മോളിവുഡിൽ അറിയപ്പെടുന്ന നിർമ്മാതാവാണ് കെ രാധാകൃഷ്ണൻ. മലയാളത്തിലെ പ്രേമുഖ സംവിധായകന്മാരോട് ഏറ്റവും അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്ന വെക്തിയാണ്. ബിഗ്ബോസ്സ് സീസൺ 2വിലെ മത്സരാർത്ഥിയും സംവിധായകനുമാണ് സുരേഷ് കൃഷ്ണ. ഇരുവരും ഏറ്റവും അടുത്ത സുഹൃത്തക്കളാണ്. 2003 ഇരുവരുടെ കൂട്ടുക്കെത്തിൽ റിലീസ് ചെയ്ത ചലച്ചിത്രമായിരുന്നു വസന്ത മാളിക. എന്നാൽ വൻ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. ഇതോടെ നിർമ്മാതാവായ കെ രാധാകൃഷ്ണൻ കടുത്ത സാമ്പത്തിക തകർച്ചയിലേക്ക് നീങ്ങി.

ഇപ്പോൾ ആ സിനിമയുടെ പരാജയത്തെ കുറിസിച്ച് സംസാരിക്കുകയാണ് രാധാകൃഷ്ണൻ. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം തുറന്നു പറഞ്ഞത്. ആദ്യം ബിജു മേനോനെ വെച്ച് ചെയ്യാനിരുന്ന ചലച്ചിത്രമായിരുന്നു. എന്നാൽ കഥ കേട്ടതോടെ ബിജു മേനോൻ പിന്മാറുകയായിരുന്നു. ആ ചിത്രം റിലീസ് ചെയ്യാൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു.

ഡിസ്ട്രിബിയൂട്ടറെ കിട്ടാതെ ഏറ്റവും ഒടുവിൽ താൻ തന്നെ റിലീസ് ചെയ്യുകയായിരുന്നു. എന്നാൽ സിനിമ വിചാരിച്ചത് പോലെ വിചാരിച്ചില്ല. എന്താണ് സംഭവം എന്നത് കിട്ടില്ല. കഥ ഇഷ്ടപ്പെടാത്തത് കൊണ്ടാകാം. എന്നാൽ പലരും വിളിച്ച് പറഞ്ഞത് ഒരുപാട് വൈകിയത് കൊണ്ടാണ് വേണ്ടത്ര വിജയം കണ്ടെത്താൻ സിനിമയാവാത്തതെന്ന്.

ബിജു മേനോനെ വെച്ച് ആദ്യം ചെയ്യാനിരിക്കുകയായിരുന്നു. സിനിമ മുഴുവൻ ഹാസ്യമാണ്. അതുക്കാരണം അദ്ദേഹത്തിനു തന്നെ തോന്നി ഈ വേഷം താൻ ചെയ്താൽ ശരിവായില്ലെന്ന്. അങ്ങനെ ഷൂട്ട് ആരംഭിക്കാനിരിക്കുകയായിരുന്നു. ആ സമയത്താണ് അമ്മയുടെ പരിപാടി കൊച്ചിയിൽ നടക്കുന്നത്. അങ്ങനെ മുകേഷിനെ കണ്ട് കഥ പറയുകയും അദ്ദേഹത്തിനു ഇഷ്ടമാവുകായും താൻ ചെയ്യാമെന്ന് വാക്ക് തരുകയും ചെയ്തു. ബിജു മേനോന് ബുദ്ധിയുള്ളത് അദ്ദേഹം ചെയ്യില്ലെന്ന് പറഞ്ഞു. അതിലെ കോമഡി ട്രാക്ക് അദ്ദേഹത്തിനു നടക്കില്ലെന്നു തോന്നി. അത് അയാളുടെ തിരിച്ചറിവാണ്. അല്ലെങ്കിൽ അവൻ ചെയ്തു അത് കുളമാക്കിയനെ എന്ന് മുകേഷ് പറയുകയുണ്ടായി.