കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് നടൻ ശ്രീനാഥ്‌ ഭാസി അവതാരികയോട് മോശമായി പെരുമാറി എന്ന് പറഞ്ഞ കടുത്ത വിവാദമുണ്ടായത്. ഇതിന്റെ ഭാഗമായി നടനെ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയ്ക്കുകയും ചെയ്തു. ഇപ്പോൾ ഇതാ ഇതുപോലെയുള്ള പ്രശ്നങ്ങളിൽ പ്രതികരിച്ച് കൊണ്ട് രംഗത്തെത്തിരിക്കുകയാണ് യുവസംവിധായകൻ അഖിൽ മാരാർ. ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ മുണ്ട് പൊക്കി കാണിക്കണ്ട.

ദാ ഇതാ പോലെ അങ്ങ് എടുത്ത് ഉടുത്താൽ മതി. മലയാള സിനിമയുടെ താരരാജാവായ മോഹൻലാലിന്റെ പഴയയൊരു അഭിമുഖ വീഡിയോ പങ്കുവെച്ചാണ് അഖിൽ ഇങ്ങനെ പ്രതികരിച്ചത്. അവതാരകനായ വേണു നടൻ ശ്രീനിവാസനുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചപ്പോൾ അതിനെതിരെ മോഹൻലാൽ പ്രതികരിച്ചതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. പക്ഷേ വീഡിയോയിൽ വൈകാരികമായി പ്രതികരിക്കാതെ കൃത്യമായി മറുപടി മോഹൻലാൽ പറയുന്നുണ്ട്.

പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ എന്ന സിനിമയെ പറ്റിയായിരുന്നു അവതാരകൻ ചോദിച്ചത്. എന്നാൽ ആ ചോദ്യത്തിനു മോഹൻലാൽ മറുപടി പറഞ്ഞത് ഇങ്ങനെ ” ഞാൻ ആ സിനിമ കണ്ടിട്ടില്ല എന്നും, അതുകൊണ്ട് അതിനെകുറിച്ച് കാര്യമായി സംസാരിക്കാൻ അറിയില്ല” എന്നായിരുന്നു പറഞ്ഞത്. കൂടാതെ വരാനിരിക്കുന്ന നല്ല കാര്യങ്ങളെ കുറിച്ച് സംസാരിക്കാം. എന്തിനാണ് കഴിഞ്ഞു പോയ കാര്യത്തെ കുറിച്ച് സംസാരിച്ച് വെറുതെ സമയം കളയുന്നത്.

അതിനെകുറിച്ച് സംസാരിച്ച് യാതൊരു കാര്യമില്ല എന്ന് ലാലേട്ടൻ കൂട്ടിചേർക്കുകയായിരുന്നു. ഭാവിയിൽ താൻ ചെയ്യാൻ പോകുന്ന കാര്യങ്ങൾ തുടങ്ങി പോസിറ്റീവായ കാര്യങ്ങളാണ് കൂടുതലായി തനിക്ക് സംസാരിക്കാൻ താത്പര്യമെന്ന് മോഹൻലാൽ ആ അഭിമുഖത്തിൽ തുറന്നു പറഞ്ഞു. ഇത്തരം ചോദ്യങ്ങൾ ഇതുപോലെ വേണം മറുപടി നൽകാൻ എന്നാണ് യുവ സംവിധായകൻ ഉദ്ദേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ആ സിനിമ വലിയ വിവാദമായി, ഏറ്റവും ഒടുവിൽ മോഹൻലാൽ ഫാൻസ്‌ ഇളകി ; തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞു വിനയൻ

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചു വരവ് നടത്തിയ സംവിധായകനാണ് പത്തൊമ്പതാം നൂറ്റാണ്ട്. സിജു…

ഈ വണ്ടിക്കളൊക്കെ പത്ത് കിലോമീറ്റർ വേഗതയിൽ ഇന്ത്യയിലെ റോഡുകളിൽ ഓടിച്ചിട്ടുണ്ടോ ; ആരാധകന്റെ കമന്റിന് മറുപടിയുമായി ദുൽഖർ സൽമാൻ

ബാപ്പയുടെ അതേ ക്രയ്സ് കിട്ടിയ മകനാണ് നടൻ ദുൽഖർ സൽമാൻ. ഒരുപക്ഷെ മമ്മൂട്ടിയെക്കാളും കൂടുതൽ കാർ…

ചാക്കോച്ചന്റെ അഞ്ചാം പാതിരാ സിനിമ കണ്ടിട്ട് ഞാനും മോളും ഒരാഴ്ച്ച ഉറങ്ങിട്ടില്ല ; തുറന്നു പറഞ്ഞു നടി നിത്യ ദാസ്

അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് പള്ളി മണി. കെ വി അനിൽ…

സിനിമ ലൊക്കേഷനിൽ മമ്മൂക്കയുമായിട്ടുള്ള അനുഭവം പങ്കുവെച്ച് നടി ഗ്രേസ് ആന്റണി

ഒടുവിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നിസാം ബഷീർ സംവിധാനം ചെയ്തു മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി…