നിസാം ബഷീറിന്റെ ഏറ്റവും പുതിയ ചലച്ചിത്രമാണ് റോഷാക്ക്. മമ്മൂട്ടിയായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. തീയേറ്ററിലെത്തിയ സിനിമയ്ക്ക് മികച്ച പ്രേഷക പ്രതീകരണമാണ് ലഭിച്ചോണ്ടിരിക്കുന്നത്. ബോക്സ് ഓഫീസിലും ചിത്രത്തിനു വലിയ രീതിയിൽ വിജയം നേടാൻ കഴിഞ്ഞു. വെറും മൂന്ന് ദിവസം കൊണ്ട് തന്നെ പത്ത് കോടി ക്ലബ്ബിൽ ഇടം പിടിക്കാൻ റോഷാക്കിന് കഴിഞ്ഞു.

പ്രതികാരത്തിന്റെ കഥ പറയുന്ന ഈ ചലച്ചിത്രം ഹോറർ ആൻഡ് സൈക്കോ രീതിയിലാണ് പറഞ്ഞു പോകുന്നത്. സിനിമയിൽ വൈറ്റ് മുറിയിൽ ടോർച്ചർ ചെയ്യുന്ന രംഗങ്ങൾ ഉണ്ടായിരുന്നു. മമ്മൂട്ടിയെ ടോർച്ചർ ചെയ്യുന്ന രംഗങ്ങളായിരുന്നു അതിൽ കാണാൻ കഴിയുന്നത്. ഇപ്പോൾ ഇതാ മമ്മൂക്ക ആ രംഗങ്ങളിൽ അഭിനയിക്കാൻ എടുത്ത ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുകയാണ്. ഒരു സ്വകാര്യ മാധ്യമങ്ങളോട് സംസാരിക്കുമ്പോളായിരുന്നു തന്റെ ഈ വെളിപ്പെടുത്തലുകൾ.

മുറിയുടെ അകത്ത് കൈകെട്ടി വെച്ചതിന് ശേഷം കൈ ചലിച്ചിട്ടില്ല. പക്ഷേ വേദന സഹിക്കാതെ വന്നപ്പോൾ ഞാൻ കരഞ്ഞു. അതിനു ശേഷമാണ് ആ കേട്ട് അഴിച്ചതെന്ന് മമ്മൂട്ടി പറയുന്നു. വിലങ്ങിടും പോലെയാണ് ആ കെട്ട്. എത്ര ശ്രെമിച്ചാലും നമ്മൾക്ക് അത് അഴിച്ചു മാറ്റാൻ കഴിയില്ല. അതൊരു ടോർച്ചറാന്ന്. പണിഷ്മെന്റായിട്ട് അതിനെ കണകാക്കാൻ കഴിയില്ല.

ചോദ്യം ചെയ്യുന്നാ സമയത്ത് തന്നെ മുറിയിൽ കൊണ്ടിരുത്തും. അതുമാത്രമല്ല ആ മുറിയിൽ വെളിച്ചം പോലുമുണ്ടാവില്ല. അതിന്റെ ഇടയ്ക്ക് എന്തെങ്കിലും ശബ്ദം കേൾപ്പിച്ചോണ്ടിരിക്കും. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ നമ്മൾക്ക് വല്ലാത്ത ഡിസ്റ്റർബായി തോന്നും. ഇതാണ് സിനിമയിൽ കാണിക്കുന്നത് എന്നാണ് മമ്മൂട്ടി പറയുന്നത്. പക്ഷേ അത്ര കാര്യമായി ആ രംഗങ്ങൾ ഇല്ലാണെന്ന് മമ്മൂട്ടി കൂട്ടിചേർക്കുന്നു.