ഒരുക്കാലത്ത് തെനിന്ത്യൻ ചലച്ചിത്രങ്ങളിൽ നിറഞ്ഞാടിയ നടിയായിരുന്നു ലൈല. ബോംബെക്കാരിയായ ലൈല തെനിന്ത്യൻ സിനിമകളിലൂടെയാണ് ഏറെ ശ്രെദ്ധിക്കപ്പെടുന്നത്. മഹാസമുദ്രം എന്ന സിനിമയിൽ മോഹൻലാലിന്റെ നായികയായി ലൈല അഭിനയിച്ചിട്ടുണ്ട്. തമിഴ് ചലച്ചിത്രങ്ങളിലും പ്രേമുഖ താരങ്ങളുടെ നായികയായി നടിക്ക് അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചുവരാൻ ഒരുങ്ങുകയാണ് ലൈല. കാർത്തിയുടെ നായികയായി സർദാർ എന്ന സിനിമയിലൂടെയാണ് താരം തിരിച്ചെത്തിയത്.

സിനിമയിലേക്ക് തിരിച്ചു വരവാനുള്ള കാരണങ്ങളൊക്കെ താരം വെളുപ്പെടുത്തിരിക്കുകയാണ്. ചിത്രത്തിൽ ആക്ഷനും റൊമാൻസുമെല്ലാമുണ്ടെന്നു ലൈല പറയുന്നു. കാർത്തി വളരെ മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ച്ചവെച്ചിരിക്കുന്നത്. കാർത്തിയും സൂര്യയും ഒരുപോലെയാണ്. വളരെ നല്ല പെരുമാറ്റമാണ്. എന്നാൽ കാർത്തി കുറച്ചു കൂടി അധികം സംസാരിക്കുന്നു എന്നതാണ് വ്യത്യാസം.

എപ്പോളും വിജയനെ കണ്ടാൽ ഞാൻ വഴക്ക് പറയും. ഉനൈ നിനൈത്താനിൽ നിന്നും നീ ഓടിപോയി എന്ന് ഞാൻ പറയും. ലൈല നായികയായി എത്തിയ ഉനൈ നിനൈത്താനിൽ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് വിജയയെയായിരുന്നു. എന്നാൽ വിജയ് പിന്മാറിയതോടെ സൂര്യ നായകനാവുകയായിരുന്നു. അജിത്ത് സാറിനെ ആദ്യമായി കണ്ടപ്പോൾ എന്തൊരു സുന്ദരനായ ഹീറോയാണെന്നാണ് ആദ്യം വിചാരിച്ചത്. ഇന്നും ഏറ്റവും സുന്ദരനായ ഹീറോ ആരാണെന്ന് ചോദിച്ചാൽ അജിത്ത് സാർ ആണെന്ന് ഞാൻ പറയുള്ളു.

സർദാർ ഷൂട്ടിംഗ് ലോക്കഷനിൽ ഞാനും റാഷി ഖന്നയും രജീഷ വിജയനും ഡയലോഗുകൾ പഠിച്ച് തയ്യാറായിരിക്കും. എന്നാൽ ഷൂട്ടിങ് ആരംഭിക്കുമ്പോൾ മിത്രൻ സാർ ഡയലോഗ്സ് മാറ്റും. മുഴുവൻ തയ്യാറെടുപ്പും വെറുതെയായി പോയെന്ന് ലൈല പറയുന്നു. റാഷി ഖന്നയും, രജീഷ വിജയനും സിനിമയിൽ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്.