ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാൾ ആണ് തമിഴകത്തിന്റെ സ്വന്തം ഉലക നായകൻ കമൽ ഹാസൻ. ഇന്ത്യൻ സിനിമയിലെ എന്നല്ല ലോക സിനിമയിലെ ഏറ്റവും മികച്ച നടന്മാരുടെ ലിസ്റ്റ് പരിശോധിച്ചാൽ അതിൽ തീർച്ചയായും ഉണ്ടാകും എന്ന് ഉറപ്പുള്ള ഒരു പേര് ആണ് ഉലക നായകൻ കമൽ ഹാസന്റേത്. ഇപ്പോൾ കമൽ ഹാസൻ ദളപതി വിജയിയെ പറ്റി ഒരു ഇന്റർവ്യൂവിൽ പറഞ്ഞ കാര്യം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.
കുറച്ച് വർഷങ്ങൾക്ക് മുൻപ് ഉള്ള ഒരു ഇന്റർവ്യൂവിൽ പറഞ്ഞ കാര്യം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്. വിജയ് അഭിനയിച്ച സിനിമകളിൽ കമൽ ഹാസന് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഏതാണ് എന്ന് അവതാരകൻ ചോദിച്ചപ്പോൾ കമൽ ഹാസൻ നൽകിയ മറുപടി ആണ് ശ്രെദ്ധ നേടിയിരിക്കുന്നത്. വിജയ് അഭിനയിച്ച പടങ്ങൾ എല്ലാം താൻ കണ്ടിട്ട് ഉണ്ടെന്നും ഒരു നല്ല ക്ലാസ്സ് സിനിമയിൽ അദ്ദേഹം അഭിനയിച്ച് കാണണം എന്ന് തനിക്ക് അതിയായ ആഗ്രഹം ഉണ്ടെന്നും കമൽ ഹാസൻ പറയുന്നു.
അപ്പോൾ വിജയ് ഇതുവരെ നല്ല സിനിമകൾ ഒന്നും ചെയ്തിട്ടില്ലേ എന്ന് അവതാരകൻ ചോദിച്ചപ്പോൾ വിജയ് ഒരു നല്ല ക്ലാസ്സ് സിനിമയിൽ അഭിനയിക്കണം എന്നത് തന്റെ ഒരു ആഗ്രഹം ആണെന്നും ഒരു നടൻ എന്ന രീതിയിൽ അഭിനയ കലയിൽ വിജയിച്ച എല്ലാ അഭിനേതാക്കളും ഒരു നല്ല സിനിമയിൽ അഭിനയിച്ച് കാണാൻ തനിക്ക് ആഗ്രഹം ഉണ്ടെന്നും അതുപോലെ തന്നെ വിജയിയും ഒരു നല്ല സിനിമയിൽ അഭിനയിച്ച് കാണണം എന്നത് ആണ് തന്റെ ആഗ്രഹം എന്നും കമൽ പറയുന്നു.