ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്കും പ്രമുഖ സംവിധായകനും ഗാന രചയിതാവും ആയ വിഘ്‌നേഷ് ശിവനും ഇരട്ട കുട്ടികൾ പിറന്നു. ജൂൺ ഒൻപതിന് ചെന്നൈ മഹാബലിപൂരത്തെ ഒരു റിസോർട്ടിൽ വെച്ച് ആയിരുന്നു ലേഡി സൂപ്പർസ്റ്റാർ നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതർ ആയത്. ഒരുപാട് വർഷത്തെ നീണ്ട പ്രണയത്തിന് ഒടുവിൽ ആണ് ഇരുവരും വിവാഹിതർ ആയത്. ഇരുവരും മാതാപിതാക്കളായ കാര്യം വിഘ്നേശ് ശിവൻ തന്നെ ആണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പുറത്ത് വിട്ടത്.

നയനും ഞാനും അമ്മയും അച്ഛനും ആയി. ഞങ്ങൾക്ക് രണ്ട് ഇരട്ട ആൺകുട്ടികൾ പിറന്നു. ഞങ്ങളുടെ പ്രാർത്ഥനയും ഞങ്ങളുടെ പൂർവികരുടെ അനുഗ്രഹവും എല്ലാം കൂടി ചേർന്ന് രണ്ട് കുട്ടികളുടെ രൂപത്തിൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടു. നിങ്ങൾ എല്ലാവരുടെയും അനുഗ്രഹം ഞങ്ങളുടെ ഉയിരിനും ഉലകത്തിനും ഉണ്ടാകണം. ജീവിതം കൂടുതൽ പ്രകാശ പൂർണ്ണവും മനോഹരവും ആയി തീർന്നിരിക്കുന്നു. ദൈവം ഇരട്ടി മഹാൻ ആണ്. കുട്ടികൾക്ക് ഒപ്പം ഉള്ള ചിത്രം പങ്കുവെച്ചു കൊണ്ട് വിഘ്‌നേഷ് ശിവൻ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.

മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന നയൻ‌താര പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് ചേക്കേറുകയായിരുന്നു. അവിടെ മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറുവാനും ഒരു വലിയ ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുക്കാനും നയൻതാരയ്ക്ക് സാധിച്ചു. ചെറിയ ചെറിയ വേഷങ്ങളിലൂടെ അവിടെ നിലയുറപ്പിച്ച ശേഷം നായികയായി തന്റെ കഴിവ് തെളിയിച്ച് നയൻതാരയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ഗാനരചയിതാവ്, തിരക്കഥകൃത്ത്, സംവിധായകൻ, നിർമ്മാതാവ് എന്നീ മേഖലകളിലെല്ലാം കഴിവ് തെളിയിച്ച വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ആയിരുന്നു നയൻതാരയും വിഘ്നേശ് ശിവനും പ്രണയത്തിലാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ബോക്സോഫീസ് റെക്കോർഡുകൾ അടിച്ച് തൂഫാനാക്കാൻ സലാർ വരുന്നു, റിലീസ് തീയതി പ്രഖ്യാപിച്ചു

സൂപ്പർ സ്റ്റാർ പ്രഭാസിനെ നായകൻ ആക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ എന്ന ചിത്രത്തിന്റെ…

ആരാധകരെ ആകാംക്ഷയില്‍ ആഴ്ത്തി സംവിധായകന്‍ ജൂഡ് ആന്റണിയുടെ പുതിയ ചിത്രം

ആരാധകരെ ആകാംക്ഷയില്‍ ആഴ്ത്തി സംവിധായകന്‍ ജൂഡ് ആന്റണിയുടെ പുതിയ ചിത്രം എത്തുന്നു.ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ…

തന്റെ ഭാര്യ കടുത്ത മോഹൻലാൽ ആരാധികയെന്ന് തെന്നിന്ത്യൻ താരം കിച്ചാ സുദീപ

മലയാള സിനിമയുടെ തരാ ചക്രവർത്തിയായ അത്ഭുത പ്രതിഭയാണ് മോഹൻലാൽ. മലയാളികളുടെ സിനിമാ സ്വപ്‌നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും…

ബാലയ്യയുടെ നായികയാകുന്നതിന്റെ സന്തോഷം പങ്കുവെച്ച് ഹണി റോസ്

2005ൽ മണിക്കുട്ടനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന…