ഈ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് നിസാം ബഷീർ സംവിധാനത്തിൽ മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ചിത്രീകരിച്ച റോഷാക്ക് റിലീസ് ചെയ്തത്. മികച്ച പ്രേഷക പ്രതികരണത്തോടെയാണ് സിനിമ തീയേറ്ററുകളിൽ ഓടി കൊണ്ടിരിക്കുന്നത്. ഒരു സൈക്കോളജിക്കൽ ത്രില്ലെറിൽ ഒരുക്കിയ ഈ ചലച്ചിത്രം രണ്ട് ദിവസം കൊണ്ട് ഏകദേശം പത്ത് കോടിയോളം രൂപയാണ് ബോക്സ്‌ ഓഫീസിൽ തന്നെ നേടിയെടുത്ത കളക്ഷൻ.

സമീർ അബ്ദുൽ രചന നിർവഹിക്കുകയും മമ്മൂട്ടി കമ്പനി ബാനറിൽ മെഗാസ്റ്റാർ മമ്മൂട്ടി തന്നെയാണ് ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ രണ്ടാമത്തെ നിർമ്മാണ ചലച്ചിത്രം കൂടിയാണ് റോഷാക്ക്. ഇപ്പോൾ ഇതാ ഈ സിനിമ നേരിട്ട് ഒടിടി റിലീസിനു അവർ ഓഫർ ചെയ്ത തുകയും അതിനു മമ്മൂട്ടി നൽകിയ മറുപടിയാണ് മമ്മൂട്ടിയുടെ പി ആർ ഓ ആയ റോബർട്ട് ജിൻസ് പങ്കുവെക്കുന്നത്.

അദ്ദേഹം തന്നെ ഫേസ്ബുക്ക് പേജിൽ കുറിച്ചത് ഇങ്ങനെ “ഒടിടി റിലീസിനു വേണ്ടി മമ്മൂക്കയുടെ റോഷാക്ക് സിനിമയ്ക്ക് വേണ്ടി നെറ്റ്ഫ്ലിക്സ് ഇട്ട വില കേട്ട് ഞാൻ ഞെട്ടി. അത് കൊടുക്കാമായിരുന്നു എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെ ഈ സിനിമ വേറെ ലെവലിൽ വരും. ബോക്സ്‌ ഓഫീസിൽ തന്നെ വലിയ ചലനം സൃഷ്ടിച്ചേക്കാം. താൻ നോക്കിക്കോ.

എന്നാൽ ആ കണക്കു കൂട്ടലുകൾ എന്തൊരു കൃത്യതയായിരുന്നു” എന്നായിരുന്നു കുറിച്ചത്. ലൂക്ക് ആന്റണിയായി മമ്മൂക്ക എത്തിയപ്പോൾ ബിന്ദു പണിക്കർ, ജഗദീഷ്, കോട്ടയം നസീർ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. നിസാം ബഷീറിന്റെ കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയ്ക്ക് ശേഷം സൂപ്പർ ഹിറ്റ് ചലച്ചിത്രം കൂടിയാണ് റോഷാക്ക്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

“അയ്യോയോ എന്നെ കൊണ്ട് വയ്യ അങേരുടെ ചീത്ത വിളിച്ചു കേൾക്കാൻ” മമ്മൂക്കയോട് സംസാരിക്കാൻ പറഞ്ഞപ്പോൾ ലാൽ പറഞ്ഞത്

1990ൾ ജോഷിയുടെ സംവിധാനത്തിൽ പ്രേഷകരുടെ മുന്നിലെത്തിയ ചലച്ചിത്രമായിരുന്നു നമ്പർ 20 മദ്രാസ് മെയിൽ. മോഹൻലാൽ പ്രധാന…

സ്നേഹം പ്രകടിപ്പിക്കാൻ മമ്മൂട്ടിയ്ക്ക് അറിയില്ല ; ഉള്ളിൽ സ്നേഹം കൊണ്ട് നടന്നിട്ട് കാര്യമുണ്ടോ?

മലയാള സിനിമകളിലൂടെ അമ്മ വേഷങ്ങളിലൂടെ പ്രഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കവിയൂർ പൊന്നമ്മ. മലയാളത്തിലെ ഒട്ടുമിക്ക…

സ്പടികം വീണ്ടും തീയേറ്ററുകളിലേക്ക് ; കൂടുതൽ വെളിപ്പെടുത്തലുമായി സംവിധായൻ ഭദ്രൻ

മലയാളത്തിലെ ക്ലാസിക്ക് ചലച്ചിത്രങ്ങളിൽ ഒന്നാണ് ആടുതോമയുടെയും, തുളസിയുടെയും, ചാക്കോ മാഷിന്റെയും ചലച്ചിത്രമായ സ്പടികം. സിനിമ ഇറങ്ങിട്ട്…

സിനിമ ലൊക്കേഷനിൽ മമ്മൂക്കയുമായിട്ടുള്ള അനുഭവം പങ്കുവെച്ച് നടി ഗ്രേസ് ആന്റണി

ഒടുവിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നിസാം ബഷീർ സംവിധാനം ചെയ്തു മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി…