മലയാളം അടക്കം തെനിന്ത്യൻ സിനിമകളിൽ നിറഞ്ഞാടി കൊണ്ടിരുന്ന അഭിനയത്രിയായിരുന്നു നടി ശാരി. എമ്പതുകളിൽ സിനിമയിലേക്കെത്തിയ താരം ഏകദേശം 90കളിൽ വരെ സ്ഥിര സാനീധ്യമായിരുന്നു. ശാരിയെ ഏറെ ജനശ്രെദ്ധ നേടി കൊടുത്ത ചലച്ചിത്രങ്ങളായിരുന്നു നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, ദേശാടനക്കിളി കരയാറില്ല തുടങ്ങിയവ. ഈ രണ്ട് സിനിമകളിലും മോഹൻലാൽ തന്നെയായിരുന്നു നായകനായി അഭിനയിച്ചത്. ചെന്നൈയിലാണ് ശാരി ജനിച്ചതും വളർന്നതുമൊക്ക.കുറച്ചു നാളത്തേക്ക് സിനിമകളിൽ നിന്നും ഇടവേള എടുത്ത താരം ചോക്ലേറ്റ് എന്ന ചലച്ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് തിരിച്ചു വന്നത്. ഷാഫി ഒരുക്കിയ ഈ സിനിമയിൽ കോളേജ് അധ്യാപികയുടെ വേഷത്തിലായിരുന്നു ശാരി അഭിനയിച്ചത്. വിവാഹത്തിനു ശേഷമാണ് നടി പൂർണമായും സിനിമകളിൽ വിട്ടു നിന്നത്. എന്നാൽ വർഷങ്ങൾക്ക് ശേഷം ജനഗനമന എന്ന സിനിമയിലൂടെ ശക്തമായ കഥാപാത്രം അവതരിപ്പിക്കാൻ ശാരിയ്ക്ക് ഭാഗ്യം ലഭിച്ചു.ഇപ്പോൾ താരം നമുക്ക് പാർക്കാം മുന്തിരിത്തോപ്പുകൾ എന്ന സിനിമയിൽ മോഹൻലാലുമായി ഉണ്ടായ അനുഭവത്തെ കുറിച്ച് മനസ് തുറക്കുകയാണ്. ” ആ സമയങ്ങളിൽ കാരവാൻ ഒന്നുമില്ലാത്തത് കൊണ്ട് എല്ലാവരും ഏതെങ്കിലും മരത്തിന്റെ ചുവട്ടിലായിരുന്നു വിശ്രമിച്ചോണ്ടിരുന്നത്. ഈ സിനിമയുടെ ഷൂട്ടിങ് സമയത്താണ് ശാരിയ്ക്ക് ചെങ്കണ്ണ് പിടിക്കപ്പെട്ടത്. കണ്ണ് തുറക്കാൻ പോലും കഴിഞ്ഞിരുന്നില്ല.എന്നാൽ യാതൊരു കാരണവശാലും അന്നത്തെ ഷൂട്ടിങ് മാറ്റിവെക്കാനും സാധിക്കില്ല. അന്ന് ലാലേട്ടനു വളരെ തിരക്കുള്ള സമയമായിരുന്നു. ഈ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞിട്ട് വേണം അടുത്ത സിനിമയുടെ ഷൂട്ടിങ് പോകാൻ. ചെങ്കണ്ണ് പകരുമെന്നൊക്കെ ലാലേട്ടനോട്‌ താൻ പറഞ്ഞുവെങ്കിലും അതൊന്നും കുഴപ്പമില്ലെന്ന് പറയുകയായിരുന്നു. ഷൂട്ടിങ് കൃത്യ സമയത്ത് കഴിയുകയും തന്റെ ചെങ്കണ്ണ് ലാലേട്ടനു നൽകുകയും ചെയ്തുവെന്ന് ” ശാരി വെളിപ്പെടുത്തുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പണത്തിനു വേണ്ടിയോ പ്രതിഫലത്തിനു വേണ്ടിയോ ഈ സിനിമയിൽ ആരും അഭിനയിച്ചിട്ടില്ല ; വെളിപ്പെടുത്തലുമായി നടൻ പാർത്ഥിപൻ

മണിരത്‌നം എന്ന സംവിധായകന്റെ സ്വപ്ന പ്രൊജക്റ്റായ പൊന്നിയിൻ സെൽവൻ തീയേറ്ററുകളിൽ വിജയകരമായി ഓടി കൊണ്ടിരിക്കുകയാണ്. തമിഴ്…

റോഷാക്ക് സിനിമയ്ക്ക് വേണ്ടി നെറ്റ്ഫ്ലിക്സ് വാഗ്ദാnനം ചെയ്ത ഓഫർ കണ്ട് ഞെട്ടി

ഈ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് നിസാം ബഷീർ സംവിധാനത്തിൽ മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ചിത്രീകരിച്ച റോഷാക്ക് റിലീസ്…

ഒരു ദിവസമെങ്കിലും വാർക്ക പണിക്ക് പോയി നോക്ക് ; എന്നാലേ അതിന്റെ കഷ്ടപ്പാട് മനസ്സിലാവുള്ളു ; പ്രതികരിച്ചു കൊണ്ട് ഒമർ ലുലു

നടൻ ശ്രീനാഥ്‌ ഭാസിക്കെതിരെ ഉണ്ടായ വിവാദം. ഇപ്പോളും സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാണ്. ചട്ടമ്പി സിനിമയുടെ…

റിലീസായി മണിക്കൂറുകൾ കൊണ്ട് തന്നെ ഒരു മില്യൺ അടിച്ചു

പുലിമുരുകൻ എന്ന ഹിറ്റ് ചലച്ചിത്രത്തിനു ശേഷം മോഹൻലാലും വൈശാഖും ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് മോൺസ്റ്റർ.…