ബാലതാരമായി സിനിമയിലെത്തി നിരവധി ചലച്ചിത്രങ്ങളിൽ ഇതിനോടകം തന്നെ അഭിനയിച്ച് കഴിഞ്ഞ നടനാണ് വിനീത്. അഭിനയവും, നൃത്തവും ഒരുപോലെയാണ് താരം കൊണ്ട് പോകുന്നത്. തന്റെ തുടക്കക്കാലത്ത് തന്നെ പ്രേമുഖ സംവിധായകന്മാരോടപ്പവും, താരങ്ങളോടപ്പവും അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു. മലയാളം കൂടാതെ തന്നെ താരം തമിഴ്, തെലുങ്ക്, ഹിന്ദി കന്നഡ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കിൽ അഭിനയച്ചതോടെ ബോളിവുഡിൽ ശ്രെദ്ധ നേടിയെടുക്കാൻ കഴിഞ്ഞു.

എന്നാൽ ഇപ്പോൾ അഭിനയത്തെക്കാളും താരം കൂടുതൽ ശോഭിച്ചിരിക്കുന്നത് ഡബ്ബിങിലാണ്. പി പത്മരാജൻ സംവിധാനം ചെയ്ത മോഹൻലാലിന്റെ സിനിമയായ നമുക്ക് പറക്കാൻ മുന്തിരിത്തോപ്പിൽ എന്ന ചലച്ചിത്രത്തിൽ തനിക്ക് നല്ലൊരു വേഷം ലഭിച്ചിരുന്നു. ഈ സിനിമയുടെ ചിത്രീകരണ സമയത്തുണ്ടായ ചില രസകരമായ നിമിഷങ്ങളാണ് വിനീത് ഇപ്പോൾ പങ്കുവെക്കുന്നത്.

വിനീത് പറഞ്ഞത് ഇങ്ങനെ ” അന്നും ഇന്നും വലിയ മാറ്റമില്ലാത്ത ഒരാളാണ് മോഹൻലാൽ എന്ന നടൻ. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമയിൽ മദ്യപിക്കേണ്ട രംഗമുണ്ട്. ആ രംഗങ്ങളിൽ ഒരു കുപ്പി ബീയർ മുഴുവനായി കുടിപ്പിക്കാനായിരുന്നു ലാലേട്ടൻ ശ്രെമിച്ചത്. എന്നാൽ പിന്നീട് ലാലേട്ടൻ മദ്യം ഒഴിച്ചു തരുകയാണ് ചെയ്തത്.

ഈ കാര്യം പറഞ്ഞ് ഇപ്പോളും എന്റെ സുഹൃത്തക്കൾ എന്നെ കളിയാക്കാറുണ്ട്. മദ്യപാനത്തിൽ നീ ശിക്ഷ്യത്വം ലാലേട്ടനിൽ നിന്നല്ലേ എന്ന് പറഞ്ഞു അവർ കളിയാക്കാറുണ്ട്. എന്റെ കാഴ്ച്ചപ്പാടിൽ മലയാളത്തിലെ ഏറ്റവും മികച്ച റൊമാന്റിക് സിനിമയായിരുന്നു നമുക്ക് പാർക്കാം മുന്തിരിത്തോപ്പുകൾ. ലാലേട്ടന്റെ അഭിനയ പ്രകടനം വളരെ മികച്ചതായിരുന്നു. ആ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞു എന്ന് തന്നെയാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം.