മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് വേറിട്ട വഴികള്‍ തീര്‍ക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി.അത്‌കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ പ്രഖ്യാപനം മുതല്‍ റിലീസാവുന്നത്വരെ ചര്‍ച്ചചെയ്യപ്പെടുകയും ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയും ചെയ്യും.ജല്ലിക്കട്ട് എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുളള സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയെടുത്ത സംവിധായകനാണ് ലിജോ ജോസ്. ജല്ലിക്കട്ടിന് പിന്നാലെ അദ്ദേഹം സംവിധാനം ചെയ്ത ചിത്രമായിരുന്നു ചുരുളി. ചിത്രത്തിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
അതുകൊണ്ടുതന്നെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഓരോ പുതിയ സിനിമ ആഖ്യാനങ്ങള്‍ക്കുമായി മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്നു.

കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചചെയ്യപ്പെടുന്നതും അദ്ദേഹത്തിന്റെ പുതിയ ചിത്രത്തെക്കുറിച്ച് തന്നെയാണ്. മലയാളത്തിന്റെ താരവിസ്മയം മോഹന്‍ലാലും ലിജോ ജോസും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത് മുതല്‍ ആരാധകര്‍ ഏറെ ആകാംഷയോടെയാണ് ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ ഏറ്റെടുക്കുന്നത്.2023 ജനുവരിയില്‍ ചിത്രം ചിത്രീകരണം ആരംഭിച്ചേക്കും. ജീത്തു ജോസഫിന്റെ സംവിധാനത്തിലുള്ള ‘റാം’ പൂര്‍ത്തിയാക്കിയതിന് ശേഷമാകും മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ആരംഭിക്കുക എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത.ആന്ധ്രാപ്രദേശിന്റെ പശ്ചാത്തലത്തില്‍ ലോക്കല്‍ ഗുസ്തി പ്രമേയമാക്കിയാണ് ചിത്രമൊരുക്കുന്നത്. നാടന്‍ ഗുണ്ടയായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വ്യത്യസ്ത പ്രമേയമായിരിക്കും ലിജോ ജോസ് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത്. അത്‌കൊണ്ട് തന്നെ ക്ലോസ്ഡ് ലൊക്കേഷനില്‍ ആയിരിക്കും സിനിമയുടെ ചിത്രീകരണം. കാരണം നിര്‍മാണവേളയിലെ രംഗങ്ങള്‍ ഒന്നും തന്നെ പുറത്ത് വിടില്ല എന്നും പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ലിജോ ജോസിന്റെ മുന്‍ ചിത്രങ്ങളുടെ നിര്‍മാണ ഘട്ടങ്ങളിലെല്ലാം ഇത്തരത്തില്‍ ഒരു സാഹചര്യമായിരുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ചിത്രം ഒരു സര്‍പ്രൈസായി പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണിത്.മമ്മൂട്ടി നായകനായ ”നാന്‍ പകല്‍ മയക്കം’ എന്ന സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഇനി പുറത്തിറങ്ങാനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

വിമർശകർ സ്വന്തം വീട്ടുകാരെ ഓർക്കുന്നത് നല്ലതാണ് എന്ന് നടൻ കൃഷ്ണ ശങ്കർ

അള്ള് രാമേന്ദ്രൻ എന്ന ചിത്രത്തിന് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന സിനിമയായ കുടുക്ക് 2025 ന്റെ…

സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു ദളപതി വിജയിയുടെ ലേറ്റസ്റ്റ് ഫോട്ടോ

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു സൂപ്പർസ്റ്റാർ ആണ് തമിഴകത്തിന്റെ സ്വന്തം ദളപതി…

സിനിമ ഇല്ലെങ്കിൽ ഒരു യൂടുബിൽ എനിക്ക് ഇഷ്ടമുള്ള കണ്ടന്റ് ചെയ്യാമെന്നും ആരുടെയും താളത്തിനു അനുസരിച്ച് തുള്ളേണ്ടല്ലലോ ; ഗായത്രി സുരേഷ് പറയുന്നു

മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന നടിയും മോഡലുമാണ് ഗായത്രി സുരേഷ്. ഇന്ന് ഒരുപാട് നല്ല സിനിമകളുടെ…

ആരാധകരെ ആകാംക്ഷയില്‍ ആഴ്ത്തി സംവിധായകന്‍ ജൂഡ് ആന്റണിയുടെ പുതിയ ചിത്രം

ആരാധകരെ ആകാംക്ഷയില്‍ ആഴ്ത്തി സംവിധായകന്‍ ജൂഡ് ആന്റണിയുടെ പുതിയ ചിത്രം എത്തുന്നു.ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ…