മലയാള സിനിമയുടെ ജനപ്രിയ നായകനാണ് ജയസൂര്യ. വിനയന്റെ സംവിധാനത്തിൽ 2002ൽ റിലീസ് ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ച നടനാണ് ജയസൂര്യ. ഇതിനോടകം തന്നെ മറ്റു നടന്മാർക്ക് ചെയ്യാൻ കഴിയാത്ത പല വേഷങ്ങളും താരത്തിനു ചെയ്യാൻ സാധിച്ചു. ഈയൊരു സിനിമ ജീവിതത്തിന്റെ ഇടയിൽ മൂന്ന് സംസ്ഥാന അവാർഡ്, ഒരു ദേശിയ അവാർഡ് താരം സ്വന്തമാക്കിയിരുന്നു.

2004ലാണ് ജയസൂര്യ വിവാഹിതനാകുന്നത്. ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന ഫാഷൻ ഡിസൈനറാണ് ജയസൂര്യയുടെ ഭാര്യയായ സരിത ജയസൂര്യ. നടനെ പോലെ സരിതയെയും മലയാളികൾക്ക് സുപരിചിതമാണ്. ഇപ്പോൾ ഇതാ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ മനസ്സു തുറക്കുകയാണ് സരിത. വളരെ ചെറു പ്രായത്തിലാണ് തങ്ങൾ വിവാഹം കഴിച്ചത്.

ഒരേ പ്രായക്കാർ വിവാഹം കഴിച്ചാൽ അതി കൂടുതൽ പക്വതയുണ്ടാവുന്നത് സ്ത്രീകൾക്ക് തന്നെയായിരിക്കും. ഞങ്ങളുടെ കാര്യത്തിൽ അതു ശരിയാണ്. വിവാഹം കഴിഞ്ഞ നാളുകളിൽ ജയനു ഒട്ടും പക്വതയുണ്ടായിരുന്നില്ല. പല തീരുമാനങ്ങളും പക്വതയില്ലാതെയായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. ആ മാറ്റം കരിയറിൽ നോക്കിയാൽ കാണാം. വിവാഹം കഴിഞ്ഞ നാളുകളിൽ ഞങ്ങൾ രാത്രിയിൽ റൈഡിന് പോകുമായിരുന്നു.

രണ്ട് പേരുടെയും സുന്ദരമായ സമയങ്ങളായിരുന്നു അത്. ഡിസൈനിങ് സ്റ്റുഡിയോ ആരംഭിച്ചതോടെ കുറച്ചു കൂടി ക്രീയറ്റീവായി കാര്യങ്ങൾ ചെയ്യാനാകുമെന്ന് സരിത അഭിമുഖത്തിൽ തുറന്നു പറയുന്നു. ജയന്റെ ചില തീരുമാനങ്ങൾ വളരെയധികം സഹായിച്ചിട്ടുണ്ട്. കോവിഡ് വന്നപ്പോൾ ഡിജിറ്റലായി വില്പന നടത്താൻ പറഞ്ഞത് ജയനായിരുന്നു. ഓരോ ചുവടും ഓരോ പാഠങ്ങളാണ്. ചിലപ്പോൾ അടി വീഴും. എന്നാൽ അതിൽ നിന്നും പിടിച്ചു കയറും.