മലയാള സിനിമയിലെ പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഉദയ കൃഷ്ണയുടെ തിരക്കഥയിൽ മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകൻ ആക്കി ഒരുക്കിയ ആറാട്ട് എന്ന ചിത്രത്തിന്റെ തിയേറ്റർ റെസ്പോൺസ് വീഡിയോ വഴി റിവ്യൂ പറഞ്ഞു കേരളം ഒട്ടാകെ പ്രശസ്തനായ വ്യക്തി ആണ് സന്തോഷ് വർക്കി. കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ കടുത്ത ആരാധകൻ ആയ സന്തോഷ് വർക്കി ആറാട്ട് കണ്ട് ഇറങ്ങിയ ശേഷം ലാലേട്ടൻ ആറാടുകയാണ് എന്ന് പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു.
അതിന് ശേഷം ഒരുപാട് വിവാദങ്ങളും സന്തോഷ് വർക്കി സൃഷ്ട്ടിച്ചിരുന്നു. മലയാള സിനിമയിലെ കുറെ പ്രമുഖ നടിമാരോടും തനിക്ക് പ്രണയം ആണെന്ന് സന്തോഷ് വർക്കി വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ തനിക്കും മമ്മുട്ടിക്കും ഒരേ സ്വഭാവമാണെന്ന് സന്തോഷ് വർക്കി പറഞ്ഞ കാര്യം ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടി ഒരുപാട് വർഷങ്ങൾ ആയി മലയാള സിനിമയുടെ അഭിമാന താരം ആണ്. ഞങ്ങൾ തമ്മിൽ ഒരുപാട് സാമ്യതകൾ ഉണ്ട്.
മെഗാസ്റ്റാർ മമ്മൂട്ടി ഒരുപാട് സെൽഫ് കണ്ട്രോൾ ഉള്ള വ്യക്തി ആണ്. സിനിമയിൽ നിന്ന് ഒരുപാട് പ്രലോഭനങ്ങൾ ഉണ്ടായിട്ടും അദ്ദേഹം അതിൽ ഒന്നും വീണില്ല. ഫാമിലി കമ്മിറ്റ്മെന്റ് ഒരുപാട് ഉള്ള വ്യക്തി ആണ് അദ്ദേഹം. ഞാനും അതുപോലെ ഒരാൾ ആണ്. മമ്മുട്ടി ദേഷ്യക്കാരൻ ആണ്, ഞാനും ദേഷ്യക്കാരൻ ആണ്. ഞങ്ങൾ പൈസ ഒന്നും വെറുതെ കളയാറില്ല. വളരെ സൂക്ഷിച്ചു ആണ് പൈസ ഉപയോഗിക്കുന്നത്. ഞങ്ങൾ ഭയങ്കര ശുദ്ധരാണ്. വൈരാഗ്യം ഒന്നും ഞങ്ങൾ അങ്ങനെ വെക്കാറില്ല.