മമ്മൂട്ടി നിസാം ബഷീർ കൂട്ടുക്കെത്തിൽ പ്രേഷകരുടെ മുന്നിലെത്തിയ ചലച്ചിത്രമായിരുന്നു റോഷാക്ക്. സിനിമ റിലീസിനു ശേഷം വളരെ മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. എന്നാൽ ചലച്ചിത്രം അത്ര വലിയ കാര്യമായി തോന്നിട്ടില്ല എന്ന് പറഞ്ഞ് അക്ബർ ആരിയന്റെ കുറിപ്പാണ് വൈറലായി മാറുന്നത്. ക്രിന്ജ് രംഗങ്ങൾ ഇല്ലാത്തത് കൊണ്ട് മാന്യമായിട്ടുള്ള ചലച്ചിത്രമായി തോന്നി. അല്ലാതെ മറ്റുള്ളവർ പറയുന്നത് പോലെ ഇന്റർനാഷണൽ മേക്കിങ് ഒന്നും ഇവിടെ കാണാൻ കഴിഞ്ഞിട്ടില്ല എന്ന് അക്ബർ പറയുകയാണ്.രണ്ടാം ഭാഗത്തിലെ ചില രംഗങ്ങൾ നല്ല രീതിയിൽ മടുപ്പിച്ചിരുന്നു. തിരക്കഥ ഈ പറയുന്നത് പോലെ ഒന്നും തോന്നിയില്ല. ശരാശരി കഥയായിട്ടു മാത്രമേ തോന്നിയുള്ളു. പരിചയ സമ്പന്നമായ നടിയായ ബിന്ദു പണിക്കർ തനിക്ക് ലഭിച്ച വേഷം വൃത്തിയോടെ ചെയ്തു എന്നൊഴികെ ആ കഥാപാത്രത്തിനു വേറെ ഒന്നും തനിക്ക് തോന്നിയില്ല.അഭിനയ പ്രകടനം നോക്കിയാൽ മമ്മൂട്ടി തന്നെയാണ് സിനിമയുടെ ഉടനീളം ഗംഭീരമാക്കിട്ടുള്ളത്. പക്ഷേ ചിലയിടങ്ങളിൽ തനിക്ക് പ്രായമായതും വയ്യെന്ന് പോലെ തോന്നി. ക്ലൈമാക്സ്‌ എത്തിയപ്പോൾ എല്ലാം വളരെ പെട്ടെന്ന് തീർക്കാൻ കഷ്ടപ്പെടുന്നത് പോലെ കാണുന്നവർക്ക് അനുഭവിച്ചു. വളരെ ശ്രെദ്ധിച്ചു നോക്കിയാൽ സിനിമയിലെ പല ബ്രില്ലിൻസ് കാണാൻ സാധിക്കും.പക്ഷേ ബ്രില്ലൻസ് ഉണ്ടെന്ന് കരുതി പടത്തിന്റെ മികവ് പുലർത്താൻ കഴിഞ്ഞിട്ടില്ല. സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവായി തോന്നിയത് സിനിമയിടെ പല രംഗങ്ങളും വളരെ വൃത്തിയോടെ ചെയ്ത് വെച്ചിട്ടുണ്ടെന്നതാണ്. ഈ അടുത്ത് റിലീസ് ചെയ്ത മിക്ക ചലച്ചിത്രങ്ങളും തീയേറ്ററുകളിൽ ഇരുന്ന് കാണുമ്പോൾ അറപ്പുള്ള രംഗങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഈ ചലച്ചിത്രത്തിൽ അങ്ങനെയൊന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സിനിമയിലെ നായകനെയും വില്ലനെയും വെളുപ്പെടുത്തി മോഹൻലാൽ

മോഹൻലാൽ വൈശാഖ് കൂട്ടുക്കെത്തിൽ ഉണ്ടായ ചലച്ചിത്രമാണ് മോൺസ്റ്റർ. മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചലച്ചിത്രം…

മമ്മൂട്ടിയുടെ റോഷാക്ക് സിനിമയെ പൊട്ടിക്കാൻ മോഹൻലാലിന്റെ മോൺസ്റ്റർ 21ന് തീയേറ്ററുകളിൽ എത്തുന്നു

സൂപ്പർ ഹിറ്റ് സംവിധായകൻ വൈശാഖ് സംവിധാനം ചെയ്യുന്ന കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ഏറ്റവും…

ഇപ്പോൾ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നമില്ല ; ഇനി നിങ്ങളായിട്ട് ഒരു പ്രശ്നമിണ്ടാക്കാതെയിരുന്നാൽ മതി ; മമ്മൂട്ടി മാധ്യമ പ്രവർത്തകരോട്

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചലച്ചിത്രമാണ് റോഷാക്ക്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ…

പ്രശാന്ത് നീലിന്റെ സലാറിൽ വില്ലൻ ലുക്കായി പൃഥ്വിരാജ് ഫസ്റ്റ് ലുക്ക് പോസ്റ്റർ

മലയാള സിനിമയുടെ അഭിമാന താരമാണ് നടൻ പൃഥ്വിരാജ്. താരം കുടുബത്തിൽ നിന്ന് വന്ന പ്രിഥ്വിരാജ് ഇതിനോടകം…