മലയാളത്തിന് സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ബ്രഹ്മാണ്ട സംവിധായകൻ വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മോൺസ്റ്റർ. ഒരുപാട് സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയിട്ടുള്ള സൂപ്പർഹിറ്റ് തിരക്കഥാകൃത്ത് ഉദയകൃഷ്ണയാണ് മോൺസ്റ്റർ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് മോൺസ്റ്റർ നിർമിച്ചിരിക്കുന്നത്. പുലിമുരുഗൻ എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം കംപ്ലീറ്റ് ആക്ടർ മോഹൻലാലും വൈശാഖ് ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി മോൺസ്റ്ററിന് ഉണ്ട്.

മോഹൻലാൽ ആരാധകർ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ് മോൺസ്റ്റർ. മോൺസ്റ്റർ ഒരു സോപ്പ് ചിത്രമായിരിക്കുമെന്ന് തരത്തിലുള്ള വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. എന്നാൽ അണിയറ പ്രവർത്തകർ ആരും ഇതിനെപ്പറ്റി ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല. ഇന്ന് പുറത്തിറങ്ങിയ ട്രെയിലറിലും ഇതിനെപ്പറ്റി യാതൊരു സൂചനയും ഇല്ല. ചിത്രത്തിൽ ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ കൂടാതെ ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ലക്ഷ്മി മഞ്ജു, ഹണി റോസ്, സിദ്ദീഖ്, സുദേവ് നായർ, ലെന, സാധിക വേണുഗോപാൽ, കെ ബി ഗണേഷ് കുമാർ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ ഉണ്ട്. സതീഷ് കുറുപ്പ് ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദീപക് ദേവ് ആണ്. ഒരു ത്രില്ലർ ചിത്രമായിരിക്കും മോൺസ്റ്റർ എന്നാണ് ട്രൈലെർ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ മാസം 21 ആം തീയതി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും : നഖം, തലമുടി, രക്ത സാമ്പിൾ എന്നിവയുടെ സാമ്പിളുകളാണ് ശേഖരിച്ചത്

സിനിമ പ്രൊമോഷനിടെ, ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ നടൻ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക്…

ബോക്സോഫീസിന്റെ അടിവേരിളക്കാൻ മോഹൻലാൽ വീണ്ടുമെത്തുന്നു, ഇത്തവണ ഒന്നിക്കുന്നത് സൂപ്പർഹിറ്റ് സംവിധായകനൊപ്പം

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ്…

എന്റെ ലാലേട്ടന് ഒരു കോടി പിറന്നാൾ ആശംസകൾ, ഒടിയൻ ഹിന്ദി പതിപ്പിന്റെ വിജയം പങ്കുവെച്ച് സംവിധായകൻ

മലയാളത്തിന്റെ പ്രിയ താരം കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാർ മേനോൻ സംവിധാനം…

സിൽക്ക് സ്മിതയുടെ ആത്മഹത്യാ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ

ഗ്ലാമർ വേഷങ്ങളിലൂടെ പ്രസിദ്ധയായ തെന്നിന്ത്യൻ താരമായിരുന്നു സിൽക്ക് സ്മിത എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിജയലക്ഷ്മി. 1979…