സൂപ്പർ ഹിറ്റ് സംവിധായകൻ വൈശാഖ് സംവിധാനം ചെയ്യുന്ന കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയാണ് മോൺസ്റ്റർ. മലയാള ഇൻഡസ്ട്രിയിൽ തന്നെ ഒരുപാട് റെക്കോർഡുകൾ വാരി കൂട്ടിയ വൈശാഖ് മോഹൻലാൽ കൂട്ടുക്കെത്തിലുണ്ടായ ചലച്ചിത്രമായിരുന്നു പുലിമുരുകൻ. വീണ്ടും ഇരുവരും ഒന്നിക്കുന്നു എന്ന് കേട്ടപ്പോൾ തന്നെ ആരാധകരുടെ ആവേശം വർധിച്ചിരിക്കുകയാണ്. ഈ വരുന്ന ഒക്ടോബർ 21നാന്ന് മോൺസ്റ്റർ തീയേറ്ററുകളിൽ എത്താൻ പോകുന്നതെന്ന് ഇപ്പോൾ മോൺസ്റ്റർ ടീം ഔദ്യോഗിക പുറത്ത് വിട്ട അപ്ഡേറ്റ്.എന്നാൽ അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നുത് മോൺസ്റ്റർ സിനിമയുടെ ട്രൈലെർ റിലീസ് തീയതിയാണ്. നാളെ രാവിലെ പതിനൊന്നു മണിക്കാണ് സിനിമ പ്രേഷകരുടെ മുമ്പാകെ എത്തുന്നത്. ലക്കി സിംഗ് എന്ന സിംഗ് കഥാപാത്രത്തെയാണ് മോഹൻലാൽ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.ഇതൊരു ത്രില്ലെർ സിനിമയായിരിക്കുമെന്ന് സംവിധായകനായ വൈശാഖ് നേരത്തെ പറഞ്ഞുവെങ്കിലും ഏത് തരത്തിലുള്ള ത്രില്ലെർ ആയിരിക്കുമെന്ന് വൈശാഖ് വെക്തമായി പറഞ്ഞിട്ടില്ല. ഉദയ കൃഷ്‌ണ എന്ന തിരക്കഥാകൃത്തിന്റെ കരിയറിലെ തന്നെ ഏറ്റവും നല്ല തിരക്കഥയായിരിക്കുമെന്നാണ് പലരും പറയുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂറാണ് സിനിമ പൂർണമായും നിർമ്മിച്ചിരിക്കുന്നത്. ദീപക് ദേവാണ് ചലച്ചിത്രത്തിന്റെ സംഗീതം ഒരുക്കിരിക്കുന്നത്.അതിമനോഹരമായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സതീഷ് കുറുപ്പാണ്. ഷമീർ മുഹമ്മദ്‌ എന്ന വ്യക്തിയാണ് എഡിറ്റ്‌ ചെയ്തിരിക്കുന്നത്. മോഹൻലാലിനെ കൂടാതെ തന്നെ ഹണി റോസ്, സുദേവ് നായർ, ഗണേഷ് കുമാർ, സിദ്ധിഖ്, ലക്ഷ്മി മഞ്ചു, ജോണി ആന്റണി, കോട്ടയം രമേശ്‌ തുടങ്ങി ഒട്ടേറെ പേരാണ് ചലച്ചിത്രത്തിൽ അഭിനയിക്കുന്നത്. ഈ സിനിമയുടെ ആക്ഷൻ രംഗങ്ങൾ മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്നത് സ്റ്റണ്ട് സിൽവയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ചോദ്യങ്ങൾ ഇഷ്ടമായില്ലെങ്കിൽ ഇതുപോലെ അങ് എടുത്ത് ഉടുത്താൽ മതി ; ലാലേട്ടന്റെ വീഡിയോ പങ്കുവെച്ച് പ്രതികരിച്ചു കൊണ്ട് യുവ സംവിധായകൻ

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് നടൻ ശ്രീനാഥ്‌ ഭാസി അവതാരികയോട് മോശമായി പെരുമാറി എന്ന് പറഞ്ഞ…

ആ സീൻ എടുക്കുമ്പോൾ മുറിയിൽ വളരെ കുറച്ചു ആളുകൾ മാത്രം ഉണ്ടായിരുന്നുള്ളു ; തുറന്നു പറഞ്ഞു നടി മീര വാസുദേവൻ

ബ്ലെസിയുടെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രമായി തകർത്ത് അഭിനയിച്ച ചലച്ചിത്രമായിരുന്നു തന്മാത്ര. മോഹൻലാലിന്റെ കരിയറിലെ തന്നെ…

മോൺസ്റ്ററിൽ ഏജന്റ് എക്സ് തന്നെയായിരിക്കോ ; ആരാധകരുടെ കമന്റ്‌സ് വൈറലായി

മലയാളത്തിലെ സകല റെക്കോർഡുകൾ തകർക്കുകയും പുതിയ റെക്കോർഡുകൾ ഉണ്ടാക്കിയെടുത്ത പുലിമുരുകൻ സിനിമയുടെ സംവിധായകനായ വൈശാഖും മോഹൻലാലും…

താൻ ആ കാര്യം പഠിച്ചത് മോഹൻലാലിന്റെ അടുത്ത് നിന്നാണ് ; മനസ്സ് തുറന്നു ലെന

എക്കാലത്തെയും മലയാള സിനിമയുടെ പ്രിയങ്കരിയാണ് നടി ലെന. അമൽ നീരദ്, മമ്മൂട്ടി കൂട്ടുക്കെത്തിൽ റിലീസ് ചെയ്ത…