പുലിമുരുകൻ എന്ന ഹിറ്റ് ചലച്ചിത്രത്തിനു ശേഷം മോഹൻലാലും വൈശാഖും ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് മോൺസ്റ്റർ. മലയാളി പ്രേഷകരും ലാലേട്ടൻ ആരാധകരും ഏറെ കാലമായി കാത്തിരിക്കുന്ന സിനിമയാണ് മോൺസ്റ്റർ. സിനിമയുടെ ഔദ്യോഗികമായി പുറത്ത് വിട്ട ഓരോ അപ്ഡേറ്റുകളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ട്രൈലെർ യൂട്യൂബിൽ റിലീസ് ചെയ്തത്.

ലക്കി സിംഗ് എന്ന പഞ്ചാബിയുടെ വേഷത്തിലാണ് ഇത്തവണ ലാലേട്ടൻ ബിഗ്സ്‌ക്രീനിൽ പ്രേത്യേക്ഷപ്പെടാൻ പോകുന്നതക്. ത്രില്ലെർ സിനിമയായിരിക്കുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ തന്നെ വെളുപ്പെടുത്തിയിരുന്നു. എന്നാൽ ട്രൈലെറുകളിൽ ഒരുപാട് നിഗൂഡത ഒളിഞ്ഞിരിപ്പുണ്ട്. ഒന്നേക്കാൾ മിനിറ്റ് ദൈർഘ്യമുള്ള ട്രൈലെറാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ഒരു മണിക്കൂർ കൊണ്ട് പത്ത് ലക്ഷം അടിക്കാൻ സാധിച്ചു.

കൂടാതെ യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഒന്നാമൻ കൂടിയാണ്. ഒരുപാട് നല്ല പ്രതികരണങ്ങളാണ് സിനിമയ്‌ക്ക് ലഭിച്ചോണ്ടിരിക്കുന്നത്. മോഹൻലാലിന്റെ ലുക്കും ഡയലോഗ്സും ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. എന്തായാലും മലയാള സിനിമയിൽ മറ്റൊരു റെക്കോഡ് കാണാൻ സാധിക്കുമെന്നാണ് പല നിരീക്ഷകരും വെക്തമാക്കുന്നത്. ഈ മാസം 21നാണ് ചലച്ചിത്രം റിലീസ് ചെയ്യുന്നത്. കേന്ദ്രകഥാപാത്രമായി മോഹൻലാൽ എത്തുമ്പോൾ അതിന്റെ പുറകെ തന്നെ സിദ്ധിഖ്, ലക്ഷ്മി മഞ്ജു, ഹണി റോസ്, സുദേവ് നായർ എന്നിവരും എത്തുന്നുണ്ട്.

പുലിമുരുകൻ സിനിമയുടെ രചിയതാവാണ് ഈ സിനിമയിലെയും തിരക്കഥാകൃത്തും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂറാണ് മോൺസ്റ്റർ നിർമ്മിക്കുന്നത്. ദീപക് ദേവാണ് സംഗീതം നിർവഹിക്കുന്നത്. ഷമീർ മുഹമ്മദാണ് സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. വസ്ത്രലങ്കാരം സുജിത്ത് സുധാകരനാണ് നിർവഹിച്ചത്.