ശിവറാം

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിച്ച രണ്ടാമത്തെ ചലച്ചിത്രമാണ് രോഷാക്ക്. കെട്ട്യോളാണ് മാലാഖയ്ക്ക് ശേഷം നിസാം…