മലയാളികളുടെ അഹങ്കാരമാണെന്ന് പറയാൻ കഴിയുന്ന അഭിനയതാവാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. കേരളത്തിൽ മാത്രമല്ല ഇന്ത്യ ഒട്ടാകെ നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇന്ത്യൻ സിനിമകളിൽ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ എന്ന് വേണമെങ്കിൽ പറയാം. വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ട് വിസ്മയം തീർക്കുന്ന നടൻ. മലയാളികൾക്ക് വേണ്ടി നിരവധി ചലച്ചിത്രങ്ങളാണ് താരം സമ്മാനിച്ചിട്ടുള്ളത്. നായകനായും, വില്ലനായും, ഗായകനായും താരം ഇന്നും മലയാളികളുടെ ഹൃദയത്തിൽ നിലനിൽക്കുന്നുണ്ട്.

ഇപ്പോൾ ഇതാ മോഹൻലാൽ കന്നഡ സിനിമയിൽ അഭിനയിക്കാൻ പോകുന്ന റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ധ്രു സർജ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയിലാണ് മോഹൻലാൽ അഭിനയിക്കുന്നതെന്ന് മറ്റു റിപ്പോർട്ടുകൾ വെക്തമാക്കുന്നു. ഒരു അതിഥി വേഷത്തിലായിരിക്കും താരം എത്തി പോകുന്നതെന്ന് പല സിനിമ നിരീക്ഷകരുടെ അഭിപ്രായങ്ങൾ. സിനിമയുടെ സംവിധായകന്റെ
കൂടെ നിൽക്കുന്ന ചിത്രങ്ങൾ ട്വിറ്ററിൽ ജനശ്രെദ്ധ നേടുകയാണ്.

പ്രേം ആണ് തന്റെ പുതിയ സിനിമയുടെ സംവിധായകൻ. തനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല എന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്ത്യൻ സിനിമകളിൽ തന്നെ സൂപ്പർ താരമാണ് മോഹൻലാൽ. പക്ഷേ അദ്ദേഹത്തിന്റെ എളിമയാണ് മറ്റുള്ള നടന്മാരിൽ നിന്നും തന്നെ ഏറെ വ്യത്യസ്തനാക്കുന്നത്.

പ്രേഷകരുടെ പിന്തുണയും ഞങ്ങളുടെ കൂടെ ഉണ്ടാവണമെന്ന് അദ്ദേഹം പ്രതികരിച്ചു. ഈ റിപ്പോർട്ടുകൾ സത്യമാണെങ്കിൽ മോഹൻലാൽ അഭിനയിക്കുന്ന മൂന്നാമത്തെ ചലച്ചിത്രമായി ഈ സിനിമ മാറും. മോഹൻലാൽ ഏറ്റവും ഒടുവിൽ 2015ൽ റിലീസ് ചെയ്ത മൈത്രി എന്ന കന്നഡ ചലച്ചിത്രത്തിലാണ് അഭിനയിച്ചത്. അതേസമയം കേരളത്തിൽ ലാലേട്ടൻ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചലച്ചിത്രമാണ് മോൺസ്റ്റർ.