അടുത്തിടെ സ്വകാര്യ വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിൽ തമിഴ് സിനിമയുടെ താരരാജാവായ ഇളയ ദളപതി വിജയുടെ പിതാവായ എസ് എ ചന്ദ്രകുമാർ വിജയുടെ മകനായ ജോൺസൻ സഞ്ജയ്‌ സംവിധാന മേഖലയിലേക്ക് കടന്നു വരാൻ പോകുന്നു എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ ജോൺസൻ സഞ്ജയുടെ ആദ്യ ചലച്ചിത്രത്തിലെ നായകനെയും വെളിപ്പെടുത്തിരിക്കുകയാണ് എസ് എ ചന്ദ്രകുമാർ.

മക്കൾ സെൽവൻ വിജയ് സേതുപതിയായിരിക്കും ജോൺസൻ സഞ്ജയുടെ ആദ്യ സിനിമയിലെ നായകൻ. ഇളയ ദളപതിയുടെ മകൻ 19ക്കാരനായ സഞ്ജയ്‌ അനവധി ഹ്വസ ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ വിജയുടെ എക്കാലത്തെയും ഹിറ്റ് ചലച്ചിത്രമായ വേട്ടക്കാരൻ ചിത്രത്തിൽ അതിഥി വേഷത്തിൽ സഞ്ജയ് പ്രേത്യേക്ഷപ്പെട്ടിരുന്നു. പിതാവിന്റെ ഏറെ സാമ്യമുള്ള സഞ്ജയ്‌ ഇപ്പോൾ വിദേശത്ത് സിനിമ പഠനം പൂർത്തിയാക്കുന്ന തിരക്കിലാണ് എന്നതാണ് മറ്റൊരു സത്യം.

സഞ്ജയ്‌ ഉടൻ തന്നെ സിനിമ ലോകത്തേക്ക് കടന്നു വരുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ സിനിമ മേഖലയും ആരാധകരും ഏറെ ആവേശത്തിലാണ്. കൂടാതെ തമിഴ് സിനിമകളിലെ മറ്റൊരു ഹിറ്റ് അഭിനയതാവായ വിജയ് സേതുപതിയെ വെച്ച് നായകൻ ചലച്ചിത്രം ചെയ്യുന്നു എന്ന് സഞ്ജയുടെ മുത്തച്ഛൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് തുറന്നു പറയുകയായിരുന്നു.

അടുത്തിടെയാണ് സഞ്ജയ്‌ വിദേശത്ത് നിന്നും വീട്ടിലേക്ക് എത്തിയത്. ഞാൻ അവനോട് ചോദിച്ചു നിനക്ക് എന്താ പ്രശ്നം? നിനക്കൊരു സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ ഒരു സൂപ്പർസ്റ്റാർ നിന്റെ അരികിൽ തന്നെയുണ്ട്. എന്നാൽ ഇതിനോട് സഞ്ജയ്‌ പ്രതികരിച്ചത് ഇങ്ങനെ ” ഇല്ല, വിജയ് സേതുപതിയാണ് എന്റെ ആദ്യ സിനിമയിലെ നായകൻ. ഞാൻ സംവിധായകനായി കഴിവ് തെളിയിച്ചതിന് ശേഷമേ അച്ഛനെ വെച്ച് ഒരു സിനിമ ചെയ്യുള്ളു എന്നാണ് എന്റെ തീരുമാനം “.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മോഹൻലാൽ ആയിരുന്നു എന്റെ ആദ്യം പ്രണയം, ഇപ്പോൾ അത് മാറി മമ്മൂക്കയായി ; തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞു അതിഥി ബാലൻ

മലയാളിയും തെനിന്ത്യൻ നടിയുമാണ് അതിഥി ബാലൻ. അരുവി എന്ന ഒറ്റ സിനിമ കൊണ്ട് തെനിന്ത്യൻ സിനിമ…

ശ്രീനാഥ്‌ ഭാസിയുടെ പടച്ചോനെ ഇങ്ങള് കാത്തോളീ സിനിമ തീയേറ്ററുകളിലേക്ക്

ബിജിത്ത് ബാല സംവിധാനത്തിൽ ശ്രീനാഥ് ഭാസി പ്രധാന വേഷത്തിലെത്തുന്ന പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന ചലച്ചിത്രം…

വിജയയെ എപ്പോൾ കണ്ടാലും ഞാൻ വഴക്ക് പറയും ; അനുഭവങ്ങൾ തുറന്നു പറഞ്ഞു നടി ലൈല

ഒരുക്കാലത്ത് തെനിന്ത്യൻ ചലച്ചിത്രങ്ങളിൽ നിറഞ്ഞാടിയ നടിയായിരുന്നു ലൈല. ബോംബെക്കാരിയായ ലൈല തെനിന്ത്യൻ സിനിമകളിലൂടെയാണ് ഏറെ ശ്രെദ്ധിക്കപ്പെടുന്നത്.…

കേരളം ഇന്ന് പൂരം പറമ്പാകും ; ലാലേട്ടൻ ആരാധകർ ആഘോഷം ആരംഭിച്ചിരിക്കുന്നു

എട്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ഏറ്റവും പുതിയ സിനിമ തീയേറ്ററുകളിലേക്ക് എത്താൻ പോവുകയാണ്. മലയാളത്തിലെ…