ഇപ്പോൾ തീയേറ്ററുകളിൽ മികച്ച വിജയം നേടി കൊണ്ടിരിക്കുന്നതും പ്രദർശനം തുടർന്നു കൊണ്ടിരിക്കുന്നമായ ചലച്ചിത്രമാണ് റോഷാക്ക്. നിസാം ബഷീറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഈ സിനിമയിൽ പ്രധാന കഥാപാത്രമായി എത്തിയിരുന്നത് മമ്മൂട്ടിയായിരുന്നു. ഒരു സൈക്കോളജിക്കൾ ത്രില്ലെർ രീതിയിലാണ് കഥ പോകുന്നത്. ലൂക്ക് ആന്റണിയുടെ വേഷത്തിലാണ് താരരാജാവ് ഈ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.ഷറഫുദീൻ, ബിന്ദു പണിക്കർ, ജഗദീഷ്, ഗ്രേസ് ആന്റണി, കോട്ടയം നസീർ, സഞ്ജു ശിവറാം തുടങ്ങിയവരും മറ്റു കേന്ദ്ര കഥാപാത്രങ്ങളായിരുന്നു വേഷമിട്ടിരുന്നു. ഓരോത്തരും മികച്ച അഭിനയ പ്രകടനമാണ് കാഴ്ച്ചവെച്ചത്. അഡ്വവെഞ്ചേർസ് ഓഫ് ഓമനകുട്ടൻ, ഇബിലീസ് എന്നീ സിനിമകളുടെ രചിയതാവായ സമീർ അബ്ദുലാണ് റോഷാക്ക് സിനിമയും രചിച്ചത്. നടൻ മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചലച്ചിത്രം തീയേറ്ററുകളിൽ എത്തിയിരിക്കുന്നത്.ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് ചലച്ചിത്രത്തിന്റെ ഒരു മേക്കിങ് വീഡിയോയാണ്. മമ്മൂട്ടിയുടെ കഥാപാത്രമായ ലൂക്ക് ആന്റണിയുടെ വീട്ടിൽ വെച്ചുണ്ടാവുന്ന സംഘട്ടനങ്ങളാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. അതിന്റെ ഭാഗമായി മമ്മൂട്ടിയുടെ നേരെ പെട്രോൾ ബോംബ് വരുകയും അതിൽ നിന്നും ഒഴിഞ്ഞു മാറുന്ന രംഗങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.ഇത്രേയുമധികം സാഹിത്യങ്ങൾ എടുക്കേണ്ട എന്നാണ് വീഡിയോ കണ്ട മമ്മൂട്ടി ആരാധകർ പറഞ്ഞത്. ആക്ഷൻ, മിസ്റ്ററി, സസ്പെൻസ് തുടങ്ങിയവ ചേർത്ത് കോർത്തിണക്കിയാണ് നിസാം ബഷീർ സിനിമ ഒരുക്കിരിക്കുന്നത്. ആസിഫ് അലിയുടെ കെട്ട്യോളാണ് മാലാഖ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം നിസാം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചലച്ചിത്രമാണ് റോഷാക്ക്. 25 കോടിയോളം ആഗോളമായി കളക്ഷൻ നേടിയെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കേസ് വാദിച്ച് മൂന്ന് വർഷം ശിക്ഷ വാങ്ങിച്ചു കൊടുത്ത വ്യക്തിയാണ് മമ്മൂട്ടി ; ശ്രീനിവാസന്റെ വെളിപ്പെടുത്തൽ ഹിറ്റാവുന്നു

മലയാള സിനിമയുടെ അഭിമാന താരമാണ് നടൻ മമ്മൂട്ടി. മലയാള സിനിമയ്ക്ക് മാത്രമല്ല ഇന്ത്യൻ സിനിമകളിൽ കണ്ടത്…

തീയേറ്ററുകളിലേക്ക് ജനപ്രവാഹം ; ഹോളിവുഡ് ലെവൽ ഐറ്റമെന്ന് പ്രേഷകർ ; പ്രേഷകരുടെ അഭിപ്രായം നോക്കാം

പുലിമുരുകനു ശേഷം വൈശാഖ് കൂട്ടുക്കെത്തിൽ ഒരിക്കൽ കൂടി തീയേറ്ററുകളിൽ കോളിളക്കം സൃഷ്ടിക്കുകയാണ് മോഹൻലാൽ ചിത്രം മോൺസ്റ്റർ.…

ആ പ്രായത്തിൽ മറ്റാർക്കും ചെയ്യാൻ കഴിയാത്ത കാര്യം മോഹൻലാൽ ചെയ്തു ; വെളിപ്പെടുത്തലുമായി സിബി മലയിൽ

മലയാള സിനിമയുടെ കംപ്ലീറ്റ് ആക്ടർ എന്ന വിളിപ്പേരുള്ള ഏക നടനാണ് മോഹൻലാൽ. മലയാള സിനിമയ്ക്ക് ഒരുപാട്…

ആ സിനിമ മുകേഷ് ചെയ്യാത്തത് നന്നായി ; അല്ലെങ്കിൽ അവൻ ചെയ്തു അത് കുളമാക്കിയനെ എന്ന് മുകേഷ്

മോളിവുഡിൽ അറിയപ്പെടുന്ന നിർമ്മാതാവാണ് കെ രാധാകൃഷ്ണൻ. മലയാളത്തിലെ പ്രേമുഖ സംവിധായകന്മാരോട് ഏറ്റവും അടുത്ത സൗഹൃദം കാത്ത്…