ഒരുക്കാലത്ത് അഭിനയ കുലപതി എന്ന് വിശേഷിക്കാൻ കഴിയുന്ന ഒരു നടനായിരുന്നു തിലകൻ. ആർക്കും അങ്ങനെ പെട്ടെന്ന് മറക്കാൻ കഴിയാത്ത കഥാപാത്രങ്ങളാണ് അദ്ദേഹം മലയാള സിനിമകൾക്ക് സമ്മാനിച്ചിട്ടുള്ളത്. സിനിമ താരങ്ങളുടെ സംഘടനയായ അമ്മയിൽ തനിക്ക് അത്ര നല്ല ബന്ധമുണ്ടായിരുന്നില്ല. ഇതിനാൽ തന്നെ അനവധി വിവാദങ്ങളിൽ തിലകൻ നിറഞ്ഞു നിന്നിരുന്നു. നാടക രംഗത്ത് നിന്നുമാണ് അദ്ദേഹം സിനിമ ജീവിതത്തിലേക്ക് എത്തുന്നത്.

മറ്റു തെനിന്ത്യൻ സിനിമകളിലും തിലകൻ അഭിനയിച്ചിട്ടുണ്ട്. താരം അവതരിപ്പിച്ച കഥാപാത്രങ്ങൾ ഇന്നും ഓരോ സിനിമ പ്രേമികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. അതുമാത്രമല്ല ചില സിനിമകളിൽ പ്രധാനപ്പെട്ട വേഷങ്ങളിൽ തിലകനല്ലാതെ മറ്റു ആരെയും ഓർക്കാൻ പോലും കഴിയില്ല. ഇപ്പോൾ ഇതാ തിലകനും മെഗാസ്റ്റാർ മമ്മൂട്ടിയും തമ്മിലുണ്ടായ വഴക്ക് നേരിൽ കണ്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ഡബിങ് ആർട്ടിസ്റ്റും തിലകന്റെ മകനും കൂടിയായ ഷോബി തിലകൻ.

തച്ചിലേടത്ത ചുണ്ടൻ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് ഇരുവരും വഴക്കിട്ടു. ഞാൻ ആ സമയം അവിടെയുണ്ടായിരുന്നു. വേണമെങ്കിൽ സൗന്ദര്യ പിണക്കമാണെന്ന് പറയാം. ഒരേ സ്വഭാവമുള്ള വ്യക്തികളാണ് ഈ രണ്ട് പേരും. എന്നാൽ വെറും രണ്ട് മിനിറ്റ് വരെ അവരുടെ വഴക്ക് ഉണ്ടാവാറുള്ളു. ചെറു ചിരിയോടെയാണ് ഞാൻ വഴക്കുകൾ കാണുന്നത്.

എനിക്ക് അറിയാം ഈ വഴക്കുകൾ അത്രേയുണ്ടാവുള്ളു എന്ന്. അച്ഛൻ ആശുപത്രിയിലായിരുന്നപ്പോൾ മമ്മൂട്ടിയും ദുൽഖർ സൽമാനും കാണാൻ വന്നിരുന്നു. തച്ചിലേടത്ത് ചുണ്ടൻ എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയുമായുള്ള ചലച്ചിത്രങ്ങൾ വരുമ്പോൾ നിർമ്മാതാക്കളെ വിളിച്ച് മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ് അഡ്വാൻസായി വാങ്ങിച്ച പണം തിരിച്ചു നൽകുമായിരുന്നു. മമ്മൂക്ക വിളിച്ചു സംസാരിച്ചതോടെ സകല പ്രശ്നങ്ങളും കഴിഞ്ഞു എന്ന് ഷോബി തിലകൻ പറയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

അവർ ഇങ്ങോട്ട് മെസ്സേജ് അയച്ചിട്ട് സെക്സി ദുർഗ എന്ന സിനിമയുടെ ലിങ്ക് തരുമോ എന്നായിരുന്നു ചോദിച്ചത്

മലയാള സിനിമയുടെ ഒരു ഭാഗമാണ് സനൽകുമാർ ശശിധരൻ. ഇദ്ദേഹം അഭിനയിച്ച മിക്ക ചലച്ചിത്രങ്ങളും അവാർഡ് പടങ്ങളാണ്.…

സ്പടികം വീണ്ടും തീയേറ്ററുകളിലേക്ക് ; കൂടുതൽ വെളിപ്പെടുത്തലുമായി സംവിധായൻ ഭദ്രൻ

മലയാളത്തിലെ ക്ലാസിക്ക് ചലച്ചിത്രങ്ങളിൽ ഒന്നാണ് ആടുതോമയുടെയും, തുളസിയുടെയും, ചാക്കോ മാഷിന്റെയും ചലച്ചിത്രമായ സ്പടികം. സിനിമ ഇറങ്ങിട്ട്…

മകൻ എന്റെ മുന്നിൽ വെച്ചാണ് റൊമാന്റിക് വീഡിയോkകൾ കാണുന്നത് ; സെക്സ് എഡ്യൂക്കേഷnനെ കുറിച്ച് തുറന്നു പറഞ്ഞു ജയസൂര്യ

വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരനായി മാറിയ താരമാണ് ജയസൂര്യ. യാതൊരു സിനിമ പാരമ്പര്യമില്ലാതെയാണ് അദ്ദേഹം…

മാറി നിന്ന് രണ്ടാം വരവ് നടത്തി, പിന്നെ ഒരു മൂന്നാമത്തെ വരവ് കൂടി വന്നപ്പോഴാണ് ഇന്നത്തെ കെൽപ്പുള്ള നടനായി കുഞ്ചാക്കോ മാറിയത് ; വൈറൽ കുറിപ്പ്..

അനിയത്തി പ്രാവിന്റെയും കുഞ്ചാക്കോ ബോബന്റെയും 25 ആം വാർഷികം ഈയടുത്ത് സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെട്ടിരുന്നു. അപ്പോൾ…