മലയാളത്തിലെ സകല റെക്കോർഡുകൾ തകർക്കുകയും പുതിയ റെക്കോർഡുകൾ ഉണ്ടാക്കിയെടുത്ത പുലിമുരുകൻ സിനിമയുടെ സംവിധായകനായ വൈശാഖും മോഹൻലാലും വീണ്ടും ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് മോൺസ്റ്റർ. കോവിഡ് കാലത്ത് ചിത്രീകരണം പൂർത്തികരിച്ച ഈ ചലച്ചിത്രം ഇപ്പോളാണ് പ്രദർശനത്തിൽ ഒരുങ്ങാൻ പോകുന്നത്. വളരെ രഹസ്യ സ്വഭാവത്തോടെയാണ് സിനിമയുടെ ട്രൈലെറും പോസ്റ്റുകളും അണിയറ പ്രവർത്തകർ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുള്ളത്.ഉദയകൃഷ്ണന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ തിരക്കഥയാണ് ഈ സിനിമയ്ക്ക് വേണ്ടി ഒരുക്കിട്ടുള്ളതെന്ന് സംവിധായകൻ വൈശാഖ് നേരത്തെ തന്നെ അഭിമുഖങ്ങളിൽ വെക്തമാക്കിരുന്നു. ദീപാവലി ദിവസമായ ഒക്ടോബർ 21നാണ് ചലച്ചിത്രം തീയേറ്ററുകളിൽ റിലീസിനായി എത്താൻ പോകുന്നത്. സിനിമപ്രേമികളുടെ ഇടയിലും ആരാധകരുടെ ഇടയിലും സിനിമ വളരെയധികം ചർച്ചവിഷയമായി മാറിയിരിക്കുകയാണ്. വളരെ വ്യത്യസ്തമായ വേഷവും പരീക്ഷണ സിനിമയായിരിക്കുമെന്നാണ് മോഹൻലാൽ നേരത്തെ വെളിപ്പെടുത്തിയിരുന്നത്.സോബി പശ്ചാത്തലം പറയുന്ന കഥയായിരിക്കുമെമെന്നാണ് ഒരു കൂട്ടം ആളുകൾ പറയുന്നത്. എന്നാൽ മറ്റൊരു കൂട്ടത്തിന്റെ നിരീക്ഷണ ഇങ്ങനെയാണ്. ആറാട്ട് ചലച്ചിത്രത്തിൽ ക്ലൈമാക്സിൽ പ്രേത്യേക്ഷപ്പെട്ട ഏജന്റ് എക്സിന്റെ രണ്ടാം ഭാഗമായിരിക്കും മോൺസ്റ്റർ സിനിമയിൽ കാണാൻ സാധിക്കുന്നതെന്ന്. ആറാട്ട് സിനിമയുടെ തിരക്കഥയും ഒരുക്കിരുന്നത് ഉദയകൃഷ്ണനായിരുന്നു ഒരുക്കിരുന്നത്.മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന മോൺസ്റ്റർ ചലച്ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂറാണ് നിർമ്മിക്കുന്നത്. വമ്പൻ വിജയം സ്വന്തമാക്കിയ വൈശാഖ്, മോഹൻലാൽ, ഉദയകൃഷ്ണൻ കൂട്ടുകെത്തിൽ എത്താൻ പോകുന്ന സിനിമ ആരാധകർ ഏറെ ആകാംഷയോടെയാണ് നോക്കി കാണുന്നത്. സുദേവ് നായർ, സിദ്ധിഖ്, ജോണി ആന്റണി, ഗണേഷ് കുമാർ, ബിജു പാപ്പൻ, ഹണി റോസ് തുടങ്ങിയ അഭിനേതാക്കളും ഈ സിനിമയിൽ സുപ്രധാരണ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ചാക്കോച്ചന്റെ അഞ്ചാം പാതിരാ സിനിമ കണ്ടിട്ട് ഞാനും മോളും ഒരാഴ്ച്ച ഉറങ്ങിട്ടില്ല ; തുറന്നു പറഞ്ഞു നടി നിത്യ ദാസ്

അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് പള്ളി മണി. കെ വി അനിൽ…

തീയേറ്ററുകളിലേക്ക് ജനപ്രവാഹം ; ഹോളിവുഡ് ലെവൽ ഐറ്റമെന്ന് പ്രേഷകർ ; പ്രേഷകരുടെ അഭിപ്രായം നോക്കാം

പുലിമുരുകനു ശേഷം വൈശാഖ് കൂട്ടുക്കെത്തിൽ ഒരിക്കൽ കൂടി തീയേറ്ററുകളിൽ കോളിളക്കം സൃഷ്ടിക്കുകയാണ് മോഹൻലാൽ ചിത്രം മോൺസ്റ്റർ.…

ശ്രീനാഥ്‌ ഭാസിയുടെ പടച്ചോനെ ഇങ്ങള് കാത്തോളീ സിനിമ തീയേറ്ററുകളിലേക്ക്

ബിജിത്ത് ബാല സംവിധാനത്തിൽ ശ്രീനാഥ് ഭാസി പ്രധാന വേഷത്തിലെത്തുന്ന പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന ചലച്ചിത്രം…

ആ സീൻ എടുക്കുമ്പോൾ മുറിയിൽ വളരെ കുറച്ചു ആളുകൾ മാത്രം ഉണ്ടായിരുന്നുള്ളു ; തുറന്നു പറഞ്ഞു നടി മീര വാസുദേവൻ

ബ്ലെസിയുടെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രമായി തകർത്ത് അഭിനയിച്ച ചലച്ചിത്രമായിരുന്നു തന്മാത്ര. മോഹൻലാലിന്റെ കരിയറിലെ തന്നെ…