ലേ‍ഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താ​രയ്ക്കും സംവിധായകന്‍ വിഘ്നേഷ് ശിവനും ഇരട്ട കുഞ്ഞുങ്ങള്‍ പിറന്നത് ഇന്നലെയാണ്.
മാതാപിതാക്കളായതിന്റെ സന്തോഷത്തിലാണ് ഇരുവരും.വിഘ്നേഷ് ശിവന്‍ അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയ വഴിയാണ് താനും ഭാര്യ നയന്‍താരയും ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി എന്ന സന്തോഷം പങ്കുവെച്ചിരിക്കുന്നത്. ആണ്‍കുഞ്ഞുങ്ങളാണ് ഇരുവര്‍ക്കും പിറന്നത്.ആഘോഷപൂര്‍വം നടന്ന ചടങ്ങില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ സിനിമ ഒന്നാകെ ഒഴുകിയെത്തിയിരുന്നു.

എന്നാൽ ജൂൺ മാസത്തിൽ വിവാഹിതരായ വിഘ്നേഷിനും നയൻസിനും ഒക്ടോബറിൽ കുഞ്ഞുങ്ങളുണ്ടായതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുന്നത്.
തനിക്ക് പിറന്ന ആണ്‍മക്കളെ ഉയിര്‍, ഉലകം എന്നാണ് വിഘ്നേഷ് ശിവന്‍ വിശേഷിപ്പിച്ചിരിക്കുന്നത്.വാടക ​ഗര്‍ഭധാരണത്തിലൂടെയാകാം താരങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ പിറന്നത് എന്നാണ് റിപ്പോര്‍ട്ട്.

എന്നാൽ, കാര്യമെന്താണെന്ന് അന്വേഷിക്കാൻ പോലും തയ്യാറാകാതെ താരദമ്പതികളെ അധിക്ഷേപ കമന്റുകളാൽ മൂടുകയാണ് സോഷ്യൽ മീഡിയയിൽ ചിലർ.നയന്‍താരയുടെ മാസക്കുളി തെറ്റിയത് എന്നുമുതല്‍, വിവാഹത്തിന് മുമ്ബ് ഗര്‍ഭിണിയായിരുന്നോ, സറോഗസിയല്ലേ, അമ്മയാകണമെങ്കില്‍ നൊന്തുപ്രസവിക്കണം, വിവാഹത്തിന് മുന്‍പ് ഗര്‍ഭിണി ആയിരുന്നോ? തുടങ്ങിയ വഷളന്‍ ചോദ്യങ്ങളിലൂടെ ഇരുവരെയും പരസ്യ വിചാരണ ചെയ്യുകയാണ്.തികച്ചും അശ്ലീലം നിറഞ്ഞ അധിക്ഷേപകരമായ കമന്റുകളാണ് താരദമ്പതികൾക്ക് എതിരെ ചിലർ സോഷ്യൽമീഡിയയിൽ ഉന്നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഭീഷ്മപർവ്വത്തിന്റെ കളക്ഷൻ റെക്കോർഡ് റോഷോക്ക് തകർക്കുമോ?

പ്രഖ്യാപന ശേഷം മുതൽ സോഷ്യൽ മീഡിയയിലും ഓൺലൈൻ വാർത്തകളിലും നിറഞ്ഞു നിൽക്കുന്ന ചലച്ചിത്രമാണ് റോഷാക്ക്. കെട്ട്യോളാണ്…

ദുൽഖർ ഒരാൾ കാരണം ആണ് കടുവക്ക് പാൻ ഇന്ത്യൻ പ്രൊമോഷൻ നടത്തിയത്

മലയാളത്തിന്റെ യുവ സൂപ്പർസ്റ്റാർ പ്രിത്വിരാജ് സുകുമാരനെ നായകനാക്കി ജിനു വി എബ്രഹാമിന്റെ തിരക്കഥയിൽ ഷാജി കൈലാസ്…

അവതാർ ഞാൻ മറ്റൊരാൾക്ക് കൈമാറും: പ്രേക്ഷകരെ ഞെട്ടിച്ച വെളിപ്പെടുത്തലുമായി ജെയിംസ് കാമറൂൺ

2009 ഡിസംബറിലാണ് അവതാർ എന്ന ത്രീ ഡി സയൻസ് ഫിക്ഷൻ ചിത്രം പുറത്തിറങ്ങിയത്. ഹോളിവുഡിലെ ഹിറ്റുകളുടെ…

നാഷണൽ ക്രഷുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞു വിജയ് ദേവർകൊണ്ട

ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട ഓൺ സ്ക്രീൻ ജോടികൾ ആണ് വിജയ് ദേവർകൊണ്ടയും നാഷണൽ…