മമ്മുക്കയെ നേരിൽ കണ്ട സന്തോഷം പങ്ക് വെച്ച് തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിൽ കുവൈറ്റ് വിജയൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മനോജ്‌ കെ യു. തന്റെ അനുഭവത്തെ പറ്റി മനോജ്‌ തന്റെ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ഇതിനോടകം തന്നെ വൈറൽ ആയി മാറി. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ:-എൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷത്തെക്കുറിച്ച് നിങ്ങളുമായി പങ്ക് വെക്കാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഏറണാകുളം ലാൽ മീഡിയയിൽ “പ്രണയ വിലാസം ” എന്ന എന്റെ പുതിയ സിനിമയുടെ ഡബ്ബിങ്ങ് ആയിരുന്നു. ആദ്യ ദിനം ഡബ്ബിങ് കഴിഞ്ഞ് പിറ്റേന്ന് സ്റ്റുഡിയോയിലെത്തിയപ്പോൾ എല്ലാവരും ആരെയോ ബഹുമാനപൂർവ്വം കാത്തിരിക്കുന്ന ഒരു പ്രതീതി…
കാര്യം തിരക്കിയപ്പോൾ സന്തോഷപൂർവ്വം അറിയുന്നു സാക്ഷാൽ മമ്മൂക്ക ഡബ്ബിംഗിനായി വരുന്നു എന്ന്, സ്റ്റുഡിയോ സ്റ്റാഫ് എന്നോട് പറഞ്ഞു ” സത്യം പറയാലൊ കേട്ടയുടനെ എന്റെ “കിളി ” പോയി. പിന്നെ മമ്മൂക്കയെ കാണാനുള്ള ധൃതിയായ് . മമ്മൂക്ക വരുമ്പോൾ എന്നെ അറിയിക്കണേ എന്ന് സ്റ്റാഫിൽ ഒരാളെ സ്നേഹപൂർവ്വം ഏല്പിച്ച് ഞാൻ ഡബ്ബിങ് തുടർന്നു. ഇടയിലെപ്പോഴോ അയാൾ വന്ന് പറഞ്ഞു ” മമ്മൂക്ക ഡബ്ബിങ് കഴിഞ്ഞ് പുറത്തേക്കിറങ്ങാറായി.

ഞാൻ ഉടൻ പുറത്തേക്ക് ഓടി . നിമിഷങ്ങൾക്കുള്ളിൽ മമ്മൂക്ക പുറത്തേക്ക് വരുന്നു. “നെറ്റിപട്ടം കെട്ടിയ ആന” എന്നൊക്കെ പറയാറില്ലെ … . ഞാൻ മെല്ലെ അടുത്ത് ചെന്നു ധൈര്യം സംഭരിച്ച് പറയുവാനൊരുങ്ങി. “മമ്മൂക്ക ഞാൻ ” തിങ്കളാഴ്ച നിശ്ചയം ” പറഞ്ഞ് മുഴുപ്പിക്കാൻ വിടാതെ മമ്മൂക്ക പറഞ്ഞു…”ആ… മനസ്സിലായി കുവൈത്ത് വിജയൻ …. സിനിമയിൽ കണ്ടത് പോലെ അല്ല … കാണാൻ ചെറുപ്പമാണല്ലോ… വിജയനെ പോലെ ചൂടാവുന്ന ആളാണെന്ന് പറയില്ലല്ലോ…
എന്താ background മുമ്പ് അഭിനയിച്ചിട്ടുണ്ടോ?”
ഞാൻ പറഞ്ഞു തീയ്യറ്ററാണ് പിന്നെ കുറച്ച് സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിൽ ….. “ഖസാക്കിന്റെ ഇതിഹാസം” നാടകത്തിലുണ്ടായിരുന്നു. മമ്മൂക്ക ഏറണാകുളത്ത് വെച്ച് നാടകം കണ്ടിരുന്നു. പിന്നീട് നാടകത്തെ കുറിച്ചും സിനിമയെ കുറിച്ചും സംസാരിക്കുകയും ചെയ്തു. ഒടുവിൽ ഞാൻ പറഞ്ഞു ” മമ്മൂക്ക ഒരു ഫോട്ടോ ……..”

വെളിയിൽ നിന്നെടുക്കാം ഇവിടെ light കുറവാണ്.
അങ്ങനെ സന്തോഷത്തോടെ മമ്മൂക്ക എനിക്ക് വേണ്ടി ഈ ഫോട്ടോയ്ക്ക് നിന്ന് തന്നു.
പോകാനിറങ്ങുമ്പോൾ “പ്രിയൻ ഓട്ടത്തിലാണ് ” എന്ന സിനിമയിൽ മമ്മൂക്ക പറഞ്ഞത് പോലെ ഒരു ഡയലോഗും
” ജോർജ്ജെ മനോജിന്റെ നമ്പർ വാങ്ങിച്ചോളൂ.”
എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ…
തൊണ്ടയിലെ വെള്ളവും വറ്റി…
നേരെ ക്യാബിനിൽ ചെന്ന് ഒരു കുപ്പി വെള്ളം മൊത്തം കുടിച്ചു. പോയ “കിളി” തിരിച്ച് വരാൻ വീണ്ടും സമയമെടുത്തു. ” മനോജേട്ടാ… നോക്കാം ” ക്യാബിനിൽ നിന്ന് വീണ്ടും വിളി …. ഡബിങ് തുടരുമ്പോഴും ഉള്ളിൽ സന്തോഷവും … ആരാധനയും കൂടി… കൂടി വന്നു.
Thank you മമ്മൂക്കാ……….

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പൊളിറ്റിക്സ് എനിക്ക് ഒരിക്കലും ഒരു എക്സൈറ്റ്മെന്റ് ആയിട്ട് ഇതുവരെ തോന്നിയിട്ടില്ല; മോഹൻലാൽ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. അഭിനയത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്തും മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന തരത്തിലുള്ള…

മമ്മൂട്ടിയും അഖിൽ അക്കിനേനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏജന്റിന്റെ കിടിലൻ ടീസർ പുറത്തിറങ്ങി

മലയാളത്തിന്റെ സ്വന്തം മഹാനടൻ മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നു. തെലുങ്ക് സിനിമയിലെ സൂപ്പർസ്റ്റാർ…

തന്റെ ഭാര്യ കടുത്ത മോഹൻലാൽ ആരാധികയെന്ന് തെന്നിന്ത്യൻ താരം കിച്ചാ സുദീപ

മലയാള സിനിമയുടെ തരാ ചക്രവർത്തിയായ അത്ഭുത പ്രതിഭയാണ് മോഹൻലാൽ. മലയാളികളുടെ സിനിമാ സ്വപ്‌നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും…

ദളപതി 67 ഒരു മുഴുനീള ആക്ഷൻ ചിത്രം: ചിത്രത്തിൽ പാട്ടുകളും ഇല്ല ; ലോകേഷ് കനകരാജ്

പ്രഖ്യാപന സമയം മുതല്‍ ആരാധകർ ഏറെ പ്രതീക്ഷിച്ചിരിക്കുന്ന ചിത്രമാണ് വിജയ് നായകനായെത്തുന്ന ദളപതി 67. മാസ്റ്റര്‍…