ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരങ്ങളിൽ പ്രധാനിയും ആയ മലയാളികളുടെ സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകൻ ആക്കി ബ്രഹ്‌മാണ്ട സംവിധായകൻ വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആണ് മോൺസ്റ്റർ. ലക്കി സിങ് എന്ന സിക്കുകാരൻ ആയാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുന്നത്. ഈ മാസം ഇരുപത്തി ഒന്നാം തീയതി ചിത്രം തിയേറ്ററുകളിൽ എത്തും എന്നാണ് വിവരം.

ഇതുവരെ ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പുലിമുരുഗൻ എന്ന ഇൻഡസ്ട്രിയൽ ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ, വൈശാഖ്, ഉദയകൃഷ്ണ കൂട്ട്കെട്ടിൽ വരുന്ന ചിത്രം ആയത് കൊണ്ട് തന്നെ മോഹൻലാൽ ആരാധകർ എല്ലാം വലിയ പ്രതീക്ഷയിലാണ്. പുലിമുരുഗന് മീതെ നിൽക്കുന്ന ഒരു മികച്ച ചിത്രം തന്നെ ആണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. മോഹൻലാലിനെ കൂടാതെ ലക്ഷ്മി മഞ്ജു, ഹണി റോസ്, സിദ്ധിഖ്, ഗണേഷ് കുമാർ, സാധിക വേണുഗോപാൽ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രൈലെർ പുറത്ത് ഇറങ്ങിയിരുന്നു. അതിൽ ഉള്ള ഒരു കിടപ്പറ രംഗത്തിൽ ഉള്ളത് ആരാണെന്ന് തരത്തിൽ ഉള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോൾ അത് ആരാണെന്ന് ഉള്ള ഉത്തരം സോഷ്യൽ മീഡിയ തന്നെ കണ്ട് പിടിച്ചിരിക്കുകയാണ്. ഹണി റോസ് ആണ് അതിൽ ഉള്ളത് എന്നാണ് സോഷ്യൽ മീഡിയയിൽ പലരും പറയുന്നത്. ട്രൈലെറിലെ രംഗത്തിൽ അഭിനയിക്കുന്ന ആളുടെ ദേഹത്ത് ഉള്ള ഒരു ടാറ്റു നല്ലത് പോലെ കാണാം. ഹണി റോസ്‌ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്ക് വെച്ച ഒരു ഫോട്ടോയിൽ ഈ ടാറ്റു ഉണ്ടായിരുന്നു. ഈ രണ്ട് ചിത്രങ്ങളും വെച്ചാണ് ആ രംഗത്തിൽ ഉള്ളത് ഹണി റോസ് തന്നെയാണ് എന്ന് ആളുകൾ ഉറപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പൃഥ്വിക്ക് സുപ്രിയയിൽ അഭിമാനിക്കാം

മലയാളികളുടെ പ്രിയ ജോഡികളാണ് പൃഥ്വിരാജും സുപ്രിയയും. ഏതു പ്രതിസന്ധിയിലും താങ്കൾ സ്ഥാപിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന് ഇതുവരെയും…

മോഹൻലാൽ തയ്യാറാണെങ്കിൽ രണ്ടാമൂഴം ഇനിയും സംഭവിക്കും ;വിനയൻ

മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിനയൻ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് വിജയകരമായി പ്രദർശനം…

ബാംഗ്ലൂർ ഡേയ്‌സ് ഹിന്ദിയിൽ പാർവതിയുടെ റോളിൽ അനശ്വര, മറ്റൊരു സുപ്രധാന റോളിൽ പ്രിയ വാര്യർ?

അഞ്ജലി മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് അൻവർ റഷീദ് എന്റർടൈൻമെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമിച്ച്…

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളജനത ഒന്നാകെ തേടിയ സ്റ്റാൻലിയെ കണ്ടെത്തി, സാറ്റർഡേ നൈറ്റ് ഫസ്റ്റ് ലുക്ക്‌ പുറത്ത്

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞു നിന്ന പോസ്റ്ററാണ് സ്റ്റാൻലിയെ തേടി…