തമിഴ് സിനിമയുടെ സ്വന്തം നടിപ്പിൻ നായകൻ സൂര്യയെ നായകൻ ആക്കി ബ്രഹ്‌മാണ്ട സംവിധായകൻ ശിവ സംവിധാനം ചെയ്യുന്ന ചിത്രം ആണ് സൂര്യ 42. പാൻ വേൾഡ് റിലീസ് ആയി പത്തിലേറെ ഭാഷകളിൽ ആണ് നടിപ്പിൻ നായകൻ സൂര്യയുടെ ഈ ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. ബോളിവുഡ് താര സുന്ദരി ദിഷ പട്ടാണി ആണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിഷ പട്ടാണി അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രം കൂടി ആണ് സൂര്യ 42.

കുറച്ച് ആഴ്ചകൾക്ക് മുൻപ് പുറത്ത് വിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്ററിന് വമ്പൻ വരവേൽപ് ആണ് പ്രേക്ഷകർ നൽകിയത്. നടിപ്പിൻ നായകൻ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ആണ് സൂര്യ 42 ഒരുങ്ങുന്നത്. ത്രീഡിയിൽ ആണ് ചിത്രം ഒരുങ്ങുന്നത് എന്ന് നേരത്തെ തന്നെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഹോളിവുഡ് ചിത്രങ്ങൾക്ക് ഒപ്പം നിൽക്കുന്ന ഒരു വിസ്മയ ചിത്രം ആയിരിക്കും ഇത് എന്നാണ് സൂര്യ ആരാധകർ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ് അവകാശം റെക്കോർഡ് തുകക്ക് ആണ് വിറ്റു പോയിരിക്കുന്നത് എന്ന തരത്തിൽ ഉള്ള വാർത്തകൾ ആണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. നൂറ് കോടിക്ക് മുകളിൽ ആണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം വിറ്റ് പോയത് എന്നാണ് വിവരം. ഇതുവരെ ടൈറ്റിൽ പോലും പുറത്ത് വിടാത്ത ചിത്രത്തിനെ പറ്റിയുള്ള ഈ വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് സൂര്യ ആരാധകർ. ഏതായാലും ഇന്ത്യൻ ജനത ഒന്നടങ്കം നടിപ്പിൻ നായകന്റെ ഈ ബ്രഹ്‌മാണ്ട ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഹണിമൂൺ കഴിഞ്ഞു, നയൻ‌താര തിരികെ അഭിനയത്തിലേക്ക്

മലയാളിയായ തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ ആണ് ഡയാന മറിയം കുര്യൻ അഥവാ നയൻ‌താര. ഇന്ത്യയിലെ…

നന്പകൽ നേരത്ത് മയക്കം ലോകസിനിമക്ക് മമ്മുക്ക നൽകുന്ന സമ്മാനം, വൈറലായി ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മലയാളത്തിന്റെ സ്വന്തം മഹാനടൻ മെഗാസ്റ്റാർ മമ്മൂട്ടി. മലയാള…

പൊന്നിയിന്‍ സെല്‍വന്റെ ഭാഗമായി മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.വലിയ…

സുധ കൊങ്കരയുടെ അടുത്ത ചിത്രം നടിപ്പിൻ നായകനൊപ്പം, വെളിപ്പെടുത്തി സംവിധായിക

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആണ് തമിഴകത്തിന്റെ സ്വന്തം നടിപ്പിൻ നായകൻ സൂര്യ.…