മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിച്ച രണ്ടാമത്തെ ചലച്ചിത്രമാണ് രോഷാക്ക്. കെട്ട്യോളാണ് മാലാഖയ്ക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ഹിറ്റ് ചലച്ചിത്രമാണ് റോഷാക്ക്. സിനിമയിൽ നല്ലൊരു കഥാപാത്രം അവതരിപ്പിക്കാൻ സഞ്ജു ശിവറാമിനു ഭാഗ്യം ലഭിച്ചു. കരിയറിൽ ഏറ്റവും നല്ല വേഷം ലഭിച്ചതിന്റെ സന്തോഷത്തിലാണ് താരം ഇപ്പോൾ. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയുമായിട്ടുള്ള തന്റെ അനുഭവം പങ്കുവെക്കുകയാണ് സഞ്ജു.

സിനിമയിലെ ഒരു രംഗത്ത് മമ്മൂട്ടി എന്നെ പുറകെ നിന്നും ചവിട്ടുന്നുണ്ട്. ആയൊരു രംഗം പലതവണ എടുക്കേണ്ടി വന്നു. അദ്ദേഹം നല്ല വൃത്തിയിൽ ചെയ്യും. എന്നാൽ എനിക്ക് അത് കിട്ടുന്നില്ലായിരുന്നു. കാരണം അദ്ദേഹം ചവിട്ടുന്നത് എനിക്ക് അറിയാൻ പറ്റുന്നില്ലായിരുന്നു. അദ്ദേഹത്തോട് നല്ല രീതിയിൽ ചവിട്ടിക്കോ എന്ന് പറഞ്ഞിട്ടും നമ്മളോടുള്ള കരുതൽ കാരണം വേദനിപ്പിക്കാതെയാൻ അദ്ദേഹം ചവിട്ടുന്നത്.

കൂടെ അഭിനയിക്കുന്നവരെ വേദനിപ്പിക്കാതെയിരിക്കാൻ അദ്ദേഹം നല്ല രീതിയിൽ ശ്രെമിക്കുന്നുണ്ട്. ഇത്രേയും നാളത്തെ അഭിനയ പരിചയത്തിൽ നിന്നും ഒരു അഭിനയതാവിന്റെ പൂർണത അതിൽ സൂചിപ്പിക്കുന്നുണ്ട്. തന്റെ അടുത്ത് വന്ന് സംസാരിക്കുന്ന എല്ലാവരോടും അദ്ദേഹം കണ്ണിൽ നോക്കിയാണ് സംസാരിക്കുന്നത്. അതും ഏറ്റവും പുതിയ കാര്യങ്ങളെ പറ്റിയായിരിക്കും സംസാരിക്കുന്നത്.

പിന്നെ ഷൂട്ടിങ് ലൊക്കേഷനിൽ തന്നെ അതിശയിപ്പിച്ച കാര്യമായിരുന്നു മൊസാദിന്റെ ഫൈറ്റിങ് വിദ്യ വളരെ പെട്ടെന്ന് പഠിച്ചെടുത്ത് അദ്ദേഹം ചെയ്തത്. അത് പഠിപ്പിക്കാൻ വന്നവരുടെ പഠിപ്പിക്കൽ കണ്ടപ്പോൾ ഞാനടക്കം പലരും പേടിച്ചു പോയി. എന്നാൽ വളരെ പെട്ടെന്ന് പഠിച്ചെടുക്കുകയും അന്യാസമായി അദ്ദേഹം ചെയ്യുകയും ചെയ്തു. ഇതുപോലെ പല നല്ല അനുഭവങ്ങളാണ് മമ്മൂക്കയുടെ കൂടെ അഭിനയിച്ചപ്പോൾ ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പെണ്ണ് നിയമം കയ്യിലെടുത്താലും നിയമം ഒന്നു തന്നെയല്ലേ ? ഷീബക്ക് അരുൺകുമാറിനോട് ഇത്രയും ദേഷ്യം തോന്നാൻ കാരണം..

ഷീബ വിവാഹിതയും രണ്ട് കുട്ടികളും ഉള്ളവളാണെന്നും അരുൺകുമാറിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നെന്നും എന്നാൽ വിവാഹിതയാണെന്നറിഞ്ഞതോടെ ഷീബയെ…

സിം എടുക്കാനായി എത്തിയ നടി അന്ന രാജനെ ടെലികോം ജീവനക്കാരൻ സ്ഥാപനത്തിൽ പൂട്ടിയിട്ടു

മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് അന്ന രാജൻ. ആന്റണി പെപ്പെയുടെ തുടക്ക ചലച്ചിത്രമായ അങ്കമാലി…

ഇനി ആറാട്ടിനു ജയിലിൽ കിടന്ന് ആറാടാം ; സന്തോഷ്‌ വർക്കിക്കെതിരെ പരാതിയുമായി യുവ സംവിധായിക

മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞു പ്രേഷകരുടെ ഇടയിൽ ജനശ്രെദ്ധ നേടിയ വ്യക്തിയാണ് സന്തോഷ്.…

അറ്റലി വിജയ് കൂട്ടുക്കെത്തിൽ പാൻ ഇന്ത്യ ചലച്ചിത്രം ഒരുങ്ങാൻ പോകുന്നു ; പുഷ്മ സിനിമയിലെ നിർമ്മാതാക്കൾ

ബിഗിൽ, മേഴ്സൽ, തെറി എന്നീ സിനിമകൾക്ക് ശേഷം വിജയ് അറ്റലി കൂട്ടുക്കെത്തിൽ ബഡ്‌ജറ്റ് സിനിമ പ്രേഷകരുടെ…