മമ്മൂട്ടി നായകനായിയെത്തിയ റോഷാക്ക് തീയേറ്ററുകളിൽ നിറഞ്ഞാടി കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇതാ ചിത്രീകരണത്തിടയിൽ രസകരമായ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ അണിയറ പ്രവർത്തകർ പങ്കുവെക്കുന്നത്. ഡ്യുപ്പ് ഇല്ലാതെ കാർ ഡ്രിഫ്റ്റ് ചെയ്യുന്ന മമ്മൂട്ടിയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്. സിനിമ കണ്ടിറങ്ങുന്ന ഓരോ സിനിമ പ്രേമികളിൽ നിന്നും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചോണ്ടിരിക്കുന്നത്.

ഇപ്പോൾ ഇതാ കോൺഗ്രസ് ലോകസഭാഗം ടി എൻ പ്രതാപൻ റോഷാക്ക് സിനിമയെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും കുറിച്ച കുറിപ്പാണ് വൈറലായി മാറി കൊണ്ടിരിക്കുന്നത്. കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ ” ഇന്ന് റോഷാക്ക് കണ്ടിറങ്ങിയപ്പോൾ ആദ്യം വായിൽ വന്ന വാചകം ഇങ്ങനെ ” ഈ മമ്മൂക്ക എന്ത് മനുഷ്യനാണ് ” എന്നായിരുന്നു. ഓരോ കാലവും മമ്മൂട്ടി എന്ന നടന്ന വിസ്മയം തന്റെ അസാധാരണമായ കഴിവുകൾ കൊണ്ട് എല്ലാം തന്റെതാക്കുകയാണ്.

നിത്യദാഹിയായ മമ്മൂട്ടി. അഭിനയിക്കാനുള്ള ദാഹം തീരുന്നില്ല. റോഷാക്കിലെ മമ്മൂട്ടിയുടെ പ്രകടനം സമ്മതിച്ചു കൊടുക്കേണ്ടതാണ്. മറ്റു സിനിമകളിൽ നിന്നും ഒരു പ്രേഷകൻ എന്ന നിലയിൽ എനിക്ക് തൃപ്തിയായത് മമ്മൂട്ടി അവതരിപ്പിച്ച പുതുമയാണ്. അഭിനയിക്കാനുള്ള അഭിനിവേഷം വയസ്സേറുന്ന മുറയ്ക്ക് ഇരട്ടിക്കുന്ന നടന്നിലെ പുതിയ സാങ്കേതിക വിരിവുകൊണ്ടാണ്.

ചലച്ചിത്രം എന്ന നിലയിൽ മമ്മൂട്ടിയുടെ റോഷാക്ക് നല്ലൊരു സൃഷ്ടിയാണെന്ന് പറയാതെ പോകുന്നത് നീതികേടാകും. നിസാം ബഷീർ ഈ കഥയെ സൃഷ്ടിച്ചത് എത്ര മനോഹരമായ രീതിയിലാണ്. തിരക്കഥയിലും, സംഗീതത്തിലും, ചിത്രസംയോജനം വരെ വളരെ മനോഹരമായിട്ടാണ് കൈകാര്യം ചെയ്തിരിക്കുന്നത്. കൂടാതെ സിനിമയിലുണ്ടായ മറ്റു കഥാപാത്രങ്ങളുടെ വേഷവും വളരെ ഗംഭീരമായിട്ടാണ് ഓരോ നടിനടന്മാർ അവതരിപ്പിച്ചിരിക്കുന്നത്.