മലയാള സിനിമയുടെ താരരാജാവ് എന്ന് വിശേഷിപ്പിക്കുന്ന താരമാണ് മോഹന്‍ലാല്‍. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ബ്ലോക്ക്ബസ്റ്റർ ഫാസിൽ ചിത്രത്തിലൂടെ വില്ലനായി മലയാള സിനിമയിലേക് അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് മോഹൻലാൽ.
സ്‌ക്രീനില്‍ വില്ലനായും നായകനായും അവതാരകനായും പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും രസിപ്പിച്ചും കളം നിറഞ്ഞ ആ നടന വിസ്മയത്തെ ജനങ്ങള്‍ ഇന്നും ഒരുപാട് സ്‌നേഹിക്കുന്നു.ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ മികച്ച നടന്മാരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട് നമ്മുടെ ലാലേട്ടൻ.
വില്ലൻ വേഷങ്ങളിലൂടെ കടന്നുവന്ന് മലയാള സിനിമയുടെ തരാ ചക്രവർത്തിയായ അത്ഭുത പ്രതിഭ.
വില്ലനായി സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ച ലാലേട്ടൻ പിന്നീടങ്ങോട്ട് ചെയ്ത കഥാപാത്രങ്ങളെല്ലാം മലയാള ചലച്ചിത്ര ലോകത്തെയും ഇന്ത്യൻ സിനിമയുടെയും മികച്ച കഥാപാത്രങ്ങൾ തന്നെയായിരുന്നു.
വിവിധ ഭാഷകളിലായി അനേകം മികച്ച കഥാപാത്രങ്ങൾ ആണ് മോഹൻലാൽ സിനിമ പ്രേമികൾക്ക് സമ്മാനിച്ചിട്ടുള്ളത്. പ്രേക്ഷകരെ അതിശയിപ്പിക്കുന്ന കഥാപാത്രങ്ങൾ മോഹൻലാൽ സിനിമ പ്രേമികൾക്ക് സമ്മാനിച്ചിട്ടുണ്ട്.
കാലം കാത്തുവച്ച മാറ്റങ്ങള്‍ മലയാള സിനിമയും ആവാഹിച്ചെങ്കിലും ഇന്നും മാറ്റമില്ലാതെ നിലനില്‍ക്കുന്ന ഒന്നാണ് ആരാധകരുടെ സ്വന്തം ലാലേട്ടന്‍.
ഇപ്പോഴിതാ സിബി മലയില്‍ മോഹന്‍ലാലിനെക്കുറിച്ച് പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ വീണ്ടും വൈറലാവുന്നത്. ‘മോഹന്‍ലാല്‍ ഇരുപത്തിയൊമ്പതാം വയസ്സില്‍ കിരീടവും ദശരഥവും ചെയ്തയാളാണ്. ഇരുപത്തിയൊമ്പതാം വയസ്സില്‍ അത്തരമൊരു കഥാപാത്രം ചെയ്യാന്‍ മറ്റാരും ഈ സിനിമാ മേഖലയില്‍ ഇല്ല. ഒന്നാലോചിച്ചു നോക്കൂ ഇന്നും നമ്മള്‍ എടുത്ത് പറയുന്ന ലാലിന്റെ ആ ഇരുപത്തിയൊമ്പത് മുപ്പത് വയസ്സിലെ അറുപതില്‍ ജനിച്ച ലാല്‍ 89ലെ ഇരുപത്തിയൊമ്പതാം വയസ്സില്‍ കിരീടവും ദശരഥവും ഭരതവും ചെയ്തിട്ട് ഇന്ത്യയിലെ ഏറ്റവും വലിയ ആക്ടറായി നില്‍ക്കുന്ന ആ ഒരു ലെവലിലേക്ക് എത്താന്‍ പറ്റിയ ആക്ടര്‍ ഇല്ല ഇന്നുമെന്നായിരുന്നു’ സിബി മലയില്‍ പറഞ്ഞത്.മോഹൻലാൽ സിബി മലയിൽ കൂട്ടുകെട്ടിൽ നിരവധി മിനിമകൾ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. ഇന്നും ഇരുവരുടെ ചിത്രങ്ങൾ ജനങ്ങൾക്ക് പ്രിയം തന്നെയാണ്.