മലയാള സിനിമയുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയെ നായകൻ ആക്കി നിസാം ബഷീർ സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയ ചിത്രം ആണ് റോഷാക്ക്. മമ്മുട്ടി കംപനിയുടെ ബാനറിൽ മെഗാസ്റ്റാർ മമ്മുട്ടി തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇപ്പോൾ ചിത്രത്തെ പറ്റി നടൻ ആര്യൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഇട്ട പോസ്റ്റ്‌ ആണ് ശ്രെദ്ധ നേടിയിരിക്കുന്നത്. ചിത്രം തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു എന്നും കോവിഡിന് ശേഷം മമ്മുക്ക രണ്ടും അല്ല മൂന്നും കല്പിച്ചാണ് എന്നാണ് ആര്യൻ തന്റെ പോസ്റ്റിൽ പറയുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:-

“റോഷാക്ക്‌ എനിക്ക്‌ ഗംഭീര സിനിമ അനുഭവമായി മാറി.
“പോസ്റ്റ്‌ കോവിഡ്”‌ കാലഘട്ടത്തിലെ മമ്മൂക്ക രണ്ടും അല്ല, മൂന്നും കൽപ്പിച്ചാണ്‌. 🔥❤️
അഭിനയത്തോടുള്ള ആ അടങ്ങാത്ത ആർത്തി അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ ആ തിരഞ്ഞെടുപ്പിലും സ്ക്രീനിലെ കുഞ്ഞ്‌ നോട്ടങ്ങളിൽ- ആ പുഞ്ചിരികളിൽ, എന്തിന്‌ കാലിന്റെ ആ കുലുക്കൽ- അതിൽ വരെ ഉണ്ട്‌. പ്രൈം ഫോമിൽ ഇങ്ങനെ പുള്ളി സ്ക്രീനിൽ ആടിതിമിർക്കുന്നത്‌ കാണുക എന്നത്‌ തന്നെ മലയാള സിനിമ ആസ്വാദകർക്ക്‌ കിട്ടുന്ന ഒരു പുണ്ണ്യമാണ്‌‌. നോക്കിലും വാക്കിലും നടപ്പിലും ഇരിപ്പിലും ലൂക്ക്‌ അല്ലാത്തെ ഒരു തരി മമ്മൂട്ടി ഇല്ലാത്ത പരകായ പ്രവേശം..!

ഈ സിനിമയിൽ ആണെങ്കിൽ അഭിനയിച്ച എല്ലാവരും-
ബിന്ദുപണിക്കർ, ജഗതീഷ്‌, ഷറഫുദ്ദീൻ, ഗ്രേസ്‌ ആന്റണി, കോട്ടയം നസീർ, സഞ്ചൂ തുടങ്ങി എല്ലാ നടീനടന്മാരും അമ്മാതിരി ഫോമിൽ..!
തിരക്കഥയും സംവിധാനം എഡിറ്റിംഗ്‌ ക്യാമറ, സംഗീതം, സൗഡ്‌ ഡിസൈൻ, ആർട്ട്‌ വർക്ക്‌ എല്ലാം ഒന്നിനൊന്ന് മെച്ചം.. സിനിമയുടെ പേസ്‌ പറയുന്ന കഥക്കും ആ ട്രീറ്റ്മെന്റിനും പെർഫക്റ്റ്‌ ആയാണ്‌ എനിക്ക്‌ തോന്നിയത്‌. ഈ താളം ആണ്‌ ഈ സിനിമ ഡിമാന്റ്‌ ചെയ്യുന്നത്‌ എന്ന് ഞാൻ വിശ്വസിക്കുന്നൂ.
Rorschach- A must watch മൂവി!”

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഇൻഡസ്ട്രി ഹിറ്റ് അടിച്ച് ആർ ആർ ആർ, മറികടന്നത് ബാഹുബലി രണ്ടിനെ

ബാഹുബലി സീരിയസ്സിൽ ഒരുങ്ങിയ ചിത്രങ്ങളുടെ വമ്പൻ വിജയത്തിന് ശേഷം ബ്രഹ്മാണ്ട സംവിധായകൻ എസ് എസ് രാജമൗലി…

പഴയ മോഹന്‍ലാലിനെയോ പുതിയ മോഹന്‍ലാല്‍ എന്നോ ഒന്നുമില്ല. വേണ്ടത് കാലത്തിനു അനുസരിച്ചുള്ള കഥാപാത്രങ്ങളും പരീക്ഷണങ്ങളും നട്ടെല്ല് ഉള്ള തിരകഥകളും

പതിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍താരമായി മാറ്റമില്ലാതെ തുടരുന്ന താരമാണ് മോഹന്‍ലാല്‍.മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ബ്ലോക്ക്ബസ്റ്റർ ഫാസിൽ…

നാഷണൽ ക്രഷുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞു വിജയ് ദേവർകൊണ്ട

ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട ഓൺ സ്ക്രീൻ ജോടികൾ ആണ് വിജയ് ദേവർകൊണ്ടയും നാഷണൽ…

പ്രതിഫലം കുത്തനെ കൂട്ടി സൂപ്പർസ്റ്റാർ പ്രഭാസ്

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരമാണ് സൂപ്പർസ്റ്റാർ പ്രഭാസ്. ബാഹുബലിക്ക് ശേഷം ആണ് ഇന്ത്യൻ സിനിമയിലെ…