തമിഴ് ഇൻഡസ്ട്രിയിലെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളിൽ ഒന്നായിരുന്നു വിക്രം വേദ. വിജയ് സേതുപതിയും ആർ മാധവനും തകർത്തു അഭിനയിച്ച ഈ ചലച്ചിത്രം വലിയ വിജയമായിരുന്നു നേടിയിരുന്നത്. പുഷ്‌കർ ഗായത്രി എന്നിവർ ചേർന്നായിരുന്നു ഈ സിനിമ സംവിധാനം ചെയ്തിരുന്നത്. അനേകം പ്രേഷകരുടെ പ്രേശംസ നേടിയ ഈ ചലച്ചിത്രം ബോക്സ് ഓഫീസിൽ വലിയ തരത്തിലാണ് വിജയം നേടിയത്.

ഈ സിനിമയുടെ വമ്പൻ വിജയത്തിന്റെ പിന്നാലെ തന്നെ ഇതിന്റെ ഹിന്ദി പതിപ്പും ഒരുങ്ങിയിരുന്നു. ബോളിവുഡിലെ തന്നെ ഏറ്റവും പ്രേശക്ത നടന്മാരായ ഹൃതിക്ക് റോഷനും സൈഫ് അലി ഖാനുമാണ് സിനിമയിൽ പ്രധാന വേഷത്തിലെത്തിയത്. എന്നാൽ തമിഴ് ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നത് പോലെ ഹിന്ദി പതിപ്പിലും വലിയ വിജയം നേടുവാൻ കഴിഞ്ഞു എന്നതാണ് സത്യം.

എന്നാൽ ഇപ്പോൾ ഈ സിനിമയുടെ മലയാള റീമേക്കിനെ കുറിച്ചാണ് ചർച്ച വിഷയമായി മാറിയിരിക്കുന്നത്. മലയാള സിനിമ പ്രേമികളാണ് ഈ വിഷയം ചർച്ചയാക്കി മാറ്റിയത്. മലയാള പതിപ്പിൽ ഇറക്കാൻ തീരുമാനിച്ചാൽ കേന്ദ്ര കഥാപാത്രങ്ങളായി ആരൊക്കെയായിരിക്കും അവതരിപ്പിക്കുക എന്നതാണ് ചർച്ച. ആർ മാധവന്റെ വേഷം ജയസൂര്യയും, സേതുപതിയുടെ വേഷം പൃഥ്വിരാജും കൈകാര്യം ചെയ്തു കഴിഞ്ഞാൽ വേറെ ലെവലായി മാറുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല എന്നാണ് ആരാധകർ പറയുന്നത്.

ഇതിന്റെ ഭാഗമായി ഫാൻ മൈയ്ഡ് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ ജനശ്രെദ്ധ നേടി കൊണ്ടിരിക്കുകയാണ്. ബിജു മേനോനും, ജോജു ജോർജുമാണ് അനോജ്യമായ മറ്റു രണ്ട് താരങ്ങൾ എന്ന് ഒരു ഭാഗത്ത് നിന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. മോഹൻലാലും, മമ്മൂട്ടിയും എത്തി കഴിഞ്ഞാൽ സിനിമ വേറെ ലെവലാക്കി മാറ്റാമെന്ന് മറ്റു ചിലർ പറയുന്നുണ്ട്.